Tag: Mental Health

  • ഹോട്ടല്‍ ഷവറിലെ ചൂടുവെള്ളം ദേഹത്തുവീണ്  മരിച്ച ഇന്ത്യന്‍ സ്ത്രീയുടെ കുടുംബത്തിന് 1.2 മില്യണ്‍ പൗണ്ട് നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവ്

    ഹോട്ടല്‍ ഷവറിലെ ചൂടുവെള്ളം ദേഹത്തുവീണ്  മരിച്ച ഇന്ത്യന്‍ സ്ത്രീയുടെ കുടുംബത്തിന് 1.2 മില്യണ്‍ പൗണ്ട് നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവ്

    ഷവറില്‍ നിന്നും വന്ന ചൂടുവെള്ളം വീണ് ദേഹമാസകലം പൊള്ളലേറ്റു മരിച്ച ഇന്ത്യന്‍ സ്ത്രീയുടെ കുടുംബത്തിന് എഡിന്‍ബര്‍ഗ് പ്രെമിയര്‍ ഇന്‍ ഹോട്ടല്‍  1.2 മില്യണ്‍ പൗണ്ട് നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവായി. 

    2012 ലാണ് കല്യാണി ഉത്തമന്‍ എന്ന 59 കാരിയാണ് ശരീരത്തിന്റെ 25 ശതമാനവും പൊള്ളലേറ്റു ഹോട്ടലിലെ കുളിമുറിയില്‍ വീണു കിടക്കുന്നത് കണ്ടത്.  ആന്തരാവയവങ്ങള്‍ക്ക് കേടുപാടുകളും പറ്റി ആറ് ആഴ്ച നരകതുല്യമായ ആശുപത്രി വാസത്തിനുശേഷം മരണത്തിന് കൂഴടങ്ങുകയായിരുന്നു. സംഭവത്തില്‍ കല്യാണിയുടെ മകന്‍ ഉത്തമന്‍ ന്യൂക്രെയ്ഗാളിലെ പ്രെമിയര്‍ ഇന്‍ ഹോട്ടലിനെതിരെ കേസു നല്‍കുകയും ചെയ്തു.

     കുടുബത്തിനൊപ്പം അവധിക്കാലം ആസ്വദിക്കാന്‍ വന്നതാണ് ബെഗരൂരു സ്വദേശിനിയായ കല്യാണി ഇവിടെ. 

    സ്‌നേഹമയിയാ അമ്മയുടെ വേര്‍പാട് താങ്ങാനാവുന്നതല്ലെന്നും യുകെ പോലെ സുരക്ഷിതമായ ഒരു രാജ്യത്ത് ഇത്തരത്തിലുള്ള ദുരന്തമുണഅടാകുമെനന് ഒരിക്കലും കരുതിയിരുന്നില്ലെന്നും നികത്താനാവാത്ത നഷ്ടമാണ് ഇതുമൂലം തങ്ങളുടെ കുടുംബത്തിന് സംഭവിച്ചതെന്നും മകന്‍ ഉത്തമന്‍ പറഞ്ഞു. 

    കുളിമുറിയില്‍ വീണു കിടക്കുന്ന കല്യാണിയെ പേരക്കുട്ടിയാണ് ആദ്യം കണ്ടത്.