Opens in a new tab
ADVERTISEMENT
● ലൈവ് എഡിഷൻ  |  2026 ഒക്ടോബർ 9, വെള്ളിയാഴ്ച
🔍 വാർത്തകൾ തിരയുക Search Newsfact
⚡ BREAKING
→
ഫോണ്ട്
Uncategorized
ഹോം / Uncategorized / വാർത്ത

പൊലീസുകാരൻ്റെ ബൈക്ക് കത്തിച്ച കേസ്: പ്രതികാരക്കത്തുമായി അന്വേഷണം വഴിതിരിച്ചുവിടാൻ ശ്രമിച്ച രണ്ട് യുവതികൾ പിടിയിൽ

കൊല്ലം അഞ്ചലിൽ സിവിൽ പൊലീസ് ഓഫിസറുടെ ബൈക്ക് കത്തിച്ച സംഭവത്തിൽ രണ്ട് യുവതികൾ അറസ്റ്റിൽ. പ്രതികാരക്കത്തുമായി അന്വേഷണം വഴിതിരിച്ചുവിടാൻ ശ്രമിച്ചു.
ADVERTISEMENT

അഞ്ചൽ: കൊല്ലം അഞ്ചലിൽ പൊലീസ് ഉദ്യോഗസ്ഥൻ്റെ വീട്ടിലെ കാർ പോർച്ചിലിരുന്ന ബൈക്ക് തീയിട്ടു നശിപ്പിച്ച കേസിൽ രണ്ട് യുവതികളെ അഞ്ചൽ പൊലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി കട്ടപ്പന സ്വദേശിനി ഗായത്രി മോഹൻ (26), കൊല്ലം ശൂരനാട് സ്വദേശിനി ആരതി (24) എന്നിവരാണ് പിടിയിലായത്. ആറന്മുള പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറായ വി.എസ്. വിവേകിൻ്റെ ബൈക്കാണ് കഴിഞ്ഞ ശനിയാഴ്ച അർധരാത്രിയോടെ ഇവർ പെട്രോളൊഴിച്ച് കത്തിച്ചത്. വൈദ്യപരിശോധനയ്ക്ക് ശേഷം തിരികെ കൊണ്ടുവരുന്നതിനിടെ പ്രതികളിലൊരാളായ ആരതി എലിവിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതിനെ തുടർന്ന് ഇവരെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വിവേകും ആരതിയും തമ്മിൽ നേരത്തെ നിശ്ചയിച്ചിരുന്ന വിവാഹബന്ധത്തിൽ നിന്ന് വിവേക് പിന്മാറിയതിലുള്ള വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് വ്യക്തമാക്കി. തിരുവനന്തപുരത്ത് എൻട്രൻസ് കോച്ചിംഗിന് പഠിക്കുന്ന ഇരുവരും സമീപത്തെ ലോഡ്ജിൽ നിന്നാണ് പിടിയിലായത്. പ്രദേശം കേന്ദ്രീകരിച്ച് നടത്തിയ സിസിടിവി ദൃശ്യങ്ങളുടെ പരിശോധനയും ഓൺലൈൻ പണമിടപാട് (Google Pay) വിവരങ്ങളും പിന്തുടർന്നാണ് പൊലീസ് പ്രതികളിലേക്ക് എത്തിയത്.

അന്വേഷണം ബോധപൂർവ്വം വഴിതിരിച്ചുവിടാൻ വിദ്യാർത്ഥി സംഘടനയുടെ പേരിൽ വ്യാജ ഭീഷണിക്കത്ത് തയാറാക്കി സംഭവസ്ഥലത്ത് ഉപേക്ഷിച്ച ശേഷമാണ് യുവതികൾ മടങ്ങിയത്. മൂന്ന് വർഷം മുൻപ് പുനലൂർ കോളജിൽ വെച്ച് വിദ്യാർത്ഥികളെ തല്ലിയതിലുള്ള പ്രതികാരമായാണ് ബൈക്ക് കത്തിച്ചതെന്നാണ് കത്തിലുണ്ടായിരുന്നത്. എന്നാൽ തുടക്കത്തിൽ തന്നെ ഇത് വഴിതിരിച്ചുവിടാനുള്ള നാടകമാണെന്ന് തിരിച്ചറിഞ്ഞ പൊലീസ് ശാസ്ത്രീയ അന്വേഷണത്തിലൂടെ യഥാർത്ഥ പ്രതികളെ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ യുവതികൾക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്.

ADVERTISEMENT