പ്രൊജക്ട് ഖത്തർ 2026 ദോഹയിൽ ആരംഭിച്ചു; ഇന്ത്യൻ എൻജിനീയർമാർക്കും സംരംഭകർക്കും വലിയ അവസരം

Pravasy Today Editorial Team

ജൂൺ 10, 2026

আবহাওয়া পশ্চিমবঙ্গ ভারত চাকরি রাশিফল আইপিএল আধ্যাত্মিক টাকা পয়সা স্বাস্থ্য লাইফস্টাইল মিউচুয়াল ফান্ড ব্যবসা অন্যান্য শেয়ার বাজার টিভি সিরিয়াল
roject Qatar 2026 exhibition inauguration in Doha

ദോഹ: ഖത്തറിലെ നിർമാണ, മാനുഫാക്ചറിംഗ്, ഇൻഫ്രാസ്ട്രക്ചർ മേഖലകളുടെ പുതിയ ദിശകൾ മുന്നോട്ടുവെച്ച് 22-ാമത് Project Qatar 2026 പ്രദർശനം ദോഹയിൽ ആരംഭിച്ചു. വാണിജ്യ-വ്യവസായ മന്ത്രി ശൈഖ് ഫൈസൽ ബിൻ താനി ബിൻ ഫൈസൽ അൽതാനിയാണ് ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെൻ്ററിൽ പ്രദർശനം ഉദ്ഘാടനം ചെയ്തത്. ജൂൺ 9 മുതൽ 11 വരെയാണ് ഈ രാജ്യാന്തര വ്യവസായ വേദി നടക്കുന്നത്. നിർമാണം, അടിസ്ഥാന സൗകര്യം, സ്മാർട്ട് ബിൽഡിംഗ് മേഖലകളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ എൻജിനീയർമാർക്കും കോൺട്രാക്ടർമാർക്കും SME സംരംഭകർക്കും വലിയ അവസരങ്ങളാണ് പ്രൊജക്ട് ഖത്തർ തുറന്നുനൽകുന്നത്.

പ്രൊജക്ട് ഖത്തർ 2026: പ്രധാന സവിശേഷതകൾ

“Manufacture, Build, Innovate” എന്ന ആശയത്തിലാണ് ഇത്തവണത്തെ എക്സിബിഷൻ ഒരുക്കിയിരിക്കുന്നത്. നിർമാണ സാമഗ്രികൾ, വ്യവസായ സാങ്കേതികവിദ്യ, ഊർജം, എൻജിനീയറിംഗ് സേവനങ്ങൾ എന്നിവ പ്രദർശനത്തിലുണ്ട്. കൂടാതെ സ്മാർട്ട് സിറ്റി സൊല്യൂഷനുകൾ, സുസ്ഥിര ഇൻഫ്രാസ്ട്രക്ചർ തുടങ്ങിയ മേഖലകളിൽ നിന്നായി 145 പ്രദർശകരാണ് ഇതിൽ പങ്കെടുക്കുന്നത്. ഇതിൽ 120 പ്രാദേശിക കമ്പനികളും 25 അന്താരാഷ്ട്ര കമ്പനികളും ഉൾപ്പെടുന്നു.

ഇന്ത്യൻ പ്രവാസികൾക്ക് മികച്ച അവസരം

ഖത്തറിൽ ജോലി ചെയ്യുന്ന ഇന്ത്യൻ സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ എൻജിനീയർമാർക്കും കോൺസൾട്ടൻസികൾക്കും ഈ വേദി ഏറെ പ്രാധാന്യമേറിയതാണ്. അതുപോലെ ഇന്ത്യൻ സപ്ലയർ നെറ്റ്‌വർക്കുകൾക്കും ഇത് വലിയ ബിസിനസ് സാധ്യതകൾ നൽകുന്നു. പൊതുമരാമത്ത് വകുപ്പായ Ashghal ഉൾപ്പെടെയുള്ള പ്രമുഖ സ്ഥാപനങ്ങളുടെ സാന്നിധ്യം ഭാവി ഇൻഫ്രാസ്ട്രക്ചർ പദ്ധതികളിലേക്കുള്ള സൂചനകൾ നൽകുന്നതാണ്.

ഇതിനിടെ സ്വകാര്യ മേഖലയുമായുള്ള നേരിട്ടുള്ള ബന്ധം, B2B അവസരങ്ങൾ എന്നിവയും പ്രദർശനത്തിൽ ലഭ്യമാകും. സുസ്ഥിര നിർമാണം, ഡിജിറ്റൽ പ്രോജക്ട് മാനേജ്മെന്റ് എന്നിവയാണ് ഈ പ്രദർശനത്തിലെ പ്രധാന ഫോക്കസ്. പ്രൊജക്ട് ഖത്തർ 2026 വഴി പ്രാദേശിക വെല്ലുവിളികൾക്കിടയിലും ഖത്തർ നിർമാണ വിപണിയോടുള്ള നിക്ഷേപ വിശ്വാസം തുടരുന്നുവെന്ന സന്ദേശമാണ് ലഭിക്കുന്നത്.

Leave a Comment