റെക്സാം രൂപതയില്‍ ഈശോമിശിഹായുടെ ഉയര്‍പ്പുതിരുന്നാള്‍ ആഘോഷമായ മലയാളം പാട്ടുകുര്‍ബാന ഏപ്രില്‍ 11 തിയതി ശനിയാഴിച്ച സേക്രട്ട് ഹാര്‍ട്ട് ചര്‍ച്ച് , ഹവാര്‍ടെനില്‍ 2.30 നു കൊന്ത നമസ്കാരത്തോടെ ആരംഭിക്കുന്നു .
3 മണിക്ക് ബഹുമാനപെട്ട രൂപതാ കോര്ഡിനെട്ടോര് ഫാദര്‍ റോയ് കൊട്ടക്കുപുറം sdv യുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ മലയാളം പാട്ടുകുര്‍ബാന അര്‍പ്പിക്കപെടുന്നതും ബഹുമാനപെട്ട ഫാദര്‍ ഷാജി പൂനാട്ട് ഈസ്റ്റര്‍ സന്ദേശം നല്കുന്നതുമാണ് .
പരിശുദ്ധ കുര്‍ബാനയിലും ജപമാല പ്രാര്‍ത്ഥനകളിലും പങ്കു ചേര്‍ന്ന് ഉയര്‍പ്പുതിരുന്നാളിന്റെ അനുഗ്രഹം പ്രാപിക്കുവാന്‍ എല്ലാ ക്രിസ്തീയ വിശ്വാസികളെയും സേക്രട്ട് ഹാര്‍ട്ട് ചര്‍ച്ചിലേക്ക് സ്നേഹപൂര്‍വ്വം സ്വാഗതം ചെയുന്നതായി റെക്സാം രൂപതാ കത്തോലിക് കോര്‍ഡിനേറ്റര്‍ ഫാദര്‍ റോയ് കൊട്ടക്കുപുറം sdv അറിയിച്ചു.
പള്ളിയുടെ വിലാസം
SACRED HEART CHURCH ,HA WARDEN
77 THE HIGHWAY . CH5 3 DL .
യേശുവിന്റെ പീഡാനുഭവ സ്മരണകളില്‍ മുഴുകി നോര്‍്ത്ത് ഈസ്റ്റ് െ്രെകസ്തവ വിശ്വാസികള്‍ ഓസ്മതെര്ലി കുന്നുകളില്‍ ദുഖ വെള്ളി ആചരിച്ചു
നോര്‍ത്ത് ഈസ്റ്റ് : മലയാളിയുടെ വിശ്വാസതീക്ഷണത തങ്ങളുടെ ജീവിതത്തിന്റെ സമസ്ത മേഖലകളിലും ഉച്ചൈസ്ഥരം പ്രഘോക്ഷിച്ചുകൊണ്ട്, യേശുവിന്റെ പീഡാനുഭവത്തിന്റെ ദുഃഖസ്മരണ ഏപ്രില്‍ 3 ന് അനുസ്മരിച്ചു, മലയാറ്റൂരിലെ മലനിരകളെ ഓര്‍ത്തുകൊണ്ട് , വിശ്വാസിസമൂഹം കുരിശുകളും ജീവിതപ്രശ്നങ്ങളും താങ്ങി ഓസ്മതെര്ലി കുന്നുകളിലെ 14 സ്ഥലങ്ങളിലും പ്രാര്‍ഥനയോടെ അണിനിരന്നു. ഇംഗ്ലീഷ് കമ്മ്യൂണിറ്റി യോട് ചേര്‍ന്ന് നടത്തിയ ദുഃഖ വെള്ളി ശുശ്രൂക്ഷയില് നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. സ്നേഹത്തിന്റെ, സഹോദര്യത്തിന്റെ ആവശ്യകതയെ കുറിച്ച് തന്റെ പ്രസംഗത്തില്‍ സീറോ മലബാര്‍ ചാപ്ലിന് ബഹു. ഫാ. സജി
തോട്ടത്തില്ഊന്നിപറഞ്ഞു. യേശുവിന്റെ പീഡാനുഭവചരിത്ര വായനയോടെ തുടങ്ങിയ ദുഃഖ വെള്ളിയാഴ്ച പ്രാര്‍ഥനകള്‍ ഉപവാസ ദിനത്തിന്റെ കാരുണ്യം മനസ്സില്‍ ധ്യാനിച്ച് ലഘു ഭക്ഷണത്തോടെ സമാപിച്ചപ്പോള്‍, ഓര്‍ത്തുവെക്കാന്‍ ഒരു ത്യാഗ ചരിത്രം കൂടി നോര്‍ത്ത് ഈസ്റ്റ് കത്തോലിക്കര്‍ക്ക് സമ്മാനിച്ചു.

Leave a Reply