Opens in a new tab
ADVERTISEMENT
● ലൈവ് എഡിഷൻ  |  2026 ഒക്ടോബർ 9, വെള്ളിയാഴ്ച
🔍 വാർത്തകൾ തിരയുക Search Newsfact
⚡ BREAKING
→
ഫോണ്ട്
Uncategorized
ഹോം / Uncategorized / വാർത്ത

പ്രസവിച്ച ഉടൻ നവജാതശിശുവിനെ ജനലിലൂടെ പുറത്തേക്ക് വലിച്ചെറിഞ്ഞു; സംഭവം ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ

ആലപ്പുഴ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ പ്രസവിച്ച ഉടൻ നവജാതശിശുവിനെ ജനലിലൂടെ പുറത്തേക്ക് വലിച്ചെറിഞ്ഞു. ചോരക്കുഞ്ഞിനെ ഐസിയുവിൽ പ്രവേശിപ്പിച്ചു; പെൺകുട്ടി നിരീക്ഷണത്തിൽ.
ADVERTISEMENT

ആലപ്പുഴ: ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ പ്രസവിച്ച ഉടൻ നവജാതശിശുവിനെ അമ്മ ജനലിലൂടെ പുറത്തേക്ക് വലിച്ചെറിഞ്ഞു. അവിവാഹിതയായ പത്തൊൻപതുകാരിയാണ് ആശുപത്രി ശുചിമുറിയിൽ പ്രസവിച്ച ശേഷം ക്രൂരത കാട്ടിയത്. തിങ്കളാഴ്ച രാത്രി ഒൻപത് മണിയോടെ കടുത്ത വയറുവേദനയെന്ന് പറഞ്ഞാണ് പെൺകുട്ടി പിതാവിനും സഹോദരങ്ങൾക്കുമൊപ്പം ആശുപത്രിയിൽ ചികിത്സ തേടിയെത്തിയത്. ഗർഭിണിയാണെന്ന വിവരം ഒപ്പമുണ്ടായിരുന്ന വീട്ടുകാരിൽ നിന്നും പെൺകുട്ടി പൂർണ്ണമായും മറച്ചുവെച്ചിരുന്നു.

ആശുപത്രിയിലെത്തിയ പെൺകുട്ടിയോട് ഡോക്ടർമാർ ഗർഭിണിയാണോ എന്ന് ചോദിച്ചെങ്കിലും തനിക്ക് ആർത്തവ വേദനയാണെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു. ഇതിനിടെ ശുചിമുറിയിൽ പോകണമെന്ന് ആവശ്യപ്പെട്ട പെൺകുട്ടി അവിടെ വെച്ച് പ്രസവിക്കുകയും, തുടർന്ന് കുഞ്ഞിനെ ശുചിമുറിയുടെ ജനലിലൂടെ പുറത്തേക്ക് വലിച്ചെറിയുകയുമായിരുന്നു. ജനലിന് പുറകിൽ നിന്നും കുഞ്ഞിന്റെ കരച്ചിൽ കേട്ടതോടെ ഓടിയെത്തിയ ആശുപത്രി ജീവനക്കാരാണ് ചോരക്കുഞ്ഞിനെ കണ്ടെത്തി അടിയന്തര ചികിത്സ ഉറപ്പാക്കിയത്. ജീവനക്കാരുടെ കൃത്യസമയത്തുള്ള ഇടപെടൽ കൊണ്ടാണ് കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായത്.

നിലവിൽ അമ്മയെയും കുഞ്ഞിനെയും വിദഗ്ധ ചികിത്സയ്ക്കായി ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. കുഞ്ഞിനെ അവിടെയുള്ള ന്യൂബോൺ ഐസിയുവിൽ (NICU) പ്രവേശിപ്പിച്ചിരിക്കുകയാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നും അധികൃതർ വ്യക്തമാക്കി. സംഭവത്തിൽ പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്

ADVERTISEMENT