Tag: Monarch

  • തൊഴില്‍ ഒരു തലവേദനയാകുന്നോ?  ജോലി ബ്രിട്ടനിലെ തൊഴിലാളികളുടെ മാനസികാരോഗ്യം തകര്‍ക്കുന്നതായി പഠനം

    തൊഴില്‍ ഒരു തലവേദനയാകുന്നോ?  ജോലി ബ്രിട്ടനിലെ തൊഴിലാളികളുടെ മാനസികാരോഗ്യം തകര്‍ക്കുന്നതായി പഠനം

    തൊഴിലിടങ്ങള്‍ തൊഴിലാളികളുടെ മാനസികാരോഗ്യം തകര്‍ക്കുന്നതായി പഠനം.  യുകെയിലെ തൊഴിലാളികളില്‍ പകുതിയിലധികം പേരും ഏതെങ്കിലും ഒരു വിധത്തില്‍ മാനസിക സംഘര്‍ഷം അനുഭവിക്കുന്നവരാണെന്ന് പഠനം. ബ്രിട്ടനിലെ തൊഴിലാളികളില്‍ പകുതിയോളം പേര്‍ ഉയര്‍ന്ന മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്നവരാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. നാലിലൊരാള്‍ക്ക് വിഷാദരോഗമുണ്ടെന്നും പഠനത്തില്‍ പറയുന്നു. 

    മാനസികാരോഗ്യം തകരാറിലാകുന്നത് ഉത്പാദനക്ഷമതയെ കാര്യമായി ബാധിക്കുന്നു. മാനസിക പിരുമുറുക്കത്തില്‍ നിന്ന് മോചിതരാകാനായി പത്ത് ശതമാനത്തോളം ആളുകള്‍ ഒരു മാസത്തില്‍ അധികം എടുക്കുമ്പോള്‍ അഞ്ച് ശതമാനത്തിലധികം പേര്‍ ആറ് മാസത്തോളമെടുക്കുന്നു. ജോലി അന്തരീക്ഷമാണ് പലരുടേയും മാനസിക സന്തുലിതാവസ്ഥ തെറ്റിയ്ക്കുന്നത്. ജോലി സ്ഥലം തങ്ങളുടെ മാനസികാരോഗ്യത്തെ നെഗറ്റീവായ സ്വാധീനിക്കുന്നതായി അഞ്ചില്‍ ഒരാള്‍ വീതം പരാതിപ്പെടുന്നു. സമ്മര്‍ദ്ദം, ജോലിഭാരം, നീണ്ട ജോലി സമയം എന്നിവയാണ് പലരുടേയും മാനസിക സന്തുലനം തെറ്റിക്കുന്നത്.