Tag: obituary

  • വിമാനയാത്രക്കിടയില്‍  കടിയേറ്റു മരിച്ച യുവാവിന്റെ വയറ്റില്‍ കൊക്കെയ്ന്‍

    വിമാനയാത്രക്കിടയില്‍  കടിയേറ്റു മരിച്ച യുവാവിന്റെ വയറ്റില്‍ കൊക്കെയ്ന്‍

    വിമാനയാത്രക്കിടെ യുവാവ് സഹയാത്രികന്റെ കടിയേറ്റു മരിച്ച സംഭവത്തില്‍

    പുതിയ വെളിപ്പെടുത്തലുകള്‍. കടിയേറ്റു മരിച്ച യുവാവിന്റെ വയറ്റില്‍

    നിന്നും കൊക്കെയ്ന്‍ പൊതികണ്ടെത്തിയതാണ് അധികൃതരെ ഞെട്ടിച്ചത്. ജോണ്‍

    കെന്നഡി ഡോസ് സാന്റോസ് ഗര്‍ജോ എന്നയുവാവാണ് കഴിഞ്ഞ ദിവസം

    പോര്‍ച്ചുഗല്ലിലെ ലിസ്ബണില്‍ നിന്നും ഡബ്ലിനിലേക്ക്് പുറപ്പെട്ട ഏര്‍

    ലിന്‍ഗസ് ഫ്‌ളൈറ്റ് ഇഎല്‍ 485 എന്ന വിമാനത്തില്‍ വച്ച് കടിയേറ്റതിനെ

    തുടര്‍ന്ന് മരിച്ചത്. 24 വയസ്സുള്ള ഇയാള്‍ക്ക് അടിയന്തര വൈദ്യസഹായം

    ലഭ്യമാക്കുന്നതിനായി വിമാനം കോര്‍ക്കിലേക്ക് വഴിതിരിച്ചിവിട്ടിരുന്നു.

    വൈകീട്ട് 6 മണിയോടെ വിമാനം നിലത്തിറക്കിയെങ്കിലും ഇയാളെ

    രക്ഷിക്കാനായിരുന്നില്ല.സ്വന്തം ദേശമായ കാല്‍കോണില്‍ നിന്നും താമസം

    മാറ്റിയ ഇയാള്‍ ബ്രസീലില്‍ താമസ്സിക്കുകയായിരിന്നെന്നാണ്

    കരുതിയിരുന്നതെന്ന് ബന്ധുക്കള്‍ വ്യക്തമാക്കി. ഡബ്ലിനിലുള്ള ബ്രസീല്‍

    എംബസ്സി വഴിയാണ് സാന്റോസ് ഗര്‍ജോ യുടെ മരണവാര്‍ത്ത ബന്ധുക്കളെ

    അറിയിച്ചത്.

    ജോണ്‍ കെന്നഡി ഡോസ് സാന്റോസ് ഗര്‍ജോ യെ അറിയാമോ എന്നാണ് കോണ്‍സുലേറ്റ്

    ആദ്യം ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ ചോദിച്ചതെന്നും സത്യം പറഞ്ഞാല്‍ ഇയാള്‍

    രാജ്യം വിട്ട് പോയകാര്യം തങ്ങള്ക്ക് അറിയില്ലായിരുന്നെന്നും  ഇയാളുടെ

    ബന്ധുവായ ലോര്‍ഡസ് ഗര്‍ജോ വ്യക്തമാക്കി. ഇയാള്‍ക്ക എട്ട സഹോദരങ്ങള്‍

    ഉള്ളതായും അവര്‍ അറിയിച്ചു.

    വളരെ ചെറുപ്പത്തില്‍ തന്നെ മാതാപിതാക്കളെ നഷ്ടപ്പെട്ട സാന്റോസ് ഗര്‍ജോ

    ക്ക് തൊഴിലൊന്നുമില്ലായിരുന്നെന്നും ജീവിക്കാന്‍ വേണ്ടിയാണ് സ്വദേശം

    വിട്ട് പോയതെന്നും അവര്‍ പറഞ്ഞു. മെസ്സേജുകള്‍ മാത്രമാണ് ഇയാളുമായുള്ള ഏക

    ആശയവിനിമയമെന്നും ഗുഡ് മോണിംഗ്, ഗുഡ് ആഫ്റ്റര്‍നൂണ്‍ തുടങ്ങിയ

    സന്ദേശങ്ങള്‍ മാത്രമാണ അയക്കാറുണ്ടായിരുന്നതെന്നും ബന്ധു അറിയിച്ചു.

    സാന്റോസ് ഗര്‍ജോ യുടെ മരണവാര്‍ത്ത ഞെട്ടിക്കുന്നതാണെന്നും ഇയാള്‍ക്കൊരു

    കാമുകി ഉള്ളതായും എന്നാല്‍ അവരെ കുറിച്ച് യാതൊരു വിവരവും അറിയില്ലെന്നും

    അവര്‍ അറിയിച്ചു. സാന്റോസ് ഗര്‍ജോ യുടെ മരണത്തില്‍ ദുഃഖിതരായ കുടുംബം

    ഫെയ്‌സ്ബുക്കില്‍ ഖരുത്തനാട പോസ്റ്റ് ചെയ്യുകയും ആത്മാനിവ് നിത്യശാന്തി

    നേരുകയും ചെയ്തു. ഫെബ്രുവരിയില്‍ ഓപ്പണ്‍ റിലേഷന്‍ എന്നു പോസ്റ്റ് ചെയ്ത

    ഇയാള്‍ കഴിഞ്ഞ വര്‍ഷം നവംബറില്‍ വിവാഹിതന്‍ എന്നും

    രേഖപ്പെടുത്തിയിരുന്നു. ബാഴ്‌സിലോളയില്‍ ഏറിയ പങ്കും ചെലവഴിച്ചിരുന്ന

    ഇയാള്‍ ആഗസ്റ്റില്‍ വെനിസ്വേലയിലേക്ക് പോകുന്നതായി ഫെയ്‌സ്ബുക്കില്‍

    രേഖപ്പെടുത്തിയിരുന്നു. ഇന്നത്തെ ലക്ഷ്യം ഒരുനല്ല മനുഷ്യനാവുക

    എന്നതാണെന്നും പരിപൂര്‍ണ്ണനാവുക എന്നല്ല ഇന്നലത്തേതിനേക്കാള്‍

    മികച്ചതാവുക എന്നുമാത്രം എന്നാണ് ഇയാള്‍ ഏപ്രില്‍ അവസാനത്തോടെ ഫെയ്‌സ്

    ബുക്കില്‍ ഷെയര്‍ ചെയ്തത്.