Category: Movie News

Latest updates from Malayalam, Indian, and international film industries including releases, interviews, and behind-the-scenes stories.

  • സ്‌കൂളില്‍ വിടാന്‍ നേരം പെണ്‍മക്കളെ ഉമ്മ നല്‍കി  യാത്രനല്‍കിയ ടാക്‌സി ഡ്രൈവര്‍ക്ക് സസ്‌പെന്‍ഷന്‍

    സ്‌കൂളില്‍ വിടാന്‍ നേരം പെണ്‍മക്കളെ ഉമ്മ നല്‍കി  യാത്രനല്‍കിയ ടാക്‌സി ഡ്രൈവര്‍ക്ക് സസ്‌പെന്‍ഷന്‍

    മകളെ സ്‌ക്കൂളില്‍ വിടാന്‍ നേരം ഉമ്മ നല്‍കിയതിന് ടാക്‌സി ഡ്രൈവര്‍ക്ക് ആറ് ദിവസത്തെ സസ്‌പെന്‍ഷന്‍. 

     നോര്‍ത്ത് യോര്‍ക് ഷെയറിലെ അറുപതുകരാനായ ചോമി കെംപിനാണ്  സസ്‌പെമന്‍ഷന്‍ ലഭിച്ചിരിക്കുന്നത്. ഇയാള്‍ക്ക് കുട്ടികളെ കൊണ്ട് വിടാനുള്ള അനുമതി നല്‍കാത്തതിനാലാണ് സസ്‌പെന്‍ഷന്‍ നല്‍കിയതെന്നാണ് അധികൃതര്‍ പറയുന്നത്. 

    പിക്കെറിങ് ജൂനിയര്‍ സ്‌ക്കൂളില്‍ തന്റെ രണ്ടു പെണ്‍കുട്ടികളെ ഇറക്കിയ ശേഷകെട്ടിപ്പിടിച്ച ഉമ്മനല്‍കാറുണ്ട് എന്നാല്‍ സ്സപെന്‍ഷന് എന്തിനാണ് കിട്ടിയതെന്ന സഹപ്രവര്‍ത്തകരില്‍ നിന്നാണ് അറിഞ്ഞതെന്നാണ് കിംപ് പറയുന്നത്. ഗ്രമാത്തില്‍ നിന്നംു കുട്ടികളെ എടുത്ത് സ്‌ക്കൂളില്‍ വിടുന്നത് താനും തിരിച്ച് സ്‌ക്കൂള്‍ വിട്ട ഭാര്യയുമാണ് കൊണ്ടുവരാറ് എന്നാല്‍ ഭാര്യയുമായി പിരിഞ്ഞശേഷം താന്‍ തന്നെയാണ് ഒന്‍പതും പതിനൊന്നും വയസ്സുള്ള രണ്ട് പെണ്‍കുട്ടികളേയും സ്‌ക്കൂളില്‍ ആക്കുന്നതും തിരിച്ച് കൊണ്ട് വരുന്നതെന്നംു ഇയാള്‍ വ്യക്തമാക്കുന്നു. അപ്പോഴെല്ലാം തന്റെ മക്കള്‍ തനിക്ക് കെട്ടിപ്പിടിച്ച്് ഉമ്മ നല്‍കാറുണ്ടെന്നും ഇയാള്‍ പറയുന്നു.  സമൂഹം തെറ്റിദ്ധരിച്ചതാണ് ഈ അവസ്ഥക്കു കാരണമെന്നും ഡ്രൈവര്‍ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ തന്റെ ജീവിതത്തില്‍ വളരെ മോശപ്പെട്ടതായിരുന്നെന്നും ഈ സംഭവം തന്നെ വളരെ ദുഃഖത്തിലാക്കിയിരി്കകുകയാണെന്നുമാണ് കെംപ് പറയുന്നത്.

    കഴിഞ്ഞ 12 വര്‍ഷത്തെ മതിപപാണ് ഈ ഒരൊറ്റ സംഭവം കൊണ്ട് ഇല്ലാതായതെന്ന കെംപ് പറഞ്ഞു. 

    തന്റെ ജോലിയെ ഇത് ബാധിക്കുമെന്ന ഭയത്തിലാണിപ്പോള്‍ ഇയാള്‍ .

    എന്നാല്‍ പിന്നീട് കൊണ്ടസില# ഇയാളെ ചോദ്യം ചെയ്യുകയും ശിക്ഷയില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു. 

    തങ്ങള്‍ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ പ്രൊസീഡ്യര്‍ പിന്‍തുടരുന്നുണ്ടെന്നും ഈ സംഭവത്തില്‍ തെറ്റുപറ്റിയതായി കണ്ടെത്തിയെനന്ും നോര്‍ത്ത് യോര്‍ക് ഷെയര്‍ കൗടി കൗണ്‍സില്‍ വക്താവ് അറിയിച്ചു.