Tag: culture

  • മാമുക്കോയയെ സോഷ്യല്‍ മീഡിയയില്‍ കൊന്നവര്‍ക്ക് മോഹന്‍ലാലിന്റെ മറിപടി

    മാമുക്കോയയെ സോഷ്യല്‍ മീഡിയയില്‍ കൊന്നവര്‍ക്ക് മോഹന്‍ലാലിന്റെ മറിപടി

    മാമുക്കോയയെ സോഷ്യല്‍ മീഡിയ വഴി കൊന്നവര്‍ക്കെതിരെ മലയാളത്തിന്റെ

    മഹാനടന്‍ മോഹന്‍ലാല്‍. മാമൂക്കോയയെ കൊന്നത് മലയാളിയുടെ മനോവൈകൃതം എന്ന

    തലക്കെട്ടോടെ മോഹന്‍ലാലിന്റെ  ബ്ലോഗ്  തുടങ്ങുന്നത്.

    കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് നവമാധ്യമങ്ങളില്‍ ഒരു വാര്‍ത്ത

    പ്രചരിച്ചു. നടന്‍ മാമുക്കോയ മരിച്ചെന്ന് വൃക്ക രോഗമായിരുന്നു മരണകാരണം

    എന്നും വ്യക്തമാക്കിയിട്ടുണ്ട്. മിനിട്ടുകള്‍ക്കകം വാര്‍ത്ത

    കാട്ടുതീയേക്കാള്‍ വേഗത്തില്‍ പടര്‍ന്നു. മാമുക്കോയയെ നേരിട്ടറിയുന്നവര്‍

    നേരിട്ട് വിളിച്ചു. മാമുക്കോയ അപ്പോള്‍ വയനാട്ടില്‍ ആയിരുന്നു. സസുഖം

    ആരെയൊക്കെയോ ചിരിപ്പിച്ചും സ്വയം ചിരിച്ചും ഇരിക്കുന്നു. വിളിച്ച

    എല്ലാവരോടും അദ്ദേഹം ‘ ഞാന്‍ മരിച്ചു’ എന്ന് തന്റെ കോഴിക്കോടന്‍

    സ്‌റ്റൈലില്‍ പറഞ്ഞു. അതു കേട്ട് വിളിച്ചവര്‍ ചിരിച്ചു. ഫോണ്‍ വിളികള്‍

    കൂടിയപ്പോള്‍ ഒടുവില്‍ അദ്ദേഹം ഫോണ്‍ ഓഫ് ചെയ്തു വച്ചു ഈ ബഹളം അടുത്ത

    രണ്ട് ദിവസങ്ങള്‍ കൂടി തുടര്‍ന്നു. അവസാനം  വെറും തമാശയില്‍ അത്

    അവസാനിച്ചു.

    ഞാനും ഈ തമാശകള്‍ ഒക്കെ കേട്ടു. എന്നാല്‍ എനിക്ക് ഈ കാര്യം വെറും

    തമാശയായിക്കണക്കാക്കാന്‍ സാധിച്ചില്ല എന്നതാണ് സത്യം. കാരണം ഞാന്‍

    ഇതുപോലെ പലതവണ മരിച്ചയാളാണ്. ഒരിക്കല്‍ ഞാന്‍ ഊട്ടിയില്‍

    ഷൂട്ടിങ്ങിലായിരുന്നു. ആരോ തിരുവനന്തപുരത്ത് എന്റെ വൂട്ടില്‍ വിളിച്ചു

    പറഞ്ഞു ഞാന്‍ ഒരു കാറപടകത്തില്‍ മരിച്ചുവെന്ന്. അന്ന് ഇന്നത്തെപോലെ ഫോണ്‍

    വ്യാപകമല്ലാതിരുന്നതിനാല്‍  എന്റെ അമ്മയും അച്ഛനും തിന്ന തീയ്ക്ക് ഒരു

    കണക്കുമില്ലായിരുന്നു എന്നും  മോഹന്‍ലാല്‍ ബ്ലോഗില്‍ വ്യക്തമാക്കി.

    മനഃസാക്ഷിയില്ലാതെ ഇത്തരം കള്ള വാര്‍ത്തകള്‍ ഉണ്ടാക്കി വിട്ട്

    വ്യക്തികളേയും സമൂഹത്തേയും വഴിതെറ്റിക്കുന്നവരെ ക്രിമിനലുകളായി

    കണക്കാക്കുകയും അവരെ പിടികൂടുകയും വേണമെന്നു മോഹന്‍ലാല്‍ ബ്ലോഗിലൂടെ

    അഭിപ്രായപ്പെട്ടു.

    ജീവിച്ചിരിക്കുന്ന ഒരാളെ മരിച്ചു എന്ന് വാര്‍ത്ത

    സൃഷ്ടിച്ചുവിടുന്നവര്‍ക്ക് അതില്‍ നിന്നും ലഭിക്കുന്ന ആനന്ദം

    എന്താണെന്നും  ഏതു തരത്തിലുള്ള മനസ്സായിരിക്കും ആ മനുഷ്യരുടേതെന്നും

    മോഹന്‍ലാല്‍ ചോദിക്കുന്നു.