Tag: travel

  • ലൈസന്‍സ് പ്രായപരിധി ഉയര്‍ത്താന്‍ കമ്മീഷന്‍ ശുപാര്‍ശ

    ലൈസന്‍സ് പ്രായപരിധി ഉയര്‍ത്താന്‍ കമ്മീഷന്‍ ശുപാര്‍ശ

    തിരുവനന്തപുരം: കേരളത്തില്‍ വാഹനാപകടങ്ങള്‍ പെരുകി വരുന്ന സാഹചര്യത്തില്‍

    ലൈസന്‍സ് ലഭിക്കാനുള്ള പ്രായപരിധി ഉയര്‍ത്തണമെന്ന് കമ്മീഷന്‍.

    സ്ത്രീകള്‍ക്ക് 21 വയസ്സും പുരുഷന്‍മാര്‍ക്ക് 20  വയസ്സുമായി

    ഉയര്‍ത്തണമെന്നാണ് വാഹനാപകടങ്ങളെക്കുറിച്ച് നിലയിരുത്തിയ കമ്മീഷന്‍

    ശുപാര്‍ശ.

    നിലവില്‍  18 വയസാണ് ലൈസന്‍സ് ലഭിക്കാനുള്ള പ്രായപരിധി. ഇനി മുതല്‍

    കുറഞ്ഞത് 50 മണിക്കൂറെങ്കിലും വാഹനമോടിച്ച് പരിശീലിച്ചവര്‍ക്കേ ലൈസന്‍സ്

    നല്‍കാവൂ എന്നും ശുപാര്‍ശയിലുണ്ട്.

    വിദ്യാര്‍ഥികള്‍ക്കായി ‘ സ്റ്റുഡന്‍സ് ലൈസന്‍സ് ‘ ഏര്‍പ്പെടുത്താനും

    അത്തരം ലൈസന്‍സുകളില്‍ സ്റ്റുഡന്‍സ് വെഹിക്കിള്‍ എന്നും രേഖപ്പെടുത്താനും

    ഈ ലൈസന്‍സുള്ളവര്‍ക്ക് വിദ്യാലയങ്ങളിലേക്ക് പോകുവാന്‍ മാത്രമേ വാഹനം

    ഓടിക്കാന്‍ അനുമതിയുണ്ടാകുകയുള്ളുവെന്നുമാണ് മറ്റു

    നിര്‍ദ്ദേശങ്ങളിലൊന്ന്.

    നിലവില്‍ 16 വയസ്സുള്ളവര്‍ക്ക് 50 സിസിയില്‍ താഴെയുള്ള ബൈക്കുകള്‍

    ഉപയോഗിക്കാന്‍ ലൈസന്‍സ് നല്‍കുന്നുണ്ട്. എന്നാല്‍ ഈ വിഭാഗത്തില്‍പെട്ട

    ബൈക്കുകള്‍ വിപണിയില്‍ ഇപ്പോള്‍ ലഭ്യമല്ലാത്തതിനാല്‍ 100 സി.സി.യില്‍

    മുകളിലുള്ള ബൈക്കുകളാണ് ഉപയോഗിക്കുന്നത്. വിദ്യാര്‍ഥികളാണ് ഇത്തരത്തില്‍

    നേരത്തെ ലൈസന്‍സ് ലഭിക്കുന്നവരില്‍ വലിയൊരു വിഭാഗവും.

    ഇത്തരക്കാര്‍ക്കായാണ് സ്റ്റുഡന്‍സ് ലൈസന്‍സ് ഏര്‍പ്പെടുത്താന്‍ കമ്മീഷന്‍

    ശുപാര്‍ശ ചെയ്തിരിക്കുന്നത്.

    ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങ ഓടിക്കുന്നവരുടെ പ്രായപരിധിയും

    ഉയര്‍ത്തണമെന്ന് കമ്മീഷന്‍ നിര്‍ദ്ദേശിക്കുന്നുണ്ട്