Tag: AI

  • ഇനി ഇന്റര്‍നെറ്റില്‍ നിന്നും ഫോട്ടോ അടിച്ച് മാറ്റല്‍ നടക്കില്ല

    ഇനി ഇന്റര്‍നെറ്റില്‍ നിന്നും ഫോട്ടോ അടിച്ച് മാറ്റല്‍ നടക്കില്ല

    ഇന്റര്‍നെറ്റില്‍ ഏതൊരു ഫോട്ടോ കണ്ടാലും ഇഷ്ടപ്പെട്ടാല്‍ നമ്മളത്

    ഡൗണ്‍ലോഡ് ചെയ്യും പിന്നെ അതു നമ്മുടെ പ്രൊഫൈല്‍ പിക്ക് ആയി സ്വന്തമായി

    എന്തൊക്കെ ഇന്റര്‍നെറ്റ് അക്കൗണ്ടുകളുണ്ടോ അവിടെയെല്ലാം നമ്മളിതങ്ങ്

    പോസ്റ്റും ചെയ്യും. എന്നാല്‍ ഇന്റര്‍നെറ്റില്‍ നിന്ന് ഇത്തരത്തില്‍

    ഒന്നും സ്വന്തമാക്കാന്‍ പാടില്ലെന്നാണ് വെപ്പ്. നിയമപരമായി

    അനുമതിയില്ലെങ്കിലും ആരും ഈ നിയമങ്ങളെ കാര്യമാക്കാറില്ല. എന്നാല്‍ ഈ

    അവസ്ഥയ്ക്ക് മാറ്റം വരുന്നു. എന്തിനെയും ഏതിനെയും അടിച്ച് മാറ്റി

    സ്വന്തമായി പോസ്റ്റുചെയ്യുന്നവര്‍ ഇനി കുറച്ചൊന്നു കഷ്ടപ്പെടും.  ഇത്തരം

    അടിച്ചുമാറ്റലുകളെ തടയാനുള്ള  നീക്കം അണിയറയില്‍ നടക്കുകയാണ്.

    ഇതിന്റെ ആദ്യ പടിയെന്ന നിലയില്‍ ജെപിഇജി അഥവാ ജോയിന്റ് ഫോട്ടോഗ്രാഫിക്

    എക്‌സ്‌പേര്‍ട്ട് ഗ്രൂപ്പ് ചിത്രങ്ങള്‍ പകര്‍ത്തുന്നത്

    നിര്‍ത്തലാക്കാനാണ്  ഡിജിറ്റല്‍ റൈറ്റ്‌സ് മാനേജുമെന്റിന്റെ തീരുമാനം.

    ഇതിനായി ഒരു സോഫ്‌റ്റ്വെയര്‍ രൂപകല്‍പ്പന ചെയ്യാനാണ്  ഡിജിറ്റല്‍

    റൈറ്റ്‌സ് മാനേജുമെന്റ് ഉദ്ദേശിക്കുന്നത്.  ഇതോടെ ഇന്റര്‍നെറ്റില്‍നിന്ന്

    കോപ്പി ചെയ്ത് സ്വന്തം വെബ്‌സൈറ്റിലോ, ഫെസ്ബുക്ക് അക്കൗണ്ടിലോ

    അനുമതിയില്ലാതെ ചിത്രം പോസ്റ്റ് ചെയ്യുന്നത് തടയപ്പെടും.

    ഇപ്പോള്‍ ഡി.ആര്‍.എം ഉള്ളത് ഓഡിയോവീഡിയോ ഫയലുകള്‍ക്കുമാണ്.

    അനുമതിയില്ലാതെ ഉപയോഗിക്കാന്‍ ശ്രമിക്കുമ്പോള്‍ ഈ ഫയല്‍ ഉപയോഗിക്കാന്‍

    പാടില്ലെന്ന സന്ദേശം ഡി.ആര്‍.എം അറ്റാച്ച് ചെയ്തിട്ടുണ്ട്. ചിത്രങ്ങളിലും

    ഡി.ആര്‍.എം ഉപയോഗിക്കാനായാല്‍ പൈറസിയില്‍ വന്‍ നേട്ടമാവും

    ഉണ്ടാവുകയെന്നാണ് വിലയിരുത്തുന്നത്.  ഫോട്ടോഗ്രാഫര്‍മാര്‍ക്കും

    സ്വന്തമായി ഫോട്ടോ എടുക്കാന്‍  ശ്രമിക്കുന്ന വെബ്‌സൈറ്റുകള്‍ക്കും ഇതു

    പ്രത്യക്ഷത്തില്‍ പ്രയോജനപ്രദമായിരിക്കും.