മുട്ട അലർജിക്ക് സാധ്യത; ഗോഡിവ കുനാഫ ചോക്ലേറ്റ് ബാറുകൾ വിപണിയിൽ നിന്ന് പിൻവലിക്കാൻ ഖത്തർ മന്ത്രാലയം

Salini Saraswathy

ജൂൺ 4, 2026

আবহাওয়া পশ্চিমবঙ্গ ভারত চাকরি রাশিফল আইপিএল আধ্যাত্মিক টাকা পয়সা স্বাস্থ্য লাইফস্টাইল মিউচুয়াল ফান্ড ব্যবসা অন্যান্য শেয়ার বাজার টিভি সিরিয়াল
Qatar Ministry of Public Health recalls Godiva Kunafah and Pistachio Milk Chocolate Bar due to undeclared egg ingredient

ദോഹ: പ്രമുഖ ബ്രാൻഡായ ഗോഡിവയുടെ കുനാഫ ആൻഡ് പിസ്ത മിൽക്ക് ചോക്ലേറ്റ് ബാറുകൾ (GODIVA Kunafah & Pistachio Milk Chocolate Bar) വിപണിയിൽ നിന്ന് അടിയന്തരമായി പിൻവലിക്കാൻ ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം (MoPH) നിർദേശം നൽകി. സൗദി അറേബ്യയിൽ നിർമ്മിച്ച ഈ ചോക്ലേറ്റിൻ്റെ ന്യൂട്രിഷൻ ലേബലിൽ രേഖപ്പെടുത്താതെ മുട്ടയുടെ (Egg) അംശം അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. മുട്ടയോട് അലർജിയോ കടുത്ത ശാരീരിക അസ്വസ്ഥതകളോ ഉള്ളവർ ഈ ചോക്ലേറ്റ് കഴിക്കുന്നത് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാം.

സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റിയുടെ (SFDA) മുന്നറിയിപ്പിനെ തുടർന്ന് നിർമ്മാതാക്കൾ തന്നെ ഈ ചോക്ലേറ്റ് വിപണിയിൽ നിന്ന് സ്വമേധയാ പിൻവലിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഖത്തറിലെ ഫുഡ് സേഫ്റ്റി ഡിപ്പാർട്ട്മെൻ്റ് പ്രാദേശിക വിതരണക്കാരോട് ബാധിക്കപ്പെട്ട ചോക്ലേറ്റ് ഉൽപ്പന്നങ്ങൾ എത്രയും വേഗം വിപണിയിൽ നിന്ന് നീക്കം ചെയ്യാൻ ആവശ്യപ്പെട്ടതെന്ന് ഖത്തർ ട്രിബ്യൂൺ റിപ്പോർട്ട് ചെയ്തു. നിലവിൽ വിപണിയിൽ നിന്ന് ഈ ഉൽപ്പന്നം പൂർണ്ണമായി ഒഴിവാക്കിയെന്ന് ഉറപ്പാക്കാൻ പ്രാദേശിക പരിശോധനാ സംഘങ്ങൾക്കും മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്.

ഖത്തറിൽ പ്രീമിയം ചോക്ലേറ്റുകളും സ്വീറ്റ്സ് പാക്കറ്റുകളും കുട്ടികൾക്ക് നൽകുന്നതും സമ്മാനമായി കൈമാറുന്നതും പതിവാണ്. ലേബലിൽ കൃത്യമായി നൽകാത്തതിനാൽ മുട്ട അലർജിയുള്ള കുട്ടികൾക്ക് ഇത് അബദ്ധത്തിൽ നൽകാനിടയുള്ള സാഹചര്യം മുൻനിർത്തിയാണ് ഈ ഉപഭോക്തൃ സുരക്ഷാ മുന്നറിയിപ്പ്. നിലവിൽ ഈ ചോക്ലേറ്റ് വാങ്ങി സൂക്ഷിച്ചിട്ടുള്ളവർ, പ്രത്യേകിച്ച് മുട്ട അലർജിയുള്ള കുടുംബാംഗങ്ങളുണ്ടെങ്കിൽ ഇത് ഉപയോഗിക്കരുതെന്നും സുരക്ഷിതമായി ഒഴിവാക്കണമെന്നും ആരോഗ്യ മന്ത്രാലയം അഭ്യർത്ഥിച്ചു. സ്കൂൾ കുട്ടികൾക്കുള്ള പലഹാരപ്പൊതികൾ, ജന്മദിന സമ്മാനങ്ങൾ എന്നിവ തയ്യാറാക്കുമ്പോഴും കുടുംബങ്ങൾ ഈ ജാഗ്രത പുലർത്തേണ്ടതുണ്ട്.

ഒരു പ്രതികരണം

Leave a Comment