Blog

  • ശാസ്ത്രത്തെ സ്നേഹിച്ച ഒരു മലയാളി പെണ്‍കുട്ടിയുടെ വിജയഗാഥ, മലയാളി പെണ്‍കുട്ടി അന്ന റിച്ചാ ബിജുവിന്റെ കണ്ടെത്തല്‍ ഇനി ലോകത്തിന് മുന്നിലേക്ക്

    ശാസ്ത്രത്തെ സ്നേഹിച്ച ഒരു മലയാളി പെണ്‍കുട്ടിയുടെ വിജയഗാഥ, മലയാളി പെണ്‍കുട്ടി അന്ന റിച്ചാ ബിജുവിന്റെ കണ്ടെത്തല്‍ ഇനി ലോകത്തിന് മുന്നിലേക്ക്

    യുകെ മലയാളികള്‍ക്ക് അഭിമാനമായി ട്രെന്റ് വെയ്‌ലില്‍ നിന്നൊരു വിജയഗാഥ. മലയാളി വിദ്യാര്‍ത്ഥിനിയായ അന്ന റിച്ചാ ബിജുവാണ് മുഴുവന്‍ മലയാളികളുടേയും  അഭിമാനത്തെ വാനോളമുയര്‍ത്തികൊണ്ട് നാഷണല്‍ സയന്‍സ് + എന്‍ജിനിയറിംഗ് മത്സരത്തിന്റെ ഫൈനലിലേക്ക് യോഗ്യത നേടിയിരിക്കുന്നത്. 

    ശാസ്ത്രത്തെ എന്നും കൗതുകത്തോടെ വീക്ഷിക്കുന്ന അന്ന റിച്ചാ എന്ന പതിനേഴുകാരി സ്റ്റോക്ക് ഓണ്‍ട്രന്റില്‍ താമസിക്കുന്ന മലയാളികളായ ബിജു ജോസഫിന്റേയും ലിജിന്റേയും മകളാണ്. സ്റ്റോക്ക്ഓണ്‍ ട്രന്റ് മലയാളി അസോസിയേഷന്‍ (എസ്.എം.എ) മുന്‍ പ്രസിഡന്റാണ്് ബിജു ജോസഫ്്. ന്യൂ കാസിലിലെ സെന്റ് ജോണ്‍സ് ഫിഷര്‍ കാത്തലിക് കോളജില്‍ എ-ലെവല്‍ പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിലാണ് അന്ന. തലച്ചോറിലെ കോശങ്ങളെ കുറിച്ച് നടത്തിയ പഠനമാണ് ദേശീയതലത്തില്‍ നടക്കുന്ന ഫൈനലിലേക്ക് അന്നയ്ക്ക് അവസരം നേടികൊടുത്തത്. 

    അമ്മയുടെ നിര്‍ദ്ദേശപ്രകാരമാണ് താന്‍ മത്സരത്തില്‍ പങ്കെടുക്കാനായി ശ്രമിച്ചതെന്ന് അന്ന പറയുന്നു. മത്സരത്തിലെ അനുഭവങ്ങള്‍ തന്നെപോലൊരു വിദ്യാര്‍ത്ഥിനിയെ സംബന്ധിച്ച് ഏറെ പ്രയോജനപ്രദവും ആവേശകരവും ആയിരുന്നുവെന്ന് അന്ന പറയുന്നു. ഫൈനലിലേക്കുള്ള ഒരുക്കത്തിലാണ് അന്നയിപ്പോള്‍. താന്‍ കണ്ടെത്തിയ പഠനഫലങ്ങള്‍ ഇതുപോലൊരു വലിയ വേദിയില്‍ അവതരിപ്പിക്കാന്‍ സാധിക്കുന്നതിന്റെ ത്രില്ലിലാണ് അന്ന. കീലേ യൂണിവേഴ്‌സിറ്റിയിലെ ന്യൂഫീല്‍ഡ് റിസര്‍ച്ച് പ്ലേസ്‌മെന്റിന്റെ ഭാഗമായിട്ടാണ് അന്ന തന്റെ പഠനം നടത്തിയത്. പോസ്റ്റ് ഗ്രാജ്വേറ്റ് വിദ്യാര്‍ത്ഥികള്‍ക്കൊപ്പമായിരുന്നു അന്നയുടെ പഠനവും പരിഗണിച്ചത്. 

    രോഗപ്രതിരോധ ശേഷി നല്‍കുന്ന ഇമ്മ്യൂണ്‍ സെല്ലുകളെ കുറിച്ചുള്ള അന്വേഷണത്തില്‍ സിറം ഫ്രീ കള്‍ച്ചര്‍ എത്രത്തോളം ഗുണകരമാകുമെന്നായിരുന്നു അന്നയുടെ പഠനം. യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് ഫാര്‍മസിയിലെ ഹൈ ടെക് ലാബാണ് അന്ന തന്റെ സാമ്പിളുകള്‍ പരിശോധിക്കാനായി ഉപയോഗിച്ചത്. തലച്ചോറിലെ കോശങ്ങള്‍ നശിച്ചുപോകുന്നത് മൂലമുണ്ടാകുന്ന പാര്‍ക്കിന്‍സണ്‍സ്, അല്‍ഷിമേഴ്‌സ് പോലുള്ള രോഗങ്ങള്‍ക്ക് ഈ പഠനഫലം ഏറെ സഹായകരമാകുന്നുണ്ട്. 

    ഗവേഷണം എന്താണ് എന്നതിനെ കുറിച്ച് ഒരു ധാരണയുമില്ലാതെയാണ് താന്‍ മത്സരത്തിന് ഇറങ്ങിത്തിരിച്ചതെന്ന് അന്ന പറയുന്നു. യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് ഫാര്‍മസിയിലെ ഗവേഷണ ദിനങ്ങള്‍ ഗവേഷണത്തെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകള്‍ മാറ്റിമറിച്ചതായും അന്ന വ്യക്തമാക്കുന്നു. മത്സരത്തിലെ വിജയം തന്റെ കരിയര്‍ സങ്കല്‍പ്പങ്ങള്‍ക്കും നിറം ചാര്‍ത്തിയതിന്റെ സന്തോഷത്തിലാണ് അന്ന. ബയോമെഡിക്കല്‍ ഗവേഷണത്തില്‍ തന്റെ കരിയര്‍ പടുത്തുയര്‍ത്താനാണ് അന്നയുടെ തീരുമാനം. 

    പ്രൊജക്ടിനായി പതിനാറ് പേജുള്ള ഒരു റിപ്പോര്‍ട്ടാണ് അന്ന തയ്യാറാക്കിയത്. ‘ഇതൊരു സയന്‍സ് പേപ്പറിന് സമാനമായിരുന്നു. ഇതിനായി ഒരു പോസ്റ്ററും ഞാന്‍ തയ്യാറാക്കിയിരുന്നു. വായനയിലൂടെ വിഷയത്തെകുറിച്ച് നന്നായി മനസ്സിലാക്കിയ ശേഷമായിരുന്നു പേപ്പര്‍ അവതരിപ്പിച്ചത്’ – അന്ന പറയുന്നു. അന്നയുടെ പ്രോജക്ടിന് ഗോള്‍ഡ് ക്രസന്റ് അവാര്‍ഡാണ് ലഭിച്ചത്. പ്രാദേശികതലത്തില്‍ ഈ അവാര്‍ഡ് ലഭിച്ചവരാണ് ദേശീയതലത്തില്‍ നടക്കുന്ന ഫൈനലിലേക്ക് മത്സരിക്കുന്നത്. 

    പ്രൈമറി സ്‌കൂള്‍ തലം തൊട്ട് ശാസ്ത്രത്തോട് ഏറെ ഇഷ്ടം പുലര്‍ത്തിയിരുന്ന അന്നയുടെ താല്‍പ്പര്യങ്ങള്‍ക്ക് അടിത്തറ ലഭിച്ചത് ഹൈസ്‌കൂള്‍ ദിവസങ്ങളിലായിരുന്നു. ശാസ്ത്രത്തില്‍ വലിയവലിയ പരീക്ഷണങ്ങള്‍ നടത്താനുള്ള അവസരങ്ങള്‍ തനിക്ക് ഇവിടെ ലഭിച്ചിരുന്നതായി അന്ന പറയുന്നു. ഓരോ സമയത്തും ശാസ്ത്രത്തിന്റെ വളര്‍ച്ച തന്നെ അത്ഭുതപ്പെടുത്തിയിരുന്നതായും അന്ന വ്യക്തമാക്കി. മൂന്ന് ശാസ്ത്രശാഖകളും പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നു. ഭൂമിയിലുള്ള ഏത് കാര്യവും ഈ മൂന്ന് ശാസ്ത്രശാഖകള്‍ക്കുള്ളില്‍ ഉ്ള്‍കൊള്ളിക്കാമെന്നും അന്ന ചൂണ്ടിക്കാട്ടുന്നു. 

    തന്റെ ഇഷ്ടവിഷയങ്ങള്‍ തന്നെയാണ് എ-ലെവലിലേക്ക് അന്ന തിരഞ്ഞെടുത്തിരിക്കുന്നത്. ബയോളജിയും ഫിസിക്‌സും കെമസ്ട്രിയും. എ-ലെവലിന് ശേഷം ബയോമെഡിക്കല്‍ സയന്‍സില്‍ ഡിഗ്രി ചെയ്യണമെന്നാണ് അന്നയുടെ ആഗ്രഹം. അതിന് മുന്‍പ് തന്നെ നാഷണല്‍ സയന്‍സ്+ എന്‍ജിനിയറിംഗ് കോമ്പറ്റീഷന്റെ ഗ്രാന്‍ഡ് ഫിനാലെയായ ബിംഗ് ബാംഗ് ഫെയറില്‍ പങ്കെടുക്കാനുള്ള തയ്യാറെടുപ്പുകളിലാണ് അന്ന. മാര്‍ച്ച് മാസത്തില്‍ ബര്‍മ്മിംഗ്ഹാമിലെ എന്‍ഇസിയിലാണ് ബിംഗ് ബാംഗ് ഫെയര്‍ സംഘടിപ്പിക്കുന്നത്. ബ്രിട്ടനിലെ തന്നെ ഏറ്റവും വലിയ ശാസ്ത്ര പരിപരിപാടിയാണ് ബിംഗ് ബാംഗ് ഫെയര്‍.

    ഏകദേശം 150 ഓളം യുവ ശാസ്ത്രജ്ഞരാണ് ഫെയറില്‍ പങ്കെടുക്കുക. വിര്‍ച്വല്‍ റിയാലിറ്റി മുതല്‍ കമ്പ്യൂട്ടര്‍ കോഡിംഗ് വരെയുള്ള എന്‍ജിനിയറിംഗ് വിപ്ലവങ്ങളും മറൈന്‍ ബയോളജി മുതല്‍ ബഹിരാകാശം വരെയുള്ള ജീവശാസ്ത്ര മേഖലകളിലും ഈ യുവ ശാസ്ത്രജ്ഞര്‍ തങ്ങളുടെ കണ്ടെത്തലുകള്‍ അവതരിപ്പിക്കും. അന്നയുടെ കണ്ടെത്തെലുകള്‍ മികച്ചവയാണെന്നും അന്നയ്ക്ക് ഫൈനലില്‍ പങ്കെടുക്കാന്‍ യോഗ്യത ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും നാഷണല്‍ സയന്‍സ് + എന്‍ജിനിയറിംഗ് കോമ്പറ്റീഷന്റെ സംഘാടകനും ബ്രിട്ടീഷ് സയന്‍സ് അസോസിയേഷന്റെ ചീഫ് എക്‌സിക്യൂട്ടീവും ആയ ഇമ്രാന്‍ ഖാന്‍ പറഞ്ഞു. അന്നയുടെ പേപ്പര്‍ റീജിയണല്‍ തലത്തില്‍ മികച്ച പ്രതികരണമാണ് ഉളവാക്കിയതെന്നും ജഡ്ജസിന് മികച്ച അഭിപ്രായമായിരുന്നു ഇതിനെ കുറിച്ചെന്നും ഇമ്രാന്‍ ചൂണ്ടിക്കാട്ടി. പരിപാടിയില്‍ മുന്‍പ് വിജയികളായിട്ടുള്ളവര്‍ക്ക്  ബിബിസിയുടെ ഡ്രാഗണ്‍സ് ഡെന്‍ എന്ന പരിപാടിയില്‍ പങ്കെടുക്കുന്നതിനുള്ള അവസരവും സ്‌പോര്‍ട്‌സ് ഇംഗ്ലണ്ടുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിനുള്ള അവസരവും ലഭിച്ചിരുന്നു.

    ശാസ്ത്രത്തെ ഏറെ സ്‌നേഹിക്കുന്ന അന്നയുടെ വിജയം മലയാളികള്‍ക്ക് എല്ലാം പ്രചോദനവും ഒപ്പം അഭിമാനകരവുമാണ്. ലോകത്തെ തന്നെ പ്രമുഖ ശാസ്ത്രജ്ഞര്‍ അടക്കമുള്ള പ്രഗത്ഭരുടെ ശ്രദ്ധയാകര്‍ഷിക്കുന്ന ബ്രിട്ടനിലെ യുവ ശാസ്ത്രജ്ഞരെ കണ്ടെത്താനുള്ള ബിംഗ് ബാംഗ് ഫെയറില്‍ പങ്കെടുക്കാന്‍ തയ്യാറെടുക്കുന്ന അന്നയ്ക്ക് യുകെ മലയാളികളുടേയും യുക്മയുടേയും എല്ലാ അനുമോദനങ്ങളും ഒപ്പം ആശംസകളും

  • നായകളുടെ ഉത്ഭവം 1500 വര്‍ഷങ്ഹള്‍ക്കു മുന്‍പ് ഏഷ്യയിലെന്ന് കണ്ടെത്തല്‍

    നായകളുടെ ഉത്ഭവം 1500 വര്‍ഷങ്ഹള്‍ക്കു മുന്‍പ് ഏഷ്യയിലെന്ന് കണ്ടെത്തല്‍

    നായയുടെ പൂര്‍വികര്‍ ചാരചെന്നായക്കളാണെന്നുള്ള പുടിയ കണ്ടു

    പിടിത്തവുമായി ശാസ്ത്രജ്ഞര്‍. യൂറോപ്പ് നിയര്‍ ഈസ്റ്റ്,സൈബീരിയ, സൗത്ത്

    ചൈന എന്നിവയാണ് നായക്കളുടെ ഉത്ഭവവുമായി ബന്ധപ്പെട്ട് ഗവേഷകര്‍ നടത്തിയ

    പഠനങ്ങള്‍ എന്നാല്‍ സെന്‍ട്രല്‍ ഏഷ്യയില്‍ നിന്നാണ് നായ വിഭാഗം പ്രധാന

    ഉത്ഭവമെന്നാണ് ഇതിനെ കുറിച്ച് ലോകവ്യാപകയി നടന്നക്കുന്ന പഠനങ്ങളഅ#

    പുറത്തു വിടുന്ന വിവരം.38 രാജ്യങ്ങളില്‍  549 ഗ്രാങ്ങളില്‍ നിന്നായി 161

    തരത്തിലുള്ള 4500 നായയകളെ വ്യത്യസ്ഥ ഗ്രൂപ്പുകളായി തിരിച്ചായിരുന്നു പഠനം

    നടത്തിയിരുന്നത്.  ഏത് വിഭാഗത്തില്‍പെടുന്ന നായക്കള്‍ക്കാണ്

    പൂര്‍വികരമായി ഏറെ സാമ്യ എന്നായിരുന്നു ഗവേഷകര്‍ മുന്നോട്ട്  വച്ച

    രീതി.ഇതില്‍ നിന്നാണ് സെന്‍ട്രല്‍ ഏഷ്യയാണ് നായക്കളുടെ ഉത്ഭവ കേന്ദ്രം

    എന്നു കണ്ടെത്തിയത്. ആധുനിക മനുഷ്യന്റെ ഉത്ഭവം കിഴക്കന്‍

    ആഫ്രിരൃക്കയിലെന്നതിനോട് സമാനമായിരുന്നു ഈ കണ്ടെത്തലും. മംഗോളിയ

    നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളിലാണ് ഇന്നു ജീവിച്ചിരിക്കുന്ന നായ വര്‍ഗ്ഗം

    വന്നതെന്നാണ്ാണ് പറയുന്നത്. ഏതാണ് 15000 വര്‍ഷങ്ങള്‍ക്ക്

    മുന്‍പ്.ഗവേഷകര്‍   ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍   നാഷ്ണല്‍

    അക്കാദമി ഓഫ് സയന്‍സിനുമുന്നില്‍ തിങ്കളാഴ്ച സമര്‍പ്പിക്കും. കൊര്‍ണല്‍

    യൂണിവേഴ്‌സിറ്റിയിലെ ലുറ എം ഷാന്നോണ്‍ ആദം ആര്‍ ബോയ്‌കോ എന്നിവരാണ് ഡി

    എന്‍ എയുടെ അടിസ്ഥാനത്തില്‍ ഇത്തരം പരീക്ഷണം നടത്തിയത്. ഫോസിലുകളില്‍

    നി്‌നും കിട്ടിയ ഡിഎന്‍എ യും ഈ കണ്ടെത്തലുകളും ഈമേഖലയിലെ പഠനങ്ങള്‍ക്ക

    സാഹായകവും ആശാവഹവുമായ സൂചനയാണ് നല്‍കുന്നതെന്ന് ഓക്‌സ്‌ഫോര്‍ഡ്

    യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ഗ്രേഗര്‍ ലാര്‍സണ്‍ വ്യക്തമാക്കി.

    ലാര്‍സണ്‍ ഈ പഠനത്തില്‍ ഉള്‍പ്പെട്ടിട്ടില്ലെങ്കിലും സെന്‍ട്രല്‍ ഏഷ്യ

    കേന്ദ്രീകരിച്ച കൂടുതല്‍ പഠനങ്ങള്‍ നടത്തേണ്ടതുണ്ടെന്നും ആധുനിക നായകളുടെ

    ഉത്ഭവത്തെ കുറിച്ച് താരതമ്യപഠനങ്ങള്‍ ആവശ്യമാണെന്നും  അദ്ദേഹം

    ചൂണ്ടിക്കാട്ടി.

    അന്താരാഷ്ട്ര തലത്തില്‍ ആദ്യമായാണ് മൂന്ന്  ഡിഎന്‍എ സാമ്പിളുകള്‍ വച്ച്

    ക്രോമസോമുകളേയും നൂക്ലിയസ്സ് സെല്ലുകളേയും y ക്രോമസോമുകളെ ആണ്‍

    നായക്കളില്‍ നിന്നും അമ്മയില്‍ നി്‌നും പരമ്പരാകൃതമായി

    ലഭിച്ചമൈറ്റോകോണ്‍ട്രിയ സെല്ലുലാര്‍ എനര്‍ജി മെഷീന്‍ തുടങ്ങിയ കാര്യങ്ങളെ

    പഠന വിധേയമാക്കുന്നതെന്നും ബോയ്‌കോ വ്യക്തമാക്കി. പലയിടങ്ങളിലും

    സഞ്ചരിച്ച്  രക്തസാമ്പിളുകള്‍ ശേഖരിച്ചതായി ബോയ്‌കോ അഭിപ്രായപ്പെട്ടു.

  • ജീവിത്തിന്റെ  നിയന്ത്രണം മൂന്ന് ഘടകങ്ങളെന്നു റിപ്പോര്‍ട്ട്

    ജീവിത്തിന്റെ  നിയന്ത്രണം മൂന്ന് ഘടകങ്ങളെന്നു റിപ്പോര്‍ട്ട്

    ജീവിതത്തില്‍ എന്നും സന്തോഷം നിലനിര്‍ത്തുന്നതിനുള്ള രഹസ്യം

    പുറത്തുവിട്ടിരിക്കുകയാണ് ഓസ്ട്രലിയന# യൂണിറ്റിയുടെ 2015 ലെ വെല്‍ബീയിംഗ്

    ഓഫ് ഓസ്‌ട്രേലിയന്‍ റിപ്പോര്‍ട്ട്.  രഹസ്യമിതാണ് പ്രധാനമായും മൂന്ന

    ഘടകങ്ങള്‍  കൂടിച്ചേരുമ്പോഴാണ് ജൂവിതത്തില്‍ എന്നും സന്തോഷവും സമാധാനവും

    നിലനില്‍ക്കുന്നത്, അവ നല്ല ബന്ധങ്ങളും സാമ്പത്തിക ഭദ്രദയും വിവേകപരമായ

    ലക്ഷ്യവുമാണ്. ഇവമൂന്നിനെയും സുവര്‍ണ്ണ ത്രികോണം എന്നാണ്

    റിപ്പോര്‍ട്ടില്‍ പറയുന്നത്.

    ശക്തമായ വ്യക്തി ബന്ധങ്ങളും പണക്രയവിക്രയങ്ങളിലുള്ള  നിയന്ത്രണവും

    കാര്യങ്ങളെ കൃത്യമായി വിലയിരുത്താനുള്ള കഴിവുമുണ്ടെങ്കില്‍ ഒരാള്‍ക്ക

    കുടുംബജീവിതത്തില്‍ വിജയിക്കാമെന്നാണ് പുതിയ കണ്ടെത്തലുകള്‍. ഇവമൂന്നും

    നിയന്ത്രിച്ചാല്‍ നിത്യ ജീവിതത്തില്‍ സന്തോഷംകണ്ടെത്താനാകുമെന്നാണ്

    ഡീകിന്‍ യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ റോബേര്‍ട്ട് കുമിന്‍സ് പറയുന്നത്.

    കുറഞ്ഞ വുമാന മുള്ളവരില്‍ കാണുന്നസന്തോഷം സാമ്പത്തിക കാര്യങ്ങളില്‍

    പാലിക്കുന്ന മിതത്വവും ബന്ധങ്ങളിലെ വൈകാരികതയും ജീവിത ലക്ഷ്യങ്ങളിലുള്ള

    ശുഭപ്രതീക്ഷയുമാണ്. അര്‍ത്ഥപൂര്‍ണ്മമായ ജീവിതങ്ങള്‍ ഒരിക്കലുംഅമിതമായി

    റൊമാന്റ്ിക് അല്ലെന്നും ഭയങ്ങളും വിജയങ്ങളും പങ്കുവക്കുമ്പോളുള്ള

    വിശ്വാസമാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. വരുമാന

    നിലവാരവും ജോലിയിലുള്ള സന്തോഷവും ഒരു പ്രധാന ഘടകമാണ് 10000 ഡോളറിനു

    തോഴെയുള്ളവരും വരുമാന വര്‍ധനവിനും 10000 ഡോളറിന് മുകളിലുള്‌ലവര്‍

    സാമ്പത്തികമായി നിയന്ത്രണങ്ങള്‍ ഇല്ലാത്തവരുമാണെന്നും റിപ്പോര്‍ട്ടില്‍

    പറയുന്നു. ചിലര്‍ സാമൂഹ്യ പ്രവര്‍ത്തനത്തിലും റോട്ടറിയിലും ലോക്കല്‍

    ടെന്നീസിലുമാണ് സന്തോഷം കണ്ടെത്തുന്നത്.

  • അഭയാര്‍ത്ഥി പ്രവാഹം നിയന്ത്രിക്കാന്‍ ബര്‍ലിന്‍ മതില്‍ മാതൃക നിര്‍മ്മിക്കാനൊരുങ്ങി ജര്‍മ്മനി

    അഭയാര്‍ത്ഥി പ്രവാഹം നിയന്ത്രിക്കാന്‍ ബര്‍ലിന്‍ മതില്‍ മാതൃക നിര്‍മ്മിക്കാനൊരുങ്ങി ജര്‍മ്മനി

    അഭയാര്‍ത്ഥികളോടുള്ള സമീപനത്തില്‍ അയവുവരുത്താതെ ജര്‍മ്മന്‍

    ചാന്‍സ്സിലര്‍ ആംഗല മെര്‍ക്കല്‍. അഭയാര്‍ത്ഥി പ്രവാഹം തടയുന്നതിനായി

    അതിര്‍ത്തികളില്‍  ബര്‍ലില്‍ മതില്‍ മാതൃകയില്‍ പ്രതിരോധം

    സൃഷ്ടിക്കാനൊരുങ്ങുകയാണ് ജര്‍മ്മനി. ഇതിനായുള്ള പ്രാരംഭ നടപടികള്‍

    കൈക്കൊള്ളാന്‍ ഭരണ വിഭാഗം എംഫി മാര്‍ തയ്യാറടെുക്കുന്നതായാണ്

    റിപ്പോര്‍ട്ടുകള്‍.

    പതിനായിരത്തില്‍ പരം അഭയാര്‍ത്ഥികളാണ് പ്രതിദിനം ജര്‍മ്മനിയിലേക്ക്

    പ്രവഹിക്കുന്നതെന്നും ജര്‍മ്മന്‍ പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

    310 പ്രതിനിധികള്‍ ഉള്ള പാര്‍ലിമെന്റില്‍ 188 പേരും ക്രിസ്ത്യന്‍

    ഡെമോക്രാറ്റ്‌സ് രഹസ്യപദ്ധതിയെന്നു വിളിക്കുന്ന ഈ നടപടിയെ

    ആനുകൂലിക്കുന്നതായാണ് പറയപ്പെടുന്നത്. ജര്‍മ്മനിയുടെ കിഴക്കന്‍

    അതിര്‍ത്തിയില്‍ മുള്ളുകമ്പികൊണ്ടുള്ള വേലിയാണ് ഉദ്ദേശിക്കുന്നതെന്നും

    ബര്‍ലില്‍ മതിലിനോട് സമാനതകളില്ലാത്തതാണെന്നും പറയപ്പെടുന്നു. ഇതുമായി

    ബന്ധപ്പെട്ട വാര്‍ത്തകള്‍ ആംഗല മെര്‍ക്കല്‍ മുന്‍പ് നിരസ്സിച്ചിരുന്നു.

    വര്‍ദ്ധിച്ചുവരുന്ന അഭയാര്‍ത്ഥി പ്രവാഹത്തെ നിയന്ത്രിക്കുന്നതിനു

    വേണ്ടിയാണ് ഈ നടപടിയെന്നും ആരേയും തടയുന്നതിന് വേണ്ടിയല്ല ഇതെന്ന

    കണ്‍സര്‍വേറ്റീവ് പാര്‍ട്ടി എംപി ക്രിസ്റ്റ്യവോണ്‍ സ്‌റ്റെറ്റണ്‍

    വ്യക്തമാക്കി. രണ്ടാഴ്ച്ചക്കുള്ളില്‍ പദ്ധതിയില്‍ ബഹുപക്ഷാഭിപ്രായം

    കണ്ടെത്തുമെന്നും അദ്ദേഹം അറിയിച്ചു.

    വോണ്‍ സ്‌റ്റെറ്റണ്‍ ന്റെ ഇന്‍ഫഌവന്‍ഷ്യല്‍ എപിമാര്‍ ജര്‍മ്മന്‍

    സാമ്പത്തിക വ്യവസ്ഥയുടെ നട്ടെല്ലായ മാഡിയം സൈസ്ഡ് ബിസ്സിനസ്സിന്റെ

    പ്രധിനിധികളാണ്. അഭയാര്‍ത്ഥികളെ നിയന്ത്രിക്കുന്നതിന് ഫലപ്രദമായ

    നടപടികള്‍ കൈക്കൊള്ളാന്‍ ആലോചിച്ച വരുന്നതായും ഒരു മില്യണ്‍

    അഭയാര്‍ഥികളെയാണ് ഈ വര്‍ഷം പ്രതീക്ഷിക്കുന്നതെന്നും എംപി

    വ്യക്തമാക്കി.സുരക്ഷിത രാജ്യങ്ങളില്‍ നി്ന്നുള്ള   സാമ്പത്തിക

    കുടിയേറ്റക്കാരെ നാടുകടത്തുകയും   സോഷ്യല്‍ ഡെമോക്രാറ്റുകളും

    പ്രതിക്ഷപാര്‍്ട്ടികളും ചെയ്യാനുദ്ദേശിച്ച പദ്ധതിയെ  എതിര്‍ക്കുന്നതായും

    കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പിനു സമാനമായി താരതമ്യപ്പെടുത്തുകയും

    ചെയ്തിരുന്നു.  ആയിരക്കണക്കിന് കുടിയേറ്റക്കാരാണ് അതിര്‍ത്ഥികളിലും

    മറ്റുമായി രാത്രികളില്‍ ചെലവഴിക്കുന്നത്. ഓസ്ട്രിയ വഴി ഒരു ദിവസം

    അതിര്‍ത്തി കടക്കുന്നവരുടെ എണ്ണ 2500 പേരെയാക്കി  ചുരുക്കിയിരുന്നു.

  • വിമാനയാത്രക്കിടയില്‍  കടിയേറ്റു മരിച്ച യുവാവിന്റെ വയറ്റില്‍ കൊക്കെയ്ന്‍

    വിമാനയാത്രക്കിടയില്‍  കടിയേറ്റു മരിച്ച യുവാവിന്റെ വയറ്റില്‍ കൊക്കെയ്ന്‍

    വിമാനയാത്രക്കിടെ യുവാവ് സഹയാത്രികന്റെ കടിയേറ്റു മരിച്ച സംഭവത്തില്‍

    പുതിയ വെളിപ്പെടുത്തലുകള്‍. കടിയേറ്റു മരിച്ച യുവാവിന്റെ വയറ്റില്‍

    നിന്നും കൊക്കെയ്ന്‍ പൊതികണ്ടെത്തിയതാണ് അധികൃതരെ ഞെട്ടിച്ചത്. ജോണ്‍

    കെന്നഡി ഡോസ് സാന്റോസ് ഗര്‍ജോ എന്നയുവാവാണ് കഴിഞ്ഞ ദിവസം

    പോര്‍ച്ചുഗല്ലിലെ ലിസ്ബണില്‍ നിന്നും ഡബ്ലിനിലേക്ക്് പുറപ്പെട്ട ഏര്‍

    ലിന്‍ഗസ് ഫ്‌ളൈറ്റ് ഇഎല്‍ 485 എന്ന വിമാനത്തില്‍ വച്ച് കടിയേറ്റതിനെ

    തുടര്‍ന്ന് മരിച്ചത്. 24 വയസ്സുള്ള ഇയാള്‍ക്ക് അടിയന്തര വൈദ്യസഹായം

    ലഭ്യമാക്കുന്നതിനായി വിമാനം കോര്‍ക്കിലേക്ക് വഴിതിരിച്ചിവിട്ടിരുന്നു.

    വൈകീട്ട് 6 മണിയോടെ വിമാനം നിലത്തിറക്കിയെങ്കിലും ഇയാളെ

    രക്ഷിക്കാനായിരുന്നില്ല.സ്വന്തം ദേശമായ കാല്‍കോണില്‍ നിന്നും താമസം

    മാറ്റിയ ഇയാള്‍ ബ്രസീലില്‍ താമസ്സിക്കുകയായിരിന്നെന്നാണ്

    കരുതിയിരുന്നതെന്ന് ബന്ധുക്കള്‍ വ്യക്തമാക്കി. ഡബ്ലിനിലുള്ള ബ്രസീല്‍

    എംബസ്സി വഴിയാണ് സാന്റോസ് ഗര്‍ജോ യുടെ മരണവാര്‍ത്ത ബന്ധുക്കളെ

    അറിയിച്ചത്.

    ജോണ്‍ കെന്നഡി ഡോസ് സാന്റോസ് ഗര്‍ജോ യെ അറിയാമോ എന്നാണ് കോണ്‍സുലേറ്റ്

    ആദ്യം ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ ചോദിച്ചതെന്നും സത്യം പറഞ്ഞാല്‍ ഇയാള്‍

    രാജ്യം വിട്ട് പോയകാര്യം തങ്ങള്ക്ക് അറിയില്ലായിരുന്നെന്നും  ഇയാളുടെ

    ബന്ധുവായ ലോര്‍ഡസ് ഗര്‍ജോ വ്യക്തമാക്കി. ഇയാള്‍ക്ക എട്ട സഹോദരങ്ങള്‍

    ഉള്ളതായും അവര്‍ അറിയിച്ചു.

    വളരെ ചെറുപ്പത്തില്‍ തന്നെ മാതാപിതാക്കളെ നഷ്ടപ്പെട്ട സാന്റോസ് ഗര്‍ജോ

    ക്ക് തൊഴിലൊന്നുമില്ലായിരുന്നെന്നും ജീവിക്കാന്‍ വേണ്ടിയാണ് സ്വദേശം

    വിട്ട് പോയതെന്നും അവര്‍ പറഞ്ഞു. മെസ്സേജുകള്‍ മാത്രമാണ് ഇയാളുമായുള്ള ഏക

    ആശയവിനിമയമെന്നും ഗുഡ് മോണിംഗ്, ഗുഡ് ആഫ്റ്റര്‍നൂണ്‍ തുടങ്ങിയ

    സന്ദേശങ്ങള്‍ മാത്രമാണ അയക്കാറുണ്ടായിരുന്നതെന്നും ബന്ധു അറിയിച്ചു.

    സാന്റോസ് ഗര്‍ജോ യുടെ മരണവാര്‍ത്ത ഞെട്ടിക്കുന്നതാണെന്നും ഇയാള്‍ക്കൊരു

    കാമുകി ഉള്ളതായും എന്നാല്‍ അവരെ കുറിച്ച് യാതൊരു വിവരവും അറിയില്ലെന്നും

    അവര്‍ അറിയിച്ചു. സാന്റോസ് ഗര്‍ജോ യുടെ മരണത്തില്‍ ദുഃഖിതരായ കുടുംബം

    ഫെയ്‌സ്ബുക്കില്‍ ഖരുത്തനാട പോസ്റ്റ് ചെയ്യുകയും ആത്മാനിവ് നിത്യശാന്തി

    നേരുകയും ചെയ്തു. ഫെബ്രുവരിയില്‍ ഓപ്പണ്‍ റിലേഷന്‍ എന്നു പോസ്റ്റ് ചെയ്ത

    ഇയാള്‍ കഴിഞ്ഞ വര്‍ഷം നവംബറില്‍ വിവാഹിതന്‍ എന്നും

    രേഖപ്പെടുത്തിയിരുന്നു. ബാഴ്‌സിലോളയില്‍ ഏറിയ പങ്കും ചെലവഴിച്ചിരുന്ന

    ഇയാള്‍ ആഗസ്റ്റില്‍ വെനിസ്വേലയിലേക്ക് പോകുന്നതായി ഫെയ്‌സ്ബുക്കില്‍

    രേഖപ്പെടുത്തിയിരുന്നു. ഇന്നത്തെ ലക്ഷ്യം ഒരുനല്ല മനുഷ്യനാവുക

    എന്നതാണെന്നും പരിപൂര്‍ണ്ണനാവുക എന്നല്ല ഇന്നലത്തേതിനേക്കാള്‍

    മികച്ചതാവുക എന്നുമാത്രം എന്നാണ് ഇയാള്‍ ഏപ്രില്‍ അവസാനത്തോടെ ഫെയ്‌സ്

    ബുക്കില്‍ ഷെയര്‍ ചെയ്തത്.

  • സന്ദര്‍ലാന്‍ഡ്   മലയാളി കാത്തലിക് കമ്മ്യൂണിറ്റിയുടെ  ഈസ്‌റര്‍ സംഗമം ഏപ്രില്‍ 18 ന്

    സന്ദര്‍ലാന്‍ഡ്   മലയാളി കാത്തലിക് കമ്മ്യൂണിറ്റിയുടെ  ഈസ്‌റര്‍ സംഗമം ഏപ്രില്‍ 18 ന്

    സന്ദര്‍ലാണ്ട്: ഈസറ്ററിന്റെ പുണ്യവും നൈര്‍മല്യവും പേറുന്ന ആഘോഷപെരുമക്ക് സന്ദര്‍ലാണ്ട് മലയാളി കാത്തലിക് കമ്മ്യൂണിറ്റി ഒരുങ്ങുന്നു. ഏപ്രില്‍ 18  ശനിയാഴ്ച  ആഘോഷമായ ദിവ്യ ബലിയോടെ രാവിലെ 11 മണിക്ക് തുടങ്ങുന്ന പരിപാടികള്‍ ഉച്ചക്ക്  1 മണിക്ക്  ഈസ്റ്റര്‍ ലഞ്ചിന് ശേഷം  കാത്തലിക്  കമ്മ്യുണിറ്റി  അംഗങ്ങളുടെ പ്രതിഭാ സംഗമ ത്താല്‍  സമ്പന്നമാകും . വൈകുന്നേരം അഞ്ചുമണിയോടെ  അവസ്സാനിക്കുന്ന സംഗമത്തില്‍ സീറോ മലബാര്‍ ചാപ്ലിന്‍   ഫാ. സജി തോട്ടത്തിലിന്റെ സാന്നിധ്യവും സെ. ജോസഫ്‌സ്  ഇടവക വികാരി   ഫാ. മൈക്കിള്‍  മക്കോയ്

     മുഖ്യഅതിഥിയുമായിരിക്കും. കളിയും ിന്തയും ്‌നേഹവും ടങ്ങുന്ന രു ായം ന്ധ്യക്ക് കാതോര്‍ക്കുന്ന സന്ദര്‍ലാണ്ട് മലയാളികള്‍ക്ക് കൊടുക്കാന്‍ പറ്റുന്ന ഏറ്റവും വലിയ ഈസ്‌റര്‍ കഴ്ച്ചകളാവും കണ്ണിനും മനസ്സിനും കുളിര്‍മയേകാന്‍ ഉണ്ടാകുക.  ആഘോഷ പരിപാടികള്‍    സ്ടീല്‌സ്  ഹാളിലും  വിശുദ്ധ കുര്‍ബാന  സെ. ജോസഫ്‌സ്  പള്ളിയിലുമായിരിക്കും നടക്കുക .

    കൂടുതല്‍ വിവരങ്ങള്‍ക്ക്:  07590516672

  • റെക്‌സാം രൂപതയുടെ ഉയിര്‍പ്പു തിരുനാള്‍ ആഘോഷം ഏപ്രില്‍ 11 ന്

    റെക്‌സാം രൂപതയുടെ ഉയിര്‍പ്പു തിരുനാള്‍ ആഘോഷം ഏപ്രില്‍ 11 ന്

    റെക്‌സാം  രൂപതയില്‍   ഈശോമിശിഹായുടെ     ഉയര്‍പ്പുതിരുന്നാള്‍   ആഘോഷമായ      മലയാളം പാട്ടുകുര്‍ബാന    ഏപ്രില്‍ 11  തിയതി ശനിയാഴിച്ച  സേക്രട്ട് ഹാര്‍ട്ട് ചര്‍ച്ച് , ഹവാര്‍ടെനില്‍  2.30 നു   കൊന്ത  നമസ്‌കാരത്തോടെ ആരംഭിക്കുന്നു .

    3 മണിക്ക്   ബഹുമാനപെട്ട രൂപതാ   കോര്‍ഡിനെട്ടോര്‍  ഫാദര്‍ റോയ് കൊട്ടക്കുപുറം sdv യുടെ  മുഖ്യ കാര്‍മ്മികത്വത്തില്‍   മലയാളം  പാട്ടുകുര്‍ബാന  അര്‍പ്പിക്കപെടുന്നതും  ബഹുമാനപെട്ട ഫാദര്‍ ഷാജി പൂനാട്ട് ഈസ്റ്റര്‍ സന്ദേശം നല്കുന്നതുമാണ് .     

    പരിശുദ്ധ കുര്‍ബാനയിലും   ജപമാല   പ്രാര്‍ത്ഥനകളിലും  പങ്കു ചേര്‍ന്ന്  ഉയര്‍പ്പുതിരുന്നാളിന്റെ       അനുഗ്രഹം  പ്രാപിക്കുവാന്‍  എല്ലാ  ക്രിസ്തീയ വിശ്വാസികളെയും സേക്രട്ട് ഹാര്‍ട്ട്  ചര്‍ച്ചിലേക്ക്   സ്‌നേഹപൂര്‍വ്വം സ്വാഗതം ചെയുന്നതായി റെക്‌സാം രൂപതാ  കത്തോലിക്  കോര്‍ഡിനേറ്റര്‍ ഫാദര്‍ റോയ് കൊട്ടക്കുപുറം sdv അറിയിച്ചു.

    പള്ളിയുടെ വിലാസം

    SACRED HEART  CHURCH ,HA WARDEN

    77 THE  HIGHWAY .  CH5 3 DL .

    യേശുവിന്റെ പീഡാനുഭവ സ്മരണകളില്‍  മുഴുകി നോര്‍്ത്ത് ഈസ്റ്റ് െ്രെകസ്തവ വിശ്വാസികള്‍  ഓസ്മതെര്‍ലി കുന്നുകളില്‍ ദുഖ വെള്ളി ആചരിച്ചു

    നോര്‍ത്ത് ഈസ്റ്റ് : മലയാളിയുടെ വിശ്വാസതീക്ഷണത തങ്ങളുടെ ജീവിതത്തിന്റെ സമസ്ത മേഖലകളിലും ഉച്ചൈസ്ഥരം പ്രഘോക്ഷിച്ചുകൊണ്ട്, യേശുവിന്റെ പീഡാനുഭവത്തിന്റെ ദുഃഖസ്മരണ ഏപ്രില്‍ 3 ന് അനുസ്മരിച്ചു, മലയാറ്റൂരിലെ മലനിരകളെ ഓര്‍ത്തുകൊണ്ട് , വിശ്വാസിസമൂഹം കുരിശുകളും ജീവിതപ്രശ്‌നങ്ങളും താങ്ങി ഓസ്മതെര്‍ലി കുന്നുകളിലെ 14 സ്ഥലങ്ങളിലും പ്രാര്‍ഥനയോടെ അണിനിരന്നു. ഇംഗ്ലീഷ് കമ്മ്യൂണിറ്റി യോട് ചേര്‍ന്ന് നടത്തിയ ദുഃഖ വെള്ളി ശുശ്രൂക്ഷയില്‍ നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. സ്‌നേഹത്തിന്റെ, സഹോദര്യത്തിന്റെ ആവശ്യകതയെ കുറിച്ച് തന്റെ പ്രസംഗത്തില്‍ സീറോ മലബാര്‍ ചാപ്ലിന്‍ ബഹു. ഫാ. സജി

    തോട്ടത്തില്‍ഊന്നിപറഞ്ഞു. യേശുവിന്റെ പീഡാനുഭവചരിത്ര വായനയോടെ തുടങ്ങിയ ദുഃഖ വെള്ളിയാഴ്ച പ്രാര്‍ഥനകള്‍  ഉപവാസ ദിനത്തിന്റെ കാരുണ്യം മനസ്സില്‍ ധ്യാനിച്ച്  ലഘു ഭക്ഷണത്തോടെ സമാപിച്ചപ്പോള്‍, ഓര്‍ത്തുവെക്കാന്‍ ഒരു ത്യാഗ ചരിത്രം കൂടി നോര്‍ത്ത് ഈസ്റ്റ് കത്തോലിക്കര്‍ക്ക് സമ്മാനിച്ചു.

  • ചേര്‍ത്തലക്കാര്‍ക്കായി ചേര്‍ത്തല സംഗമം യുകെ എന്ന ഫേസ്ബുക്ക് പേജ് ആരംഭിച്ചു

    ചേര്‍ത്തലക്കാര്‍ക്കായി ചേര്‍ത്തല സംഗമം യുകെ എന്ന ഫേസ്ബുക്ക് പേജ് ആരംഭിച്ചു

    യുക്കെയില്‍ ജീവിക്കുന്ന ചേര്‍ത്തലക്കാര്‍ക്കായി ‘ ചേര്‍ത്തല സംഗമം യു കെ’ എന്ന പേരില്‍ ഒരു ഫേസ്ബുക്ക് പേജ് തുടങ്ങി. ചേര്‍ത്തലയിലും

    പരിസരപ്രദേശങ്ങളിലും നിന്നും യു കെയില്‍ വന്നവര്‍ക്ക് പരസ്പരം അറിയുവാനും, സൗഹൃദം പങ്കു വെക്കുവാനും ഒരു വേദി എന്നതിലുപരിയായി സ്വന്തം നാടിന്റ്‌റെ സ്പന്ദനത്തോടൊപ്പം , പ്രവാസ ജീവിതത്തിലെ സുഖ ദുഖങ്ങളെ ചേര്‍ത്തു പിടിച്ചു ഒരുമിച്ചു സഞ്ചരിക്കുവാനൊരു സംഗമം ആണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.

    ആലപ്പുഴ ജില്ലയുടെ വടക്കേ അറ്റത്തെ താലൂക്കാണ് ചേര്‍ത്തല. ദേശീയപാത 47 ല്‍ ആലപ്പുഴക്കും കൊച്ചിക്കും നടുവില്‍ ചേര്‍ത്തല സ്ഥിതി ചെയ്യുന്നു. ആലപ്പുഴയില്‍ നിന്നും 22 കിലോമീറ്ററും കൊച്ചിയില്‍ നിന്നും 36 കിലോമീറ്ററും അകലെ ആയിട്ടാണ് ചേര്‍ത്തല ടൗണിന്റെ കിടപ്പ്. കിഴക്ക് വേമ്പനാട്ടു കായലും പടിഞ്ഞാറു അറബിക്കടലും കാവല്‍ നില്‍ക്കുന്ന പ്രകൃതിരമണീയമായ പ്രദേശം.

    തെക്ക് മാരാരിക്കുളം മുതല്‍ വടക്ക് അരൂര്‍ വരെ അറബിക്കടലും വേമ്പനാട്ടുകായലും അതിര് തീര്‍ക്കുന്ന ഭൂപ്രദേശത്ത് ജനിച്ചു വളര്‍ന്നവരും പിന്നീട് താമസം മാറ്റിയവരും വിവാഹമോ മറ്റു ബന്ധങ്ങളോ വഴി ചേര്‍ത്തലയുമായി അടുപ്പമുള്ളവരും പഠനമോ ജോലിയോ സംബന്ധമായി ചേര്‍ത്തലയിലും പരിസരപ്രദേശത്തും കഴിഞ്ഞവരുമായ എല്ലാവര്‍ക്കും ജാതി മത വര്‍ഗ്ഗ വര്‍ണ്ണ ഭേദമന്യേ ഈ കൂട്ടായ്മയില്‍ പങ്കുചേരാം.

    സംഗമത്തിന്റെ ഭാവി പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുവേണ്ടി ഒരു ആലോചനായോഗം ഏപ്രില്‍ മാസം പത്തൊന്‍പതാം തീയതി ഞായറാഴ്ച ഉച്ചകഴിഞ്ഞ്  സറെയിലുള്ള വോക്കിങ്ങില്‍ വെച്ച് കൂടുവാന്‍ ഉദ്ദേശിക്കുന്നു. പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുവാന്‍ താല്‍പ്പര്യമുള്ളവരെ എല്ലാവരെയും പ്രസ്തുതയോഗത്തിലേക്ക് സ്വാഗതം ചെയ്യുന്നു.

    Venue Address : ALPHA ROAD COMMUNITY HALL, ALPHA ROAD, WOKING, SURREY, GU22 8HF.

    കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക – കനെഷ്യസ് അത്തിപ്പൊഴി (Southend) 07584416138, മനോജ് ജേക്കബ് (Gloucester) 07986244923, ഷൈന്‍ തോമസ് (Bath) 07445213466, സ്‌കറിയ ജോസഫ് (Swindon) 07588758679, സാജു ജോസഫ് (Woking) 07939262702 അജിത്ത് പാലിയത്ത് (Sheffield) 07411708055, ജോണി ആന്റണി (Leicester) 07872187610, മാണി മാത്യു (Northern Ireland) 07809363380.

  • ചിത്രങ്ങളുടെ പെരുമഴ …വിക്ടര് ജോർജ് സ്മാരക ഫോട്ടോ ഗ്രാഫി മത്സരം  

    ചിത്രങ്ങളുടെ പെരുമഴ …വിക്ടര് ജോർജ് സ്മാരക ഫോട്ടോ ഗ്രാഫി മത്സരം  

    യുക്മ സോഷ്യൽ നെറ്റ്‌വർക്ക്  ടീം സങ്കടിപ്പികുന്ന വിക്ടര് ജോർജ്  സ്മാരക ഫോട്ടോഗ്രഫി മത്സരത്തിനു യു കെ യിലെ ഫോട്ടോഗ്രഫി പ്രേമികളുടെ അഭിനന്ദന പ്രവാഹം .  ഏപ്രിൽ 10 നു വിക്ടറിന്റെ ജന്മദിനം ആണ്. ചിത്രങ്ങൾ  ഇതിനോടകം തന്നേയ് നിരവധി പേർ അയെച്ചു കഴിഞ്ഞു ഇനിയും ചിത്രങ്ങൾ അയെക്കാത്തവര്ക്ക്  തിരെഞ്ഞെടുത്ത തങ്ങളുടെ മൂന്നു ചിത്രങ്ങൾ അയെക്കുവാൻ  അടുത്ത ഒരു മാസം കു‌ടി   അവസരം ഉണ്ട് . നിരവധി ആളുകൾ മത്സര ക്രമങ്ങളും നിയമാവലിയും   അറിയുവാൻ  ഫോണ്‍ വഴിയും മെയിൽ മുഖാന്തിരവും  ടീമുമായി ബന്ധപെട്ടിരുന്നു .വിഷയം സംബന്ധിച്ചു നിരവധി  സംശയങ്ങൾ നിലനില്ക്കുന്നു എന്നതിനാൽ ചില നിർദേശങ്ങൾ  യുക്മ സോഷ്യൽ  നെറ്റ്‌വർക്ക് ടീം അറിയിക്കുവാൻ  താല്പര്യപ്പെടുന്നു 

     വിഷയം കൊടുത്തു കൊണ്ട്  എടുക്കുന്ന ചിത്രങ്ങളുടെ അനതി ഗംഭീരം ആയ പ്രാധാന്യം ഒതുക്കുന്നത്‌ ശരിയല്ല എന്നുള്ളത് കൊണ്ടും , വിവിധ  നിശ്ചല    ഫോട്ടോഗ്രഫെറുമാ ർ  

         അവരുടെ  പ്രവർത്തന ആസ്വാദന സ്വത്രന്ത്യതെയ് ഇത്തരത്തിൽ ഒരു വിഷയം കൊടുത്തു നിജപ്പെടുതുന്നത് ശരിയല്ല എന്നുള്ളത് കൊണ്ടുമാണ് ചിത്രങ്ങൾ   എടുക്കുനതിനു കൃത്യമായ വിഷയം തരാതിരുന്നത്  എന്ന് യുക്മ സോഷ്യൽ നെറ്റ്‌വർക്ക് ടീം അറിയിച്ചു .നിങ്ങള്ക്ക്   ഇഷ്ടപ്പെടുന്ന ഏതു   ചിത്രങ്ങളും ആയേക്കാം, വാർത്ത‍ പ്രാധാന്യം നിറഞ്ഞതോ  വ്യത്യസ്തമോ  ആയ ചിത്രങ്ങൾ അയെക്കാവുന്നതാണ് .  നാട്ടിലുള്ള വിക്ടറിന്റെ സുഹൃതുകളുടെയ് സഹായത്തോടെ  

    വിധി നിര്നയിക്കുവാൻ നേരെത്തെ തന്നേയ് തീരുമാനിച്ചിരുന്നു . ചിത്രങ്ങൾ അയെച്ചു കൊടുക്കുമ്പോൾ  നിങ്ങളുടെ പേരും മേൽവിലാസം  ഫോണ്‍ നംബർ  എന്നിവ നല്കാൻ  മറക്കരുതേ . നിങ്ങളുടെ  ചിത്രങ്ങൾ എന്തും ആകട്ടെ അത് ഞങ്ങള്ക്ക്  ഈ    uukmafb@gmail.com എന്ന മെയിലിൽ  ഞങ്ങള്ല്ക് അയെച്ചു തരു   

    ചിത്രങ്ങളിൽ ഒരു തരത്തില ഉള്ള  എഡിറ്റിങ്ങും പാടില്ല . 

    നിങ്ങൾ അയെക്കുന്ന ചിത്രങ്ങൾ ഏതു 

    പിക്സെൽസ് ആണെങ്കിലും അയെക്കാവുന്നതാണ് . നിങ്ങല്ല്ക് നിങ്ങളുടെ കൈവശമുള്ള ഏതു തരാം ക്യാമറയും ഉപയോഗികവുന്നതാണ് .

    എല്ലാ ചിത്രങ്ങളും സോഷ്യൽ മീഡിയ വഴിയും , യുക്മ ന്യൂസ്‌ മുഖേനയും , പ്രദർശിപികുവാൻ  സാധിക്കും . ഇപ്പോൾ നാട്ടിലെ ഒരു പ്രമുഖ പത്രവുമായി ബന്ധപെട്ടു ചിത്രങ്ങൾ പബ്ലിഷ് ചെയുവാൻ കഴിയുമോ എന്നാ ശ്രമത്തിലാണ് സോഷ്യൽ മീഡിയ ടീം . ഏവരുടെയും സഹകരണം പുതുമയാർന്ന പരിപാടിയുമായി ബന്ധപെട്ടു ഉണ്ടാകേണം എന്ന് യുക്മ പ്രസിഡന്റ്‌   ഫ്രാൻസിസ് മാത്യു അഭ്യര്തിച്ചു . മത്സരങ്ങല്ക്  എല്ലാ ആശംസയും നേരുന്നതായി യുക്മ സെക്രടറി സജിഷ് ടോം അറിയിച്ചു   

            യുക്മ ന്യുസിൽ സമ്മാനാർഹം ആയ ചിത്രങ്ങൾ അടികുറിപ്പുകളോടെ പേര് വിവരങ്ങൾ ഉള്പെടുത്തി പ്രസിദ്ധീകരിക്കുവാൻ ആഗ്രഹിക്കുന്ന, നിങ്ങൾ ഒപ്പിയെടുത്ത ചിത്രങ്ങളിൽ നിന്നും കലാമുല്യം ഉള്ളവയെന്നു നിങ്ങൾ കരുതുന്ന മൂന്നു ചിത്രങ്ങൾ ഞങ്ങള്ക്ക് അയെച്ചു തരു . സമ്മാനാർഹം അയ ചിത്രങ്ങള്ക്ക് 251 പൌണ്ട് കാഷ് പ്രൈസ് ഉണ്ടായിരിക്കും , സോഷ്യൽ നെറ്റ്വർക്ക് പേജ് ന്റെ പ്രചരണം ലക്ഷ്യമാകി സങ്കടിപ്പിക്കുന്ന മത്സരം നിങ്ങളുടെ സഹായ സഹകരണം പ്രതീക്ഷിക്കുന്നു . ചിത്രങ്ങൾ അയേക്കേണ്ട വിലാസം 

    നിങ്ങൾ ചിത്രങ്ങൾ അയെക്കേണ്ട. ഇമെയിൽ …

    uukmafb@gmail.കോം  

    ഫേസ് ബുക്ക്‌  പേജ് പ്രചരണാർത്ഥം നടത്തുന്ന മത്സരം  ആയതിനാൽ 

     യുക്മ ഫേസ് ബുക്ക്

    www.facebook.com/uukma.org

    അഡ്രെസ്സിൽനിങ്ങൾ നിങ്ങളുടെ ലൈക്‌ (like) ചേര്ക്കു . യുക്മയുടെ അറിയിപ്പുകൾ , അഭ്യർഥനകൾ ,തുടങ്ങി എല്ലാ കാര്യങ്ങളും നിങ്ങളുടെ കൈകളിൽ      

     എത്തുവാൻ യുക്മയുടെ മുഖപുസ്തക പേജിൽ അണി  ചേരണം എന്ന് സോഷ്യൽ നെറ്റ്‌വർക്ക് ടീം അഭ്യര്തിച്ചു 

  • കവിയുടെ നാട്ടില്‍ കലയുടെ കേളികൊട്ട് ഉയരുമ്പോള്‍… 

    കവിയുടെ നാട്ടില്‍ കലയുടെ കേളികൊട്ട് ഉയരുമ്പോള്‍… 

    വീണ്ടും ഒരു നവംബര്‍മാസം…ഒരു കലാമാമാങ്കത്തിന് കൂടി ബ്രിട്ടന്റെ മണ്ണില്‍ കേളികൊട്ട് ഉയരുകയാണ്. ഓരോ വര്‍ഷവും ജനപ്രീതിയേറികൊണ്ടിരിക്കുന്ന യുക്മ നാഷണല്‍ കലാമേള ഇക്കുറി വിരുന്നെത്തുന്നത് ഇംഗ്ലീഷ് സാഹിത്യത്തെ സമ്പന്നമാക്കിയ ഷേക്‌സ്പിയറുടെ നാട്ടിലേക്ക് ആണെന്ന് യുക്മസ്‌നേഹികള്‍ക്കാകെ ആവേശം പകരുന്ന ഒരു കാര്യമാണ്. മലയാള സാഹിത്യത്തിനാകെ നഷ്ടം സമ്മാനിച്ച് കടന്നുപോയ മഹാനായ മലയാളകവി ഒഎന്‍വിയോടുള്ള ആദരസൂചകമായി നാമകരണം ചെയ്ത കലാമേള നഗരിയിലാണ്് ഇക്കുറി മത്സരങ്ങള്‍ നടക്കുക. 

    പുറമേ തിരക്കുകളുടെ ലോകത്താണെങ്കിലും പ്രവാസം എപ്പോഴും ഉള്ളിലൊരു ഭൂതകാലകുളിര് സമ്മാനിക്കുന്നുണ്ടാകും. ഇത്തരത്തിലൊരു ഭൂതകാലകുളിരാണ് നാടും അവയുടെ പൈതൃകവുമെല്ലാം. വിഭിന്നമായ സംസ്‌കാരങ്ങളുടെ സമ്മര്‍ദ്ദത്തില്‍പ്പെട്ടുപോയ പുതുതലമുറയ്ക്ക് കൈമാറാന്‍ നമ്മുടെ കൈകളില്‍ അവശേഷിക്കുന്നതാകട്ടെ ഈ പൈതൃകം നമ്മില്‍ അവശേഷിപ്പിച്ച നന്മകളാണ്. പുതുതലമുറയിലേക്ക് ഈ നന്മ കൈമാറാനൊരു വേദി എന്ന ആശയത്തില്‍ നിന്നാണ് ഏഴ് വര്‍ഷം മുന്‍പ് യുക്മ നാഷണല്‍ കലാമേള എന്ന ആശയം വിരിയുന്നത്. അന്ന് തൊട്ട് ഇന്നോളം ശക്തമായ വികസന പരിണാമത്തിലൂടെ കടന്നുപോയ കലാമേളകള്‍ ഇന്ന് കൃത്യമായ ആസൂത്രണത്തോടെ നടപ്പിലാക്കുന്ന ഏറ്റവും വലിയ പ്രവാസി കലാമേളയാണ്. 

    ലോകത്താകമാനം പടര്‍ന്നുപന്തലിച്ചുകിടക്കുന്ന മലയാളി പ്രവാസികളില്‍ നിന്ന് യുകെ മലയാളികളെ വേര്‍തിരിച്ചുനിര്‍ത്തുന്ന ഒരു കലാമാമാങ്കമായി ഈ ഏഴ് വര്‍ഷത്തിനിടയ്ക്ക് യുക്മ കലാമേളകള്‍ മാറികഴിഞ്ഞു. പ്രവാസത്തിന്റെ തിരക്കിനിടയിലും യുകെ മലയാളികള്‍ സജീവമായി യുക്മ കലാമേളകളില്‍ പങ്കെടുക്കുന്നതിന് പിന്നില്‍ നാടിന്റെ പൈതൃകത്തോടുള്ള സ്‌നേഹവും ആദരവും തന്നെയാണ്. 

    ഒരുപക്ഷേ യുകെയിലെ യുക്മ റീജിയനുകളില്‍ തന്നെ ശക്തമായ റീജിയനുകളിലൊന്നായ മിഡ്‌ലാന്‍ഡ്‌സ് റിജീയനിലെ കവന്‍ട്രി മെറ്റോണ്‍ സ്‌കൂള്‍ അങ്കണത്തിലാണ് യുക്മയുടെ കലാമാമാങ്കം ഇക്കുറി നടക്കുന്നത്. മിഡ്‌ലാന്‍ഡ്‌സ് റീജിയന്് പൂര്‍ണ്ണപിന്തുണയുമായി കവന്‍ട്രി കേരളാ കമ്മ്യൂണിറ്റിയും രംഗത്തുണ്ട്. ആറാമത് കലാമേളയേക്കാള്‍ പ്രൗഡഗംഭീരമാക്കി മാറ്റാനുള്ള ശ്രമത്തിലാണ് സംഘാടകര്‍.  

    അസോസിയേഷന്‍ തലത്തിലും റീജിയണല്‍ തലത്തിലും മാറ്റുരച്ച് എത്തിയ കലാകാരന്‍മാരാണ് നാഷണല്‍ കലാമേളയില്‍ ഏറ്റുമുട്ടുന്നത്.

    ഏകദേശം 600 ഓളം കലാകാരന്‍മാര്‍ വിവിധ ഇനങ്ങളിലായി മാറ്റുരയ്ക്കുന്ന യുക്മ നാഷണല്‍ കലാമേളയ്ക്ക് ആവശ്യമായ എല്ലാ ഒരുക്കങ്ങളും കവന്‍ട്രിയിലെ വാര്‍വിക് മെറ്റന്‍ സ്‌കൂളില്‍  പരിസമാപ്തിയില്‍ എത്തിക്കഴിഞ്ഞു. നാല് സ്റ്റേജുകളിലായിട്ടാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. കലാമേളയ്ക്ക് എത്തുന്നവര്‍ക്കായി പാര്‍ക്കിംഗ്, ഭക്ഷണം, ഗ്രീന്‍ റൂമുകള്‍ തുടങ്ങി എല്ലാ അനുബന്ധ സൗകര്യങ്ങള്‍ക്കുമുള്ള നടപടിക്രമങ്ങള്‍ അവസാനഘട്ടത്തിലാണ്. 

    നാടിന്റെ സംസ്‌കാരവും ഭാഷയും ജീവിതവുമൊക്കെ മലയാളിയുടെ പുതുതലമുറയില്‍ നിന്ന് അന്യംനില്‍ക്കാതെ സൂക്ഷിക്കുക എന്ന വലിയൊരു ഉത്തരവാദിത്വമാണ് ഓരോ കലാമേളകളും നിര്‍വ്വഹിക്കുന്നത്. ഏഴ് സംവത്സരങ്ങളിലായി ഈ ഉത്തരവാദിത്വം അതിന്റെ പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ തന്നെ നിറവേറ്റാന്‍ സാധിച്ചു എന്നതാണ് യുക്മ എന്ന സംഘടനയെ സംബന്ധിച്ചിടത്തോളം അഭിമാനാര്‍ഹമായ കാര്യം. മാറിമാറിവന്ന നേതൃത്വങ്ങള്‍ ഏറെ തിരക്കുകള്‍ക്കിടയിലും തങ്ങളുടെ ഉത്തരവാദിത്വങ്ങള്‍ ഭംഗിയായി നിറവേറ്റിയതിന്റെ ഫലമാണ് ഇന്ന് യുക്മ നാഷണല്‍ കലാമേളകള്‍ക്ക് ലഭിക്കുന്ന ജനസമ്മിതി. വരും കാലത്തും ഈ ജനസമ്മിതി നിലനിര്‍ത്താന്‍ സാധിക്കട്ടെ എന്ന ആശംസയോടെ…