മരിക്കാനിടയായ അപകടമാണ് ഇതിനു മുന്‍പുണ്ടായ വലിയ ദുരന്തം.

Couple quarrel

ദൈവകണ കണ്ടെത്തുന്നതിനായി നടത്തുന്ന പരീക്ഷണം നടത്തുവാനായി നിര്‍മ്മിച്ച

മനുഷ്യനിര്‍മ്മിത പരീക്ഷണ ശാലയായ ഹാഡ്രോണ്‍ കൊല്ലിഡെര്‍ മനുഷ്യരാശിയെ

തകര്‍ന്നതാണെന്നും ഇതിന്റ പ്രവര്‍ത്തനത്തെ തടയാന്‍ തനിക്ക കഴിഞ്ഞെന്നും

മുന്‍ രാഷ്ട്രീയക്കാരന്റെ വെളിപ്പെടുത്തല്‍. നോര്‍ത്ത യോര്‍ക്കഷെയറിലെ

വൈറ്റ്‌ബൈയിലെ ലേബര്‍ ടൗണ്‍ സൗണ്‍സിലറായ   സൈമണ്‍ പാര്‍ക്കസിന്റേതാണ്  ഈ

അപൂര്‍വ്വമായ വെളിപ്പെടുത്തല്‍.

ബഹിരാകാശ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് എല്‍എച്ച്‌സി

നിര്‍മ്മിച്ചിരിക്കുന്നതെന്നും അന്യഗ്രഹവാസികളുടെ സഹായത്തോടെ നടത്തുന്ന

ഇതിന്റെ പ്രവര്‍ത്തനം കൃത്യതയോടെ നടക്കുന്ന പക്ഷം ഭൂമിയിലെ

മനുഷ്യരാശിക്ക് നാശം സംഭവിച്ചേക്കാമായിരുന്നെന്നുമുള്ളതിനാല്‍ താനും

തന്റഎ അനുയായികും നടത്തിയ പ്രതിപ്രവര്‍ത്തനത്തിന്റെ ഫലമായാണ് ഓഗസ്റ്റ് 15

ന് എല്‍ എച്ച് സി യുടെ പരീക്ഷണം വിജയിക്കാതിരുന്നതെന്നും ഇയാള്‍

വ്യക്തമാക്കുന്നു. ദൈവികമായ പ്രാര്‍ത്തനയിലൂടെയാണ് തങ്ങള്‍ ഈ പദ്ധതി

തകര്‍ത്തതെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്.

സ്വിറ്റ്‌സര്‍ലന്‍ഡില്‍ ജനീവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യൂറോപ്യന്‍

ഓര്‍ഗനൈസേഷന്‍ ഫോര്‍ ന്യൂക്ലിയര്‍ റിസര്‍ച്ചില്‍ -സേണ്‍ (CERN)

ജനീവയ്ക്ക് സമീപം സ്വിസ്സ്-ഫ്രഞ്ച് അതിര്‍ത്തിയില്‍ ഭൂമിക്കടിയില്‍

സ്ഥാപിച്ചിട്ടുള്ള പത്തുവര്‍ഷം കൊണ്ട് ആയിരം കോടി ഡോളര്‍  ചെലവാക്കി

നിര്‍മിച്ച എല്‍.എച്ച്.സി. (ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡര്‍) എന്ന

മനുഷ്യനിര്‍മിതമായ ഏറ്റവും വലിയ മെഷീനാണ് ഈ പരീക്ഷണത്തിനുപിന്നില്‍.

മനുഷ്യന് ഇതുവരെ സാധ്യമായിട്ടില്ലാത്തത്ര ഉന്നത ഊര്‍ജനിലയിലും ഊഷ്മാവിലും

എതിര്‍ദിശയില്‍ ഏതാണ്ട് പ്രകാശവേഗത്തില്‍ സഞ്ചരിക്കുന്ന പ്രോട്ടോണ്‍

ധാരകളെ  കൂട്ടിയിടിപ്പിച്ചു ചിതറിച്ച് പുറത്തു വരുന്ന കണികകളെയും

ഊര്‍ജ്ജത്തെടും പഠിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. അമ്പതോളം

രാജ്യങ്ങളില്‍ നിന്നായി ആയിരക്കണക്കിന് ശാസ്ത്രജ്ഞര്‍ ഈ പരീക്ഷണത്തില്‍

പങ്കുചേര്‍ന്നിട്ടുണ്ട്.

ഇതിനു മുന്‍പും ഇത്തരത്തില്‍ പലപ്രസ്താനവനകളും നടത്തിയ വ്യക്തിയാണ്

ഇദ്ദേഹം. തന്റെ അമ്മ ബഹിരാകാശവാസിയാണെന്നും യുഎഫ്ഒ അക്കാദമിയിലെ

ഒരാറുമായി ലൈഗികബന്ധത്തില്‍ ഏര്‍പ്പെട്ടാണ് അനരുടെ വെര്‍ജിനിറ്റി

നഷ്ടപ്പെട്ടത് തുടങ്ങിയ തരത്തിലുള്ള പ്രസ്താവനകളും ഇയാള്‍

നടത്തിയിരുന്നു.

Comments

Leave a Reply

Your email address will not be published. Required fields are marked *