കളിപ്പാടമടങ്ങുന്ന കിന്റര്‍ജോയ് മിഠായി തൊണ്ടയില്‍ കുടുങ്ങി ഫ്രാന്‍സില്‍ മൂന്നുവയസ്സുള്ള പെണ്‍കുട്ടി മരിച്ചു. ടൗലൂസിലെ അതിര്‍ത്തി പട്ടണമായ സെയിങ് എലിക്‌സ് ലെ ചാട്യൂ വിലാണ് സംഭവം.
ചൊവ്വാഴ്ച പുറത്തുവിട്ട പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ശ്വാസതടസ്സം മൂലമാണ് മരണകാരണമെന്ന് വ്യക്തമാക്കിയിരുന്നു. മിഠായിക്കുള്ളിലുള്ള കളിപ്പാടം എടുത്ത പെണ്‍കുട്ടി അതിന്റെ ചക്രം തൊണ്ടയില്‍ കുടുങ്ങി സ്വാസം കിട്ടാതെ മരിക്കുകയായിരുന്നെന്ന് പോലീസ് അറിയിച്ചു.
അഗ്നിശമന സേന വന്നു രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ശ്വാസം തടസ്സം മൂലം തലച്ചോറിലേക്കുള്ള വായു സമ്പര്‍ക്കം നിലച്ചിരുന്നു. മുട്ടയുടെ ആകൃതിയിലുള്ള കിന്‍ഡര്‍ മിഠായിയുടെ ഉടമസ്ഥര്‍ ഫെറെറോ എന്ന ഇറ്റാലിയന്‍ കമ്പനിയാണ്. ചോക്ലെറ്റും കളിപ്പാട്ടവും ഓരോ വശങ്ങളില്‍ വച്ച് പ്ലാസ്റ്റിക്ക് കൊണ്ട് പൊതിഞ്ഞരീതിുയിലാണുള്ളത്.
മുന്നുവയസ്സും അതില്‍ കുറവും ഉള്ള കുട്ടികള്‍ക്ക് ഇത്തരം ചെറിയ കളിപ്പാട്ടങ്ങള്‍ നല്‍കരുതെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിച്ചുണ്ട്. അമേരിക്കയില്‍ കിന്‍ഡര്‍ ജോയ്മിഠായികള്‍ വിലക്കിയിരിക്കുകയാണ് .കളിപ്പാട്ടവും മിഠായിയും ഒരുമിച്ച നല്‍കുന്നത് അപകടത്തിനിടയാക്കുമെന്ന കണ്ടെത്തലിനെ തുടര്‍ന്നാണിത്.
