Tag: NRI

  • അഭയാര്‍ത്ഥി പ്രവാഹം നിയന്ത്രിക്കാന്‍ ബര്‍ലിന്‍ മതില്‍ മാതൃക നിര്‍മ്മിക്കാനൊരുങ്ങി ജര്‍മ്മനി

    അഭയാര്‍ത്ഥി പ്രവാഹം നിയന്ത്രിക്കാന്‍ ബര്‍ലിന്‍ മതില്‍ മാതൃക നിര്‍മ്മിക്കാനൊരുങ്ങി ജര്‍മ്മനി

    അഭയാര്‍ത്ഥികളോടുള്ള സമീപനത്തില്‍ അയവുവരുത്താതെ ജര്‍മ്മന്‍

    ചാന്‍സ്സിലര്‍ ആംഗല മെര്‍ക്കല്‍. അഭയാര്‍ത്ഥി പ്രവാഹം തടയുന്നതിനായി

    അതിര്‍ത്തികളില്‍  ബര്‍ലില്‍ മതില്‍ മാതൃകയില്‍ പ്രതിരോധം

    സൃഷ്ടിക്കാനൊരുങ്ങുകയാണ് ജര്‍മ്മനി. ഇതിനായുള്ള പ്രാരംഭ നടപടികള്‍

    കൈക്കൊള്ളാന്‍ ഭരണ വിഭാഗം എംഫി മാര്‍ തയ്യാറടെുക്കുന്നതായാണ്

    റിപ്പോര്‍ട്ടുകള്‍.

    പതിനായിരത്തില്‍ പരം അഭയാര്‍ത്ഥികളാണ് പ്രതിദിനം ജര്‍മ്മനിയിലേക്ക്

    പ്രവഹിക്കുന്നതെന്നും ജര്‍മ്മന്‍ പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

    310 പ്രതിനിധികള്‍ ഉള്ള പാര്‍ലിമെന്റില്‍ 188 പേരും ക്രിസ്ത്യന്‍

    ഡെമോക്രാറ്റ്‌സ് രഹസ്യപദ്ധതിയെന്നു വിളിക്കുന്ന ഈ നടപടിയെ

    ആനുകൂലിക്കുന്നതായാണ് പറയപ്പെടുന്നത്. ജര്‍മ്മനിയുടെ കിഴക്കന്‍

    അതിര്‍ത്തിയില്‍ മുള്ളുകമ്പികൊണ്ടുള്ള വേലിയാണ് ഉദ്ദേശിക്കുന്നതെന്നും

    ബര്‍ലില്‍ മതിലിനോട് സമാനതകളില്ലാത്തതാണെന്നും പറയപ്പെടുന്നു. ഇതുമായി

    ബന്ധപ്പെട്ട വാര്‍ത്തകള്‍ ആംഗല മെര്‍ക്കല്‍ മുന്‍പ് നിരസ്സിച്ചിരുന്നു.

    വര്‍ദ്ധിച്ചുവരുന്ന അഭയാര്‍ത്ഥി പ്രവാഹത്തെ നിയന്ത്രിക്കുന്നതിനു

    വേണ്ടിയാണ് ഈ നടപടിയെന്നും ആരേയും തടയുന്നതിന് വേണ്ടിയല്ല ഇതെന്ന

    കണ്‍സര്‍വേറ്റീവ് പാര്‍ട്ടി എംപി ക്രിസ്റ്റ്യവോണ്‍ സ്‌റ്റെറ്റണ്‍

    വ്യക്തമാക്കി. രണ്ടാഴ്ച്ചക്കുള്ളില്‍ പദ്ധതിയില്‍ ബഹുപക്ഷാഭിപ്രായം

    കണ്ടെത്തുമെന്നും അദ്ദേഹം അറിയിച്ചു.

    വോണ്‍ സ്‌റ്റെറ്റണ്‍ ന്റെ ഇന്‍ഫഌവന്‍ഷ്യല്‍ എപിമാര്‍ ജര്‍മ്മന്‍

    സാമ്പത്തിക വ്യവസ്ഥയുടെ നട്ടെല്ലായ മാഡിയം സൈസ്ഡ് ബിസ്സിനസ്സിന്റെ

    പ്രധിനിധികളാണ്. അഭയാര്‍ത്ഥികളെ നിയന്ത്രിക്കുന്നതിന് ഫലപ്രദമായ

    നടപടികള്‍ കൈക്കൊള്ളാന്‍ ആലോചിച്ച വരുന്നതായും ഒരു മില്യണ്‍

    അഭയാര്‍ഥികളെയാണ് ഈ വര്‍ഷം പ്രതീക്ഷിക്കുന്നതെന്നും എംപി

    വ്യക്തമാക്കി.സുരക്ഷിത രാജ്യങ്ങളില്‍ നി്ന്നുള്ള   സാമ്പത്തിക

    കുടിയേറ്റക്കാരെ നാടുകടത്തുകയും   സോഷ്യല്‍ ഡെമോക്രാറ്റുകളും

    പ്രതിക്ഷപാര്‍്ട്ടികളും ചെയ്യാനുദ്ദേശിച്ച പദ്ധതിയെ  എതിര്‍ക്കുന്നതായും

    കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പിനു സമാനമായി താരതമ്യപ്പെടുത്തുകയും

    ചെയ്തിരുന്നു.  ആയിരക്കണക്കിന് കുടിയേറ്റക്കാരാണ് അതിര്‍ത്ഥികളിലും

    മറ്റുമായി രാത്രികളില്‍ ചെലവഴിക്കുന്നത്. ഓസ്ട്രിയ വഴി ഒരു ദിവസം

    അതിര്‍ത്തി കടക്കുന്നവരുടെ എണ്ണ 2500 പേരെയാക്കി  ചുരുക്കിയിരുന്നു.