യുക്കെയില്‍ ജീവിക്കുന്ന ചേര്‍ത്തലക്കാര്‍ക്കായി ‘ ചേര്‍ത്തല സംഗമം യു കെ’ എന്ന പേരില്‍ ഒരു ഫേസ്ബുക്ക് പേജ് തുടങ്ങി. ചേര്‍ത്തലയിലും
പരിസരപ്രദേശങ്ങളിലും നിന്നും യു കെയില്‍ വന്നവര്‍ക്ക് പരസ്പരം അറിയുവാനും, സൗഹൃദം പങ്കു വെക്കുവാനും ഒരു വേദി എന്നതിലുപരിയായി സ്വന്തം നാടിന്റ്‌റെ സ്പന്ദനത്തോടൊപ്പം , പ്രവാസ ജീവിതത്തിലെ സുഖ ദുഖങ്ങളെ ചേര്‍ത്തു പിടിച്ചു ഒരുമിച്ചു സഞ്ചരിക്കുവാനൊരു സംഗമം ആണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.
ആലപ്പുഴ ജില്ലയുടെ വടക്കേ അറ്റത്തെ താലൂക്കാണ് ചേര്‍ത്തല. ദേശീയപാത 47 ല്‍ ആലപ്പുഴക്കും കൊച്ചിക്കും നടുവില്‍ ചേര്‍ത്തല സ്ഥിതി ചെയ്യുന്നു. ആലപ്പുഴയില്‍ നിന്നും 22 കിലോമീറ്ററും കൊച്ചിയില്‍ നിന്നും 36 കിലോമീറ്ററും അകലെ ആയിട്ടാണ് ചേര്‍ത്തല ടൗണിന്റെ കിടപ്പ്. കിഴക്ക് വേമ്പനാട്ടു കായലും പടിഞ്ഞാറു അറബിക്കടലും കാവല്‍ നില്‍ക്കുന്ന പ്രകൃതിരമണീയമായ പ്രദേശം.
തെക്ക് മാരാരിക്കുളം മുതല്‍ വടക്ക് അരൂര്‍ വരെ അറബിക്കടലും വേമ്പനാട്ടുകായലും അതിര് തീര്‍ക്കുന്ന ഭൂപ്രദേശത്ത് ജനിച്ചു വളര്‍ന്നവരും പിന്നീട് താമസം മാറ്റിയവരും വിവാഹമോ മറ്റു ബന്ധങ്ങളോ വഴി ചേര്‍ത്തലയുമായി അടുപ്പമുള്ളവരും പഠനമോ ജോലിയോ സംബന്ധമായി ചേര്‍ത്തലയിലും പരിസരപ്രദേശത്തും കഴിഞ്ഞവരുമായ എല്ലാവര്‍ക്കും ജാതി മത വര്‍ഗ്ഗ വര്‍ണ്ണ ഭേദമന്യേ ഈ കൂട്ടായ്മയില്‍ പങ്കുചേരാം.
സംഗമത്തിന്റെ ഭാവി പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുവേണ്ടി ഒരു ആലോചനായോഗം ഏപ്രില്‍ മാസം പത്തൊന്‍പതാം തീയതി ഞായറാഴ്ച ഉച്ചകഴിഞ്ഞ് സറെയിലുള്ള വോക്കിങ്ങില്‍ വെച്ച് കൂടുവാന്‍ ഉദ്ദേശിക്കുന്നു. പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുവാന്‍ താല്‍പ്പര്യമുള്ളവരെ എല്ലാവരെയും പ്രസ്തുതയോഗത്തിലേക്ക് സ്വാഗതം ചെയ്യുന്നു.
Venue Address : ALPHA ROAD COMMUNITY HALL, ALPHA ROAD, WOKING, SURREY, GU22 8HF.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക – കനെഷ്യസ് അത്തിപ്പൊഴി (Southend) 07584416138, മനോജ് ജേക്കബ് (Gloucester) 07986244923, ഷൈന്‍ തോമസ് (Bath) 07445213466, സ്‌കറിയ ജോസഫ് (Swindon) 07588758679, സാജു ജോസഫ് (Woking) 07939262702 അജിത്ത് പാലിയത്ത് (Sheffield) 07411708055, ജോണി ആന്റണി (Leicester) 07872187610, മാണി മാത്യു (Northern Ireland) 07809363380.
