വെനസ്വേലയിൽ വൻ ഭൂചലനം; മരണം ലക്ഷം കടന്നേക്കുമെന്ന് ആശങ്ക, രാജ്യത്ത് അടിയന്തിരാവസ്ഥ

Salini Saraswathy

ജൂൺ 25, 2026

আবহাওয়া পশ্চিমবঙ্গ ভারত চাকরি রাশিফল আইপিএল আধ্যাত্মিক টাকা পয়সা স্বাস্থ্য লাইফস্টাইল মিউচুয়াল ফান্ড ব্যবসা অন্যান্য শেয়ার বাজার টিভি সিরিয়াল
Earthquake in Venezuela

ടോക്കിയോ/കരാക്കസ്: ലോകത്തിൻ്റെ ഇരുവശങ്ങളിലുമായി രണ്ട് രാജ്യങ്ങളിൽ അതിശക്തമായ ഭൂചലനം. വെനസ്വേലയിലും ജപ്പാനിലുമാണ് റിക്ടർ സ്കെയിലിൽ ഉയർന്ന തീവ്രത രേഖപ്പെടുത്തിയ ഭൂചലനങ്ങൾ ഉണ്ടായത്.

വെനസ്വേലയിൽ മിനിറ്റുകളുടെ വ്യത്യാസത്തിൽ രണ്ട് വലിയ ഭൂചലനങ്ങളാണ് അനുഭവപ്പെട്ടത്. യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേയുടെ (USGS) റിപ്പോർട്ട് പ്രകാരം ആദ്യത്തേത് 7.2 തീവ്രത രേഖപ്പെടുത്തിയപ്പോൾ, തൊട്ടുപിന്നാലെ 7.5 തീവ്രതയുള്ള രണ്ടാമത്തെ ഭൂചലനവും ഉണ്ടായി.

വെനിസ്വേലയിൽ മരണം ഒരുലക്ഷം കടന്നേക്കുമെന്ന് യുഎസ് ജിയോളജിക്കൽ സർവ്വേ അശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. തകർന്ന ബഹുനിലക്കെട്ടിടങ്ങൾക്കുള്ളിൽ നിരവധി പേരാണ് കുടുങ്ങി കിടക്കുന്നത്.

തലസ്ഥാനമായ കരാക്കസിൽ നിരവധി കെട്ടിടങ്ങൾ തകർന്നുവീണതായി റിപ്പോർട്ടുകളുണ്ട്. ഭൂചലനത്തെ തുടർന്ന് കരീബിയൻ മേഖലകളിൽ നൽകിയിരുന്ന സുനാമി മുന്നറിയിപ്പ് പിന്നീട് പിൻവലിച്ചു.

അതേസമയം, ജപ്പാനിലെ ഹോൺഷു ദ്വീപിൻ്റെ കിഴക്കൻ തീരത്താണ് 6.9 തീവ്രതയുള്ള ഭൂചലനം ഉണ്ടായത്.

വ്യാഴാഴ്ച രാവിലെ പ്രാദേശിക സമയം 7:30 നായിരുന്നു സംഭവം. ടോക്കിയോ ഉൾപ്പെടെയുള്ള വിവിധ നഗരങ്ങളിൽ ശക്തമായ പ്രകമ്പനം അനുഭവപ്പെട്ടു.

50 കിലോമീറ്റർ ആഴത്തിലാണ് പ്രഭവകേന്ദ്രം എന്ന് ജപ്പാൻ കാലാവസ്ഥാ ഏജൻസി അറിയിച്ചു.

സുനാമി മുന്നറിയിപ്പുകളൊന്നും നൽകിയിട്ടില്ലെന്നും, ആളപായം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി. മുൻകരുതലിൻ്റെ ഭാഗമായി ചില ട്രെയിൻ സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചു.

രണ്ടിടങ്ങളിലുമുണ്ടായ ഭൂചലനങ്ങളിൽ രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. കൂടുതൽ നാശനഷ്ടങ്ങളുടെ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Leave a Comment