ഒൻപതാംക്ലാസ്സുകാരിയെ സഹപാഠികൾ ചേർന്ന് പീഡിപ്പിച്ചു; സംഭവം കോന്നിയിൽ

Pravasy Today Editorial Team

ജൂലൈ 4, 2026

আবহাওয়া পশ্চিমবঙ্গ ভারত চাকরি রাশিফল আইপিএল আধ্যাত্মিক টাকা পয়সা স্বাস্থ্য লাইফস্টাইল মিউচুয়াল ফান্ড ব্যবসা অন্যান্য শেয়ার বাজার টিভি সিরিয়াল
13-Year-Old Girl Alleges Gang Rape by Classmates in Kerala

പത്തനംതിട്ട: പത്തനംതിട്ട കോന്നിയിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയായ 13-കാരിയെ സഹപാഠികൾ ചേർന്ന് പീഡിപ്പിച്ചതായി പരാതി. സ്കൂളിൽ നടന്ന കൗൺസിലിംഗിനിടെയാണ് വിദ്യാർത്ഥിനി താൻ നേരിട്ട പീഡനവിവരം വെളിപ്പെടുത്തിയത്.

സംഭവത്തിൽ പ്രായപൂർത്തിയാകാത്ത എട്ട് പേർ പ്രതികളാണെന്നാണ് പ്രാഥമിക സൂചന. സഹപാഠികളായ നാല് ആൺകുട്ടികളും ഒരു പെൺകുട്ടിയും ഉൾപ്പെടെ അഞ്ചുപേരെ പോലീസ് ഇതിനോടകം തിരിച്ചറിഞ്ഞിട്ടുണ്ട്.

പീഡനത്തിന് ഒത്താശ ചെയ്തത് കൂടെ പഠിക്കുന്ന പെൺകുട്ടിയാണെന്നാണ് പുറത്തുവരുന്ന വിവരം. ഇവർക്കെതിരെ പോലീസ് കൃത്യമായ തെളിവുകളോടെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

സ്കൂളിന് സമീപത്തുവെച്ചും പിന്നീട് പ്രതികളിൽ ഒരാളായ പെൺകുട്ടിയുടെ വീട്ടിൽ വെച്ചുമായിരുന്നു പീഡനം നടന്നതെന്നാണ് അതിജീവിതയുടെ മൊഴി.

കൂടാതെ, സഹപാഠികൾക്ക് പുറമെ സ്കൂളിന് പുറത്തുനിന്നുള്ള ചിലരും തന്നെ പീഡിപ്പിച്ചതായി പെൺകുട്ടി വെളിപ്പെടുത്തിയിട്ടുണ്ട്. ഇവരെ കണ്ടാലറിയാമെന്നും മൊഴി നൽകിയിട്ടുണ്ട്.

ഈ സാഹചര്യത്തിൽ പുറത്തുനിന്നുള്ള പ്രതികളെ കണ്ടെത്താനായി പോലീസ് വിശദമായ പരിശോധനയും അന്വേഷണവും ഊർജ്ജിതമാക്കിയിരിക്കുകയാണ്.

Leave a Comment