Tag: bank

  • പാരീസ് ആക്രമണത്തിലെ വനിതാ ചാവേര്‍ ഭീകരാക്രമണത്തിന്റെ ഇരയായിരുന്നുവെന്ന് കുടുംബം

    പാരീസ് ആക്രമണത്തിലെ വനിതാ ചാവേര്‍ ഭീകരാക്രമണത്തിന്റെ ഇരയായിരുന്നുവെന്ന് കുടുംബം

    പാരീസ് ഭീകരാക്രമണത്തിനുശേഷമുണ്ടായ തിരച്ചിലിനിടയില്‍ കൊല്ലപ്പെട്ട വനിതാ ചാവേര്‍ യഥാര്‍ഥത്തില്‍ ഭീകരാക്രമണത്തിന്റെ ഇരയായിരുന്നെന്ന് വാദവുമായി യുവതിയുടെ കുടുംബം കോടതിയില്‍.

    ഹസ്‌ന അലിത് ബുലാഹെന്‍ എന്ന 26 കാരിയാണ് പാരീസ് ആക്രമണത്തിന്റഎ രണ്ടാം ദിവസം നടന്ന തിരച്ചിലിനിടയില്‍ പൊട്ടിതെറിച്ചത്. 

    പാരീസ് ആക്രമണത്തിന്റെ സൂത്രധാരനായ അബല്‍ഹമീദ് അബൗദിനുവേണ്ടി സെന്റ് ഡെന്നീസിലെ കെട്ടിടത്തില്‍ നടന്ന തിരിച്ചിലിനിടയിലാണ് ഹസ്‌ന പൊട്ടിത്തെറിച്ചത്. 

    പാരീസ് ആക്രമണത്തിന് ശേഷം പാരീസിലുള്ള ചാള്‍സ് ദെ ഗൗല്ലെ വിമാനത്താവളവുംസാമ്പത്തിക പ്രവിശ്യയും ആക്രമിക്കാന്‍ അബൗദ് പദ്ധതിയിട്ടിരുന്നു. ഇതിന് ഇയാള്‍ ഇവരെ ഉപയോഗിക്കാന്‍ പരിപാടിയിട്ടിരുന്നതായും കരുതുന്നു. 

    പക്ഷെ ആക്രമണത്തില്‍ ഹസ്‌നയുടെ പങ്ക്് തെളിഞ്ഞിട്ടില്ല.

     ഹസ്‌നയുെട അമ്മയും സഹോദരനും സഹേദരിയുമാണ് പരാതിയുമായി വന്നിരിക്കുന്നത്. അബൗദില്‍ നിന്നും കുടുംബത്തെ രക്ഷിക്കാനാണ് ഹസ്‌ന ശ്രമിച്ചതെന്നും പാരീസ് ആക്രമണത്തില്‍ ഹസ്‌നക്ക യാതൊരു പങ്കുമില്ല അവര്‍ വനിതാ ചാവേറായിരുന്നില്ല ഭീകരവാദത്തിന്റെ ഇരയായിരുന്നെന്ന്് കുടുംത്തിനു വേണ്ടി കേസ് ഏറ്റെടുത്തിരിക്കുന്ന ഫാബിയന്‍ ദൗമു അറിയിച്ചു. 

    പോലീസ് റെയ്ഡ് നടത്തിയ കെട്ടിടത്തിലെ ജനള്‍ വഴി ഹസ്‌ന ഇതെന്റെ ബോയ് ഫ്രണ്ടല്ലഎന്നിക്കു ര്ഷപ്പെടണം ഇനിക്കു പോകണം എന്നൊക്കെ ുച്ചത്തില്‍ വിളിച്ചുപറഞ്ഞിരുന്നതായി ദൃക്‌സാക്ഷികള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. 

    ഹസ്‌നയുെട മൃതശരീരം വിട്ടുകിട്ടാന്‍ കുടുംബം അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്.  എന്നാല്‍ ഇപ്പോഴും മൃതശരീരം ഫോറന്‍സിക് പരിശോധനക്ക് വിധേയമാക്കികൊണ്ടിരിക്കുകയാണെന്നാണ് പൊവീസ് പറയുന്നത്. 

    ചാര്‍ലി ഹെബ്ദോ ആക്രമണത്തിനു ശേഷമാണ് ഹസ്‌ന ഫേസ്ബുക്കില്‍ വര്‍ഗീയ പരാമര്‍ശങ്ങള്‍ പോസ്റ്റ് ചെയയ്ാന്‍ തുടങ്ങിയതും മത ചിഹ്നങ്ങളും വസ്ത്രങ്ങളും അണിയാന്‍ തുടങ്ങിയതെന്നുമാണ് സുഹൃത്തുക്കള്‍ പറയുന്നത്. മാത്രമല്ല ഇസ്ലാമിക് സ്‌റ്റേറ്റ് ഗണ്‍മാന്‍ അമേദി കൗലിബലിയുെട ഭാര്യ ഹയത് ബൗമെദിനെയോട് അനുകമ്പ പ്രകടിപ്പിച്ചിരുന്നതായും സിറിയില്‍ പോയി ഐസിസില്‍ ചേരാനുദ്ദേശിക്കുന്നതായും ഹസ്‌ന വെളിപ്പെടുത്തിയതായി സുഹൃത്തുക്കള്‍ പറയുന്നു. 

    ചകിബ് അക്രൂ വിനൊപ്പമാണ് കെട്ടിടത്തില്‍ പൊലീസ് തിരച്ചിലിനിടയില്‍ ഹസ്‌ന കൊല്ലപ്പെട്ടതെനന്ാണ് പൊലീസ് വ്യക്തമാക്കുന്നത്. 

     25 വയസ്സുകാരനായ ബെല്‍ജിയം മൊറോക്കണ്‍ സ്വദേശി അബു മുജാഹിദ് അല്‍ ബല്‍ജികി പാരീസ് ആക്രമിക്ള്‍ക്കായി ാെരു ട്രീബ്യൂട്ട നടത്തിയതായി ഐസിസ് മാഗസീന്‍ വ്യക്തമാക്കുന്നു.. 1നവംബര്‍ 13 ന് ഫ്രഞ്ച് തലസ്ഥാനത്ത് ബാറിലും റസ്റ്റോറന്റിലും ആക്രമണം നടത്തുന്നതില്‍ ആക്രൂ ഉണ്ടായിരുന്നു. 130 പാരാണ് അന്ന് കൊല്ലപ്പെട്ടത്.