Blog

  • പാരീസ് ആക്രമണത്തിലെ വനിതാ ചാവേര്‍ ഭീകരാക്രമണത്തിന്റെ ഇരയായിരുന്നുവെന്ന് കുടുംബം

    പാരീസ് ഭീകരാക്രമണത്തിനുശേഷമുണ്ടായ തിരച്ചിലിനിടയില്‍ കൊല്ലപ്പെട്ട വനിതാ ചാവേര്‍ യഥാര്‍ഥത്തില്‍ ഭീകരാക്രമണത്തിന്റെ ഇരയായിരുന്നെന്ന് വാദവുമായി യുവതിയുടെ കുടുംബം കോടതിയില്‍.

    ഹസ്‌ന അലിത് ബുലാഹെന്‍ എന്ന 26 കാരിയാണ് പാരീസ് ആക്രമണത്തിന്റഎ രണ്ടാം ദിവസം നടന്ന തിരച്ചിലിനിടയില്‍ പൊട്ടിതെറിച്ചത്. 

    പാരീസ് ആക്രമണത്തിന്റെ സൂത്രധാരനായ അബല്‍ഹമീദ് അബൗദിനുവേണ്ടി സെന്റ് ഡെന്നീസിലെ കെട്ടിടത്തില്‍ നടന്ന തിരിച്ചിലിനിടയിലാണ് ഹസ്‌ന പൊട്ടിത്തെറിച്ചത്. 

    പാരീസ് ആക്രമണത്തിന് ശേഷം പാരീസിലുള്ള ചാള്‍സ് ദെ ഗൗല്ലെ വിമാനത്താവളവുംസാമ്പത്തിക പ്രവിശ്യയും ആക്രമിക്കാന്‍ അബൗദ് പദ്ധതിയിട്ടിരുന്നു. ഇതിന് ഇയാള്‍ ഇവരെ ഉപയോഗിക്കാന്‍ പരിപാടിയിട്ടിരുന്നതായും കരുതുന്നു. 

    പക്ഷെ ആക്രമണത്തില്‍ ഹസ്‌നയുടെ പങ്ക്് തെളിഞ്ഞിട്ടില്ല.

     ഹസ്‌നയുെട അമ്മയും സഹോദരനും സഹേദരിയുമാണ് പരാതിയുമായി വന്നിരിക്കുന്നത്. അബൗദില്‍ നിന്നും കുടുംബത്തെ രക്ഷിക്കാനാണ് ഹസ്‌ന ശ്രമിച്ചതെന്നും പാരീസ് ആക്രമണത്തില്‍ ഹസ്‌നക്ക യാതൊരു പങ്കുമില്ല അവര്‍ വനിതാ ചാവേറായിരുന്നില്ല ഭീകരവാദത്തിന്റെ ഇരയായിരുന്നെന്ന്് കുടുംത്തിനു വേണ്ടി കേസ് ഏറ്റെടുത്തിരിക്കുന്ന ഫാബിയന്‍ ദൗമു അറിയിച്ചു. 

    പോലീസ് റെയ്ഡ് നടത്തിയ കെട്ടിടത്തിലെ ജനള്‍ വഴി ഹസ്‌ന ഇതെന്റെ ബോയ് ഫ്രണ്ടല്ലഎന്നിക്കു ര്ഷപ്പെടണം ഇനിക്കു പോകണം എന്നൊക്കെ ുച്ചത്തില്‍ വിളിച്ചുപറഞ്ഞിരുന്നതായി ദൃക്‌സാക്ഷികള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. 

    ഹസ്‌നയുെട മൃതശരീരം വിട്ടുകിട്ടാന്‍ കുടുംബം അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്.  എന്നാല്‍ ഇപ്പോഴും മൃതശരീരം ഫോറന്‍സിക് പരിശോധനക്ക് വിധേയമാക്കികൊണ്ടിരിക്കുകയാണെന്നാണ് പൊവീസ് പറയുന്നത്. 

    ചാര്‍ലി ഹെബ്ദോ ആക്രമണത്തിനു ശേഷമാണ് ഹസ്‌ന ഫേസ്ബുക്കില്‍ വര്‍ഗീയ പരാമര്‍ശങ്ങള്‍ പോസ്റ്റ് ചെയയ്ാന്‍ തുടങ്ങിയതും മത ചിഹ്നങ്ങളും വസ്ത്രങ്ങളും അണിയാന്‍ തുടങ്ങിയതെന്നുമാണ് സുഹൃത്തുക്കള്‍ പറയുന്നത്. മാത്രമല്ല ഇസ്ലാമിക് സ്‌റ്റേറ്റ് ഗണ്‍മാന്‍ അമേദി കൗലിബലിയുെട ഭാര്യ ഹയത് ബൗമെദിനെയോട് അനുകമ്പ പ്രകടിപ്പിച്ചിരുന്നതായും സിറിയില്‍ പോയി ഐസിസില്‍ ചേരാനുദ്ദേശിക്കുന്നതായും ഹസ്‌ന വെളിപ്പെടുത്തിയതായി സുഹൃത്തുക്കള്‍ പറയുന്നു. 

    ചകിബ് അക്രൂ വിനൊപ്പമാണ് കെട്ടിടത്തില്‍ പൊലീസ് തിരച്ചിലിനിടയില്‍ ഹസ്‌ന കൊല്ലപ്പെട്ടതെനന്ാണ് പൊലീസ് വ്യക്തമാക്കുന്നത്. 

     25 വയസ്സുകാരനായ ബെല്‍ജിയം മൊറോക്കണ്‍ സ്വദേശി അബു മുജാഹിദ് അല്‍ ബല്‍ജികി പാരീസ് ആക്രമിക്ള്‍ക്കായി ാെരു ട്രീബ്യൂട്ട നടത്തിയതായി ഐസിസ് മാഗസീന്‍ വ്യക്തമാക്കുന്നു.. 1നവംബര്‍ 13 ന് ഫ്രഞ്ച് തലസ്ഥാനത്ത് ബാറിലും റസ്റ്റോറന്റിലും ആക്രമണം നടത്തുന്നതില്‍ ആക്രൂ ഉണ്ടായിരുന്നു. 130 പാരാണ് അന്ന് കൊല്ലപ്പെട്ടത്. 

  • സ്‌കൂളില്‍ വിടാന്‍ നേരം പെണ്‍മക്കളെ ഉമ്മ നല്‍കി  യാത്രനല്‍കിയ ടാക്‌സി ഡ്രൈവര്‍ക്ക് സസ്‌പെന്‍ഷന്‍

    മകളെ സ്‌ക്കൂളില്‍ വിടാന്‍ നേരം ഉമ്മ നല്‍കിയതിന് ടാക്‌സി ഡ്രൈവര്‍ക്ക് ആറ് ദിവസത്തെ സസ്‌പെന്‍ഷന്‍. 

     നോര്‍ത്ത് യോര്‍ക് ഷെയറിലെ അറുപതുകരാനായ ചോമി കെംപിനാണ്  സസ്‌പെമന്‍ഷന്‍ ലഭിച്ചിരിക്കുന്നത്. ഇയാള്‍ക്ക് കുട്ടികളെ കൊണ്ട് വിടാനുള്ള അനുമതി നല്‍കാത്തതിനാലാണ് സസ്‌പെന്‍ഷന്‍ നല്‍കിയതെന്നാണ് അധികൃതര്‍ പറയുന്നത്. 

    പിക്കെറിങ് ജൂനിയര്‍ സ്‌ക്കൂളില്‍ തന്റെ രണ്ടു പെണ്‍കുട്ടികളെ ഇറക്കിയ ശേഷകെട്ടിപ്പിടിച്ച ഉമ്മനല്‍കാറുണ്ട് എന്നാല്‍ സ്സപെന്‍ഷന് എന്തിനാണ് കിട്ടിയതെന്ന സഹപ്രവര്‍ത്തകരില്‍ നിന്നാണ് അറിഞ്ഞതെന്നാണ് കിംപ് പറയുന്നത്. ഗ്രമാത്തില്‍ നിന്നംു കുട്ടികളെ എടുത്ത് സ്‌ക്കൂളില്‍ വിടുന്നത് താനും തിരിച്ച് സ്‌ക്കൂള്‍ വിട്ട ഭാര്യയുമാണ് കൊണ്ടുവരാറ് എന്നാല്‍ ഭാര്യയുമായി പിരിഞ്ഞശേഷം താന്‍ തന്നെയാണ് ഒന്‍പതും പതിനൊന്നും വയസ്സുള്ള രണ്ട് പെണ്‍കുട്ടികളേയും സ്‌ക്കൂളില്‍ ആക്കുന്നതും തിരിച്ച് കൊണ്ട് വരുന്നതെന്നംു ഇയാള്‍ വ്യക്തമാക്കുന്നു. അപ്പോഴെല്ലാം തന്റെ മക്കള്‍ തനിക്ക് കെട്ടിപ്പിടിച്ച്് ഉമ്മ നല്‍കാറുണ്ടെന്നും ഇയാള്‍ പറയുന്നു.  സമൂഹം തെറ്റിദ്ധരിച്ചതാണ് ഈ അവസ്ഥക്കു കാരണമെന്നും ഡ്രൈവര്‍ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ തന്റെ ജീവിതത്തില്‍ വളരെ മോശപ്പെട്ടതായിരുന്നെന്നും ഈ സംഭവം തന്നെ വളരെ ദുഃഖത്തിലാക്കിയിരി്കകുകയാണെന്നുമാണ് കെംപ് പറയുന്നത്.

    കഴിഞ്ഞ 12 വര്‍ഷത്തെ മതിപപാണ് ഈ ഒരൊറ്റ സംഭവം കൊണ്ട് ഇല്ലാതായതെന്ന കെംപ് പറഞ്ഞു. 

    തന്റെ ജോലിയെ ഇത് ബാധിക്കുമെന്ന ഭയത്തിലാണിപ്പോള്‍ ഇയാള്‍ .

    എന്നാല്‍ പിന്നീട് കൊണ്ടസില# ഇയാളെ ചോദ്യം ചെയ്യുകയും ശിക്ഷയില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു. 

    തങ്ങള്‍ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ പ്രൊസീഡ്യര്‍ പിന്‍തുടരുന്നുണ്ടെന്നും ഈ സംഭവത്തില്‍ തെറ്റുപറ്റിയതായി കണ്ടെത്തിയെനന്ും നോര്‍ത്ത് യോര്‍ക് ഷെയര്‍ കൗടി കൗണ്‍സില്‍ വക്താവ് അറിയിച്ചു. 

  • തുര്‍ക്കി വെടിവെച്ചിട്ട റഷ്യന്‍ വിമാനത്തിലെ ബ്ലാക്ക് ബോക്‌സ് കേടായതായി റിപ്പോര്‍ട്ട്

    തുര്‍ക്കിയുടെ വ്യോമാതിര്‍ത്തി ലംഘിച്ചുവെന്ന് ആരോപിച്ച് വെടിവെച്ചിട്ട റഷ്യന്‍ വിമാനത്തിലെ ബ്ലാക്ക് ബോക്‌സ് കേടായതായി റിപ്പോര്‍ട്ടുകള്‍. പതിനേഴ് സെക്കന്‍ഡ് നേരത്തേക്ക് തുര്‍ക്കിയുടെ വ്യോമാതിര്‍ത്തി ലഘിച്ചുവെന്ന് ആരോപിച്ചാണ് തുര്‍ക്കി റഷ്യയുടെ സു-24 വിമാനം വെടിവെച്ചിട്ടത്. നവംബര്‍ 24 നായിരുന്നു സംഭവം. എന്നാല്‍ വിമാനം തുര്‍ക്കിയുടെ വ്യോമാതിര്‍ത്തി ലംഘിച്ചിട്ടില്ലെന്നാണ് റഷ്യയുടെ വദം. 

    സംഭവസ്ഥലത്ത് നിന്ന് ലഭിച്ച വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് ഡാറ്റാകള്‍ വിശദമായി പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. പതിനാല് രാജ്യങ്ങളില്‍ നിന്നുള്ള വിദഗ്ദ്ധരെ അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കാനായി റഷ്യ ക്ഷണിച്ചിരുന്നെങ്കിലും ബ്രിട്ടന്റേയും ചൈനയുടേയും വിദഗ്ദ്ധര്‍ മാത്രമാണ് ക്ഷണം സ്വീകരിച്ചത്. ബ്രിട്ടന്റേയും ചൈനയുടേയും വിദഗ്ദ്ധരുടെ മേല്‍നോട്ടത്തില്‍ ലാബില്‍ വച്ച് റഷ്യന്‍ എന്‍ജീനിയര്‍മാര്‍ സീല്‍ ചെയ്ത ബ്ലാക്ക് ബോക്‌സ് പൊട്ടിച്ച് ഡാറ്റാ റിക്കോര്‍ഡറിലെ വിവരങ്ങള്‍ പരിശോധിക്കുന്നതിന്റെ ദൃശ്യങ്ങള്‍ റഷ്യന്‍ ടെലിവിഷന്‍ തത്സമയം സംപ്രേഷണം ചെയ്തു. 

    യുകെയില്‍ നിന്നും ഇന്ത്യയില്‍ നിന്നും ചൈനയില്‍ നിന്നുമുള്ള മറ്റ് മിലിട്ടറി ചീഫുമാര്‍ക്ക് ഇതിന്റെ വീഡിയോ ലിങ്ക് കാണാനുള്ള സൗകര്യവും ഒരുക്കിയിരുന്നു. ഫ്‌ളൈറ്റ് റിക്കോര്‍ഡറില്‍ നിന്നുള്ള ഡാറ്റാകള്‍ തിങ്കളാഴ്ച തന്നെ ക്രൈംലിന്‍ പുറത്ത് വിട്ടിരുന്നു. ഇതില്‍ റഷ്യന്‍ വിമാനം സിറിയന്‍ അതിര്‍ത്തി ലംഘിച്ച് തുര്‍ക്കിയിലേക്ക് കടന്നതായി സൂചനകള്‍ ഇല്ലായിരുന്നു. എന്നാല്‍ ഇതിലെ ചില മെമ്മറികാര്‍ഡുകള്‍ക്ക് ഫ്‌ളൈറ്റ് തകര്‍ന്നപ്പോള്‍ കേട് സംഭവിച്ചതായി അഭ്യൂഹങ്ങളുണ്ട്. കേടായ മെമ്മറികാര്‍ഡിലെ വിവരങ്ങള്‍ മറ്റേതെങ്കിലും ഉപകരണം ഉപയോഗിച്ച് വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരുകയാണ്. ഫ്‌ളൈറ്റ് ഇന്‍ഫര്‍മേഷനില്‍ ചില ഭാഗങ്ങള്‍ കാണാനില്ലെന്നും റഷ്യന്‍ അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന തലവന്‍ നികോലായ് പ്രിമാക് ചൂണ്ടിക്കാട്ടി. 

    തുര്‍ക്കി വെടിവെച്ചിട്ട റഷ്യന്‍ വിമാനത്തിന് നഷ്ടപരിഹാരം നല്‍കാന്‍ തുര്‍ക്കി ബാധ്യസ്ഥമാണെന്ന് കഴിഞ്ഞ ദിവസം ഒരു മുതിര്‍ന്ന റഷ്യന്‍ നയതന്ത്രജ്ഞന്‍ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ ഇത് തുര്‍ക്കി നിഷേധിച്ചു. സംഭവത്തില്‍ മാപ്പ് പറയാനോ നഷ്ടപരിഹാരം നല്‍കാനോ ഒരുക്കമല്ലെന്ന് തുര്‍ക്കി അറിയിച്ചു. 

  • തൊഴില്‍ ഒരു തലവേദനയാകുന്നോ?  ജോലി ബ്രിട്ടനിലെ തൊഴിലാളികളുടെ മാനസികാരോഗ്യം തകര്‍ക്കുന്നതായി പഠനം

    തൊഴിലിടങ്ങള്‍ തൊഴിലാളികളുടെ മാനസികാരോഗ്യം തകര്‍ക്കുന്നതായി പഠനം.  യുകെയിലെ തൊഴിലാളികളില്‍ പകുതിയിലധികം പേരും ഏതെങ്കിലും ഒരു വിധത്തില്‍ മാനസിക സംഘര്‍ഷം അനുഭവിക്കുന്നവരാണെന്ന് പഠനം. ബ്രിട്ടനിലെ തൊഴിലാളികളില്‍ പകുതിയോളം പേര്‍ ഉയര്‍ന്ന മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്നവരാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. നാലിലൊരാള്‍ക്ക് വിഷാദരോഗമുണ്ടെന്നും പഠനത്തില്‍ പറയുന്നു. 

    മാനസികാരോഗ്യം തകരാറിലാകുന്നത് ഉത്പാദനക്ഷമതയെ കാര്യമായി ബാധിക്കുന്നു. മാനസിക പിരുമുറുക്കത്തില്‍ നിന്ന് മോചിതരാകാനായി പത്ത് ശതമാനത്തോളം ആളുകള്‍ ഒരു മാസത്തില്‍ അധികം എടുക്കുമ്പോള്‍ അഞ്ച് ശതമാനത്തിലധികം പേര്‍ ആറ് മാസത്തോളമെടുക്കുന്നു. ജോലി അന്തരീക്ഷമാണ് പലരുടേയും മാനസിക സന്തുലിതാവസ്ഥ തെറ്റിയ്ക്കുന്നത്. ജോലി സ്ഥലം തങ്ങളുടെ മാനസികാരോഗ്യത്തെ നെഗറ്റീവായ സ്വാധീനിക്കുന്നതായി അഞ്ചില്‍ ഒരാള്‍ വീതം പരാതിപ്പെടുന്നു. സമ്മര്‍ദ്ദം, ജോലിഭാരം, നീണ്ട ജോലി സമയം എന്നിവയാണ് പലരുടേയും മാനസിക സന്തുലനം തെറ്റിക്കുന്നത്. 

  • ഭീകരരുടെ ആക്രണം ഡ്രോണുകള്‍ ഉപയോഗിച്ചുമാവാം, ലോകരാജ്യങ്ങള്‍ ജാഗ്രത പാലിക്കേണ്ടിയിരിക്കുന്നു

    ശത്രുക്കള്‍ക്കെതിരെ ഇനി തീവ്രവാദികളുടെ ഡ്രോണാക്രമണവും പ്രതീക്ഷിക്കാം. ലോകരാജ്യങ്ങളുടെ ആണവനിലയങ്ങള്‍ തകര്‍ക്കാനും ജി-7 പോലുള്ള സുപ്രധാന ഉച്ചകോടികളും സമ്മേളനുങ്ങളും തകര്‍ക്കാനും രാഷ്ട്രതലവന്‍മാരെ ആക്രമിക്കാനുമൊക്കെയാണ് ഡ്രോണുകള്‍ ഉപയോഗിക്കാന്‍ സാധ്യതയെന്നാണ് റിപ്പോര്‍ട്ടുകള്‍. 

    ഫലപ്രദവും ലളിതവുംമായ രീതിയാണ് ഡ്രോണുകളെ ഉപയോഗിച്ചുള്ള ആക്രമണമെന്നാണ് കരുതുന്നത്. തീവ്രവാദികള്‍ നേരിട്ട രംഗത്തിറങ്ങാതെ തന്നെ ആക്രമണം നടത്താമെനന്ുള്ളതിനാല്‍ വളരെ അപകടം പിടിച്ച ഒന്നാമ് ഡ്രോണുകളുടെ ആക്രണമെന്നും ഓക്‌ഫോര്‍ഡ് റിസര്‍ച്ച് ഗ്രൂപ്പ് അഭിപ്രായപ്പെടുന്നതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

    ബ്രിട്ടണിലെ ഗവണ്‍മെന്റ് , പോലീസ്, സൈന്യം സുരക്ഷാ സേവനങ്ങള്‍ എന്നിവക്ക് ഡ്രോണുകള്‍ ഉപയോഗിച്ചുള്ള ആക്രമണത്തിന്റെ കുറിച്ചും അതിനെ പ്രതിരോധിക്കേണ്ട രീതികളെപ്പറ്റിയും ആക്രമണത്തെ ഇല്ലായ്മചെയ്യുകയും തീവ്രതകുറക്കുകയും മറ്റും ചെയ്യുന്നതിനായി  വിദഗ്ദമായ മാര്‍ഗ്ഗങ്ങള്‍ നടപ്പിലാക്കണമെന്നും ഇവര്‍ അഭിപ്രായപ്പെടുന്നു. 

    വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമിച്ച 9/11 മാതൃകയില്‍ ഒരു വലിയ ആക്രമണം  ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ നടപ്പിലാക്കുമെന്ന ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ നിരവധി ഡ്രോണുകള്‍ ഉപയോഗിച്ചുള്ള ഒരു ആക്രമണമായിരിക്കാം അത്. 

    ഇവരുടെ റിപ്പോര്‍ട്ട് അനുസരിച്ച് ഡ്രോണുകള്‍ ഉപയോഗിക്കുന്നതിനും ലേസറുകള്‍ ഉപയോഗിക്കുന്നതിനും നിയന്തരണങ്ങളും ലൈസെന്‍സുകളും ഏര്‍പ്പെടുത്തുകയും ഇവ ഫലപ്രദമായ രീതിയില്‍ തകര്‍ക്കുന്നരീതികളും സെക്യൂരിറ്റി ഗാര്‍ഡിന് ഗൈഡ്‌ലൈന്‍ നല്‍കണമെന്നും ഇവര്‍ പറയുന്നു. 

     പലരീതിയിലും ഡ്രോണുകള്‍ ഉപയോഗിക്കാം എന്നതും ഇതിലെ ഒരു പ്രധാന കാര്യമാണ്. അല്‍ബേനിയയും സെര്‍ബിയയും ആയി നടന്ന ഫുട്‌ബോള്‍ മത്സരത്തില്‍ അല്‍ബേനിയല്‍ പതാകയായാണ് ഡ്രോണുകള്‍ പറന്നിരുന്നത്. 

  • ഇനി ഇന്റര്‍നെറ്റില്‍ നിന്നും ഫോട്ടോ അടിച്ച് മാറ്റല്‍ നടക്കില്ല

    ഇന്റര്‍നെറ്റില്‍ ഏതൊരു ഫോട്ടോ കണ്ടാലും ഇഷ്ടപ്പെട്ടാല്‍ നമ്മളത്

    ഡൗണ്‍ലോഡ് ചെയ്യും പിന്നെ അതു നമ്മുടെ പ്രൊഫൈല്‍ പിക്ക് ആയി സ്വന്തമായി

    എന്തൊക്കെ ഇന്റര്‍നെറ്റ് അക്കൗണ്ടുകളുണ്ടോ അവിടെയെല്ലാം നമ്മളിതങ്ങ്

    പോസ്റ്റും ചെയ്യും. എന്നാല്‍ ഇന്റര്‍നെറ്റില്‍ നിന്ന് ഇത്തരത്തില്‍

    ഒന്നും സ്വന്തമാക്കാന്‍ പാടില്ലെന്നാണ് വെപ്പ്. നിയമപരമായി

    അനുമതിയില്ലെങ്കിലും ആരും ഈ നിയമങ്ങളെ കാര്യമാക്കാറില്ല. എന്നാല്‍ ഈ

    അവസ്ഥയ്ക്ക് മാറ്റം വരുന്നു. എന്തിനെയും ഏതിനെയും അടിച്ച് മാറ്റി

    സ്വന്തമായി പോസ്റ്റുചെയ്യുന്നവര്‍ ഇനി കുറച്ചൊന്നു കഷ്ടപ്പെടും.  ഇത്തരം

    അടിച്ചുമാറ്റലുകളെ തടയാനുള്ള  നീക്കം അണിയറയില്‍ നടക്കുകയാണ്.

    ഇതിന്റെ ആദ്യ പടിയെന്ന നിലയില്‍ ജെപിഇജി അഥവാ ജോയിന്റ് ഫോട്ടോഗ്രാഫിക്

    എക്‌സ്‌പേര്‍ട്ട് ഗ്രൂപ്പ് ചിത്രങ്ങള്‍ പകര്‍ത്തുന്നത്

    നിര്‍ത്തലാക്കാനാണ്  ഡിജിറ്റല്‍ റൈറ്റ്‌സ് മാനേജുമെന്റിന്റെ തീരുമാനം.

    ഇതിനായി ഒരു സോഫ്‌റ്റ്വെയര്‍ രൂപകല്‍പ്പന ചെയ്യാനാണ്  ഡിജിറ്റല്‍

    റൈറ്റ്‌സ് മാനേജുമെന്റ് ഉദ്ദേശിക്കുന്നത്.  ഇതോടെ ഇന്റര്‍നെറ്റില്‍നിന്ന്

    കോപ്പി ചെയ്ത് സ്വന്തം വെബ്‌സൈറ്റിലോ, ഫെസ്ബുക്ക് അക്കൗണ്ടിലോ

    അനുമതിയില്ലാതെ ചിത്രം പോസ്റ്റ് ചെയ്യുന്നത് തടയപ്പെടും.

    ഇപ്പോള്‍ ഡി.ആര്‍.എം ഉള്ളത് ഓഡിയോവീഡിയോ ഫയലുകള്‍ക്കുമാണ്.

    അനുമതിയില്ലാതെ ഉപയോഗിക്കാന്‍ ശ്രമിക്കുമ്പോള്‍ ഈ ഫയല്‍ ഉപയോഗിക്കാന്‍

    പാടില്ലെന്ന സന്ദേശം ഡി.ആര്‍.എം അറ്റാച്ച് ചെയ്തിട്ടുണ്ട്. ചിത്രങ്ങളിലും

    ഡി.ആര്‍.എം ഉപയോഗിക്കാനായാല്‍ പൈറസിയില്‍ വന്‍ നേട്ടമാവും

    ഉണ്ടാവുകയെന്നാണ് വിലയിരുത്തുന്നത്.  ഫോട്ടോഗ്രാഫര്‍മാര്‍ക്കും

    സ്വന്തമായി ഫോട്ടോ എടുക്കാന്‍  ശ്രമിക്കുന്ന വെബ്‌സൈറ്റുകള്‍ക്കും ഇതു

    പ്രത്യക്ഷത്തില്‍ പ്രയോജനപ്രദമായിരിക്കും.

  • ലൈസന്‍സ് പ്രായപരിധി ഉയര്‍ത്താന്‍ കമ്മീഷന്‍ ശുപാര്‍ശ

    തിരുവനന്തപുരം: കേരളത്തില്‍ വാഹനാപകടങ്ങള്‍ പെരുകി വരുന്ന സാഹചര്യത്തില്‍

    ലൈസന്‍സ് ലഭിക്കാനുള്ള പ്രായപരിധി ഉയര്‍ത്തണമെന്ന് കമ്മീഷന്‍.

    സ്ത്രീകള്‍ക്ക് 21 വയസ്സും പുരുഷന്‍മാര്‍ക്ക് 20  വയസ്സുമായി

    ഉയര്‍ത്തണമെന്നാണ് വാഹനാപകടങ്ങളെക്കുറിച്ച് നിലയിരുത്തിയ കമ്മീഷന്‍

    ശുപാര്‍ശ.

    നിലവില്‍  18 വയസാണ് ലൈസന്‍സ് ലഭിക്കാനുള്ള പ്രായപരിധി. ഇനി മുതല്‍

    കുറഞ്ഞത് 50 മണിക്കൂറെങ്കിലും വാഹനമോടിച്ച് പരിശീലിച്ചവര്‍ക്കേ ലൈസന്‍സ്

    നല്‍കാവൂ എന്നും ശുപാര്‍ശയിലുണ്ട്.

    വിദ്യാര്‍ഥികള്‍ക്കായി ‘ സ്റ്റുഡന്‍സ് ലൈസന്‍സ് ‘ ഏര്‍പ്പെടുത്താനും

    അത്തരം ലൈസന്‍സുകളില്‍ സ്റ്റുഡന്‍സ് വെഹിക്കിള്‍ എന്നും രേഖപ്പെടുത്താനും

    ഈ ലൈസന്‍സുള്ളവര്‍ക്ക് വിദ്യാലയങ്ങളിലേക്ക് പോകുവാന്‍ മാത്രമേ വാഹനം

    ഓടിക്കാന്‍ അനുമതിയുണ്ടാകുകയുള്ളുവെന്നുമാണ് മറ്റു

    നിര്‍ദ്ദേശങ്ങളിലൊന്ന്.

    നിലവില്‍ 16 വയസ്സുള്ളവര്‍ക്ക് 50 സിസിയില്‍ താഴെയുള്ള ബൈക്കുകള്‍

    ഉപയോഗിക്കാന്‍ ലൈസന്‍സ് നല്‍കുന്നുണ്ട്. എന്നാല്‍ ഈ വിഭാഗത്തില്‍പെട്ട

    ബൈക്കുകള്‍ വിപണിയില്‍ ഇപ്പോള്‍ ലഭ്യമല്ലാത്തതിനാല്‍ 100 സി.സി.യില്‍

    മുകളിലുള്ള ബൈക്കുകളാണ് ഉപയോഗിക്കുന്നത്. വിദ്യാര്‍ഥികളാണ് ഇത്തരത്തില്‍

    നേരത്തെ ലൈസന്‍സ് ലഭിക്കുന്നവരില്‍ വലിയൊരു വിഭാഗവും.

    ഇത്തരക്കാര്‍ക്കായാണ് സ്റ്റുഡന്‍സ് ലൈസന്‍സ് ഏര്‍പ്പെടുത്താന്‍ കമ്മീഷന്‍

    ശുപാര്‍ശ ചെയ്തിരിക്കുന്നത്.

    ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങ ഓടിക്കുന്നവരുടെ പ്രായപരിധിയും

    ഉയര്‍ത്തണമെന്ന് കമ്മീഷന്‍ നിര്‍ദ്ദേശിക്കുന്നുണ്ട്

  • മാമുക്കോയയെ സോഷ്യല്‍ മീഡിയയില്‍ കൊന്നവര്‍ക്ക് മോഹന്‍ലാലിന്റെ മറിപടി

    മാമുക്കോയയെ സോഷ്യല്‍ മീഡിയ വഴി കൊന്നവര്‍ക്കെതിരെ മലയാളത്തിന്റെ

    മഹാനടന്‍ മോഹന്‍ലാല്‍. മാമൂക്കോയയെ കൊന്നത് മലയാളിയുടെ മനോവൈകൃതം എന്ന

    തലക്കെട്ടോടെ മോഹന്‍ലാലിന്റെ  ബ്ലോഗ്  തുടങ്ങുന്നത്.

    കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് നവമാധ്യമങ്ങളില്‍ ഒരു വാര്‍ത്ത

    പ്രചരിച്ചു. നടന്‍ മാമുക്കോയ മരിച്ചെന്ന് വൃക്ക രോഗമായിരുന്നു മരണകാരണം

    എന്നും വ്യക്തമാക്കിയിട്ടുണ്ട്. മിനിട്ടുകള്‍ക്കകം വാര്‍ത്ത

    കാട്ടുതീയേക്കാള്‍ വേഗത്തില്‍ പടര്‍ന്നു. മാമുക്കോയയെ നേരിട്ടറിയുന്നവര്‍

    നേരിട്ട് വിളിച്ചു. മാമുക്കോയ അപ്പോള്‍ വയനാട്ടില്‍ ആയിരുന്നു. സസുഖം

    ആരെയൊക്കെയോ ചിരിപ്പിച്ചും സ്വയം ചിരിച്ചും ഇരിക്കുന്നു. വിളിച്ച

    എല്ലാവരോടും അദ്ദേഹം ‘ ഞാന്‍ മരിച്ചു’ എന്ന് തന്റെ കോഴിക്കോടന്‍

    സ്‌റ്റൈലില്‍ പറഞ്ഞു. അതു കേട്ട് വിളിച്ചവര്‍ ചിരിച്ചു. ഫോണ്‍ വിളികള്‍

    കൂടിയപ്പോള്‍ ഒടുവില്‍ അദ്ദേഹം ഫോണ്‍ ഓഫ് ചെയ്തു വച്ചു ഈ ബഹളം അടുത്ത

    രണ്ട് ദിവസങ്ങള്‍ കൂടി തുടര്‍ന്നു. അവസാനം  വെറും തമാശയില്‍ അത്

    അവസാനിച്ചു.

    ഞാനും ഈ തമാശകള്‍ ഒക്കെ കേട്ടു. എന്നാല്‍ എനിക്ക് ഈ കാര്യം വെറും

    തമാശയായിക്കണക്കാക്കാന്‍ സാധിച്ചില്ല എന്നതാണ് സത്യം. കാരണം ഞാന്‍

    ഇതുപോലെ പലതവണ മരിച്ചയാളാണ്. ഒരിക്കല്‍ ഞാന്‍ ഊട്ടിയില്‍

    ഷൂട്ടിങ്ങിലായിരുന്നു. ആരോ തിരുവനന്തപുരത്ത് എന്റെ വൂട്ടില്‍ വിളിച്ചു

    പറഞ്ഞു ഞാന്‍ ഒരു കാറപടകത്തില്‍ മരിച്ചുവെന്ന്. അന്ന് ഇന്നത്തെപോലെ ഫോണ്‍

    വ്യാപകമല്ലാതിരുന്നതിനാല്‍  എന്റെ അമ്മയും അച്ഛനും തിന്ന തീയ്ക്ക് ഒരു

    കണക്കുമില്ലായിരുന്നു എന്നും  മോഹന്‍ലാല്‍ ബ്ലോഗില്‍ വ്യക്തമാക്കി.

    മനഃസാക്ഷിയില്ലാതെ ഇത്തരം കള്ള വാര്‍ത്തകള്‍ ഉണ്ടാക്കി വിട്ട്

    വ്യക്തികളേയും സമൂഹത്തേയും വഴിതെറ്റിക്കുന്നവരെ ക്രിമിനലുകളായി

    കണക്കാക്കുകയും അവരെ പിടികൂടുകയും വേണമെന്നു മോഹന്‍ലാല്‍ ബ്ലോഗിലൂടെ

    അഭിപ്രായപ്പെട്ടു.

    ജീവിച്ചിരിക്കുന്ന ഒരാളെ മരിച്ചു എന്ന് വാര്‍ത്ത

    സൃഷ്ടിച്ചുവിടുന്നവര്‍ക്ക് അതില്‍ നിന്നും ലഭിക്കുന്ന ആനന്ദം

    എന്താണെന്നും  ഏതു തരത്തിലുള്ള മനസ്സായിരിക്കും ആ മനുഷ്യരുടേതെന്നും

    മോഹന്‍ലാല്‍ ചോദിക്കുന്നു.

  • ആഭിചാരം നടത്തിയെന്നു കുറ്റാരോപിതയായ നാല് യുവതികളെ വിവസ്ത്രരാക്കി ജീവനോടെ കത്തിച്ചു.

    പാപ്വ ന്യൂ ഗിനിയ ഗ്രാമത്തില്‍ ആഭിചാരപ്രക്രിയ നടത്തിയെന്നാരോപിച്ച് നാല്

    യുവതികളെ നാട്ടുകാര്‍ വിവസ്ത്രരാക്കുകയും മര്‍ദ്ദിക്കുകയും ചെയ്ത ശേഷം

    ജീവനോടെ കത്തിച്ചു.

     ഇതിന്റെ വീഡിയോ ദ്യശ്യങ്ങള്‍ സോഷ്യല്‍ മീഡിയില്‍ പ്രചരിച്ചിരുന്നു.

    ഗ്രാമത്തിലെ രോഗബാധിതനായ ഒരാള്‍ മരിക്കാന്‍ കാരണം ഇവര്‍നടത്തിയ

    ദുര്‍മന്ത്രവാദമാണെന്ന കുറ്റമാരോപിച്ചാണ് ജനം ഇവരെ മര്‍ദ്ദിച്ചത്,

    എന്നാല്‍ തങ്ങള്‍ കുറ്റം ചെയ്തിട്ടില്ലെന്ന ഇവര്‍ ആവര്‍ത്തിച്ചു

    പറയുന്നുണ്ടായിരുന്നതായി മാധായമങഅങളഅ# റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത്

    മുഖവിലക്കെടുക്കാതെയാണ് ജനം അക്രമാസക്തമായി ഇവരെ മര്‍ദ്ദിച്ചത്.

  • കുടിയേറ്റ തൊഴിലാളികളുടെ മക്കള്‍ക്ക ആനുകൂല്യം നല്‍കണമെന്ന് യൂറോപ്യന്‍ യൂണിയന്‍ കോടതി

    കുടിയേറ്റ തൊഴിലാളികളുടെ മക്കളെ സ്വന്തം രാജ്യത്തേക്ക് മടക്കി അയച്ചാലും

    ആനുകൂല്യങ്ങള്‍ ലഭിക്കുമെന്ന് യൂറോപ്യന്‍ യൂണിയന്‍. യൂറോപ്യന്‍യൂണിയനില്‍

    ബ്രിട്ടണ്‍ന്റെ പുതുക്കിയ ഉടമ്പടിപ്രകാരമാണ്   രാജ്യത്ത താമസിക്കുന്ന

    രക്ഷിതാക്കള്‍ക്ക് വെല്‍ഫെയര്‍ പേയ്‌മെന്റ് നടപ്പിലാക്കുന്നത് വഴി മക്കളെ

    വേറെ രാജ്യത്ത വിടുന്നതിന് തടസമില്ലെന്ന് യൂറോപ്യന്‍ നീതിന്യായ കോടതി

    ശരിവക്കുകയായിരുന്നു. പോളണ്ടില്‍ മുന്‍ ഭാര്യയോടൊത്ത് കഴിയുന്ന

    കുട്ടിക്കുവേണ്ടി ജര്‍മ്മന്‍ കുടിയേറ്റ തൊഴിലാളി യൂറോപ്യന്‍ യൂണിയനില്‍

    സമര്‍പ്പിച്ച സര്‍ജിയിലാണ് പുതിയ വിധി വന്നിരിക്കുന്നത്.

    ബ്രിട്ടണിലെ യൂറോപ്യന്‍ കുടിയേറ്റക്കാര്‍ക്കായുള്ള നിയമത്തില്‍ ഭേദഗതി

    വരുത്തുമെന്നും ഇവരുടെ വരവിനെ നിയന്ത്രിക്കണമെന്നും   പ്രധാമന്ത്രി

    ഡേവിഡ് കാമറൂണ്‍ പറഞ്ഞു.

    നവംബര്‍ അവസാനത്തോടെ ഇത് നടപ്പിലാക്കുമെന്നും കുടുംബം സ്വന്ത്ം

    രാജ്യത്തുള്ളവര്‍ക്ക് ഉവിടെ നിന്നും ആനുകൂല്യം അങ്ങോട്ട പോകാന്‍

    അനുവദിക്കില്ലെന്നും  അദ്ദേഹം അഭിപ്രായപ്പെട്ടു.

    യൂറോപയന്‍ യൂണിയനന്റെ നിയമം നടപ്പിലാക്കാന്‍ തുടങ്ങിതില്‍ പിന്നെ

    ബ്രിട്ടണ്‍ കൈകാര്യം ചെയ്യുന്ന ആനുകൂല്യങ്ങളിലുള്ള നിയന്ത്രണം പോലും

    നഷ്ടപ്പെട്ടതായി ഗവണ്‍മെന്റ് വക്താവ് അറിയിച്ചു.

    എന്നാല്‍ നിയം നടപ്പിലാക്കണമെന്നും പ്രധാനമന്ത്രിയുടെ കുടിയേറ്റവിരുധ്ധ

    സമീപനം അവസാനിപ്പിക്കണമെന്നും കോടതി വ്യക്തമാക്കി.