Opens in a new tab
ADVERTISEMENT
● ലൈവ് എഡിഷൻ  |  2026 ഒക്ടോബർ 9, വെള്ളിയാഴ്ച
🔍 വാർത്തകൾ തിരയുക Search Newsfact
⚡ BREAKING
→
ഫോണ്ട്
Uncategorized
ഹോം / Uncategorized / വാർത്ത

ഖത്തർ നാഷണൽ സർവീസിൽ പ്രവാസികൾക്കും അവസരം; സ്ഥിരതാമസത്തിന് സാധ്യത

ഖത്തറിൽ ജനിച്ച പ്രവാസി യുവാക്കൾക്കും ഖത്തറി അമ്മമാരുടെ മക്കൾക്കും ഖത്തർ നാഷണൽ സർവീസിൽ വോളന്ററി സേവനത്തിന് അവസരം. സ്ഥിരതാമസ യോഗ്യതയ്ക്കും സാധ്യതയെന്ന് റിപ്പോർട്ട്.
ADVERTISEMENT
Qatar National service

ദോഹ: ഖത്തറിൽ ജനിച്ച് വളർന്ന പ്രവാസി യുവാക്കൾക്കും ഖത്തറി അമ്മമാരുടെ മക്കൾക്കും രാജ്യത്തെ സൈനിക സേവനത്തിൻ്റെ ഭാഗമാകാൻ പുതിയ അവസരം . നിബന്ധനകൾക്ക് വിധേയമായി ചില നോൺ-ഖത്തറി റസിഡൻ്റ്സിനും വോളൻ്ററി അടിസ്ഥാനത്തിൽ ഖത്തർ നാഷണൽ സർവീസ് സംവിധാനത്തിൽ ചേരാൻ അവസരം നൽകുന്നതായി പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 18 മുതൽ 25 വയസ്സ് വരെയുള്ള യുവാക്കൾക്കാണ് ഈ നിയമം ബാധകം.

പുതിയ നിയമ ഭേദഗതിയും യോഗ്യതകളും

ഡെപ്യൂട്ടി പ്രധാനമന്ത്രിയും പ്രതിരോധ കാര്യങ്ങൾക്കായുള്ള സഹമന്ത്രിയുമായ ശൈഖ് സൗദ് ബിൻ അബ്ദുറഹ്മാൻ ബിൻ ഹസ്സൻ ബിൻ അലി അൽതാനി പുറത്തിറക്കിയ പുതിയ ഉത്തരവിലാണ് വിപ്ലവകരമായ ഈ ഭേദഗതി ഉള്ളത്. ഖത്തറിലെ നാഷണൽ സർവീസ് നിയമപ്രകാരം നിർബന്ധിത സൈനിക സേവന പരിധിയിൽ വരാത്ത ചില പ്രത്യേക വിഭാഗങ്ങൾക്ക് കൂടി വോളൻ്ററി എൻലിസ്റ്റ്മെൻ്റ് (Voluntary enlistment) അനുവദിക്കുന്നതാണ് പുതിയ വിജ്ഞാപനം.

റിപ്പോർട്ടുകൾ പ്രകാരം മൂന്ന് വിഭാഗങ്ങളിൽ പെട്ടവർക്കാണ് പുതുതായി ഖത്തർ നാഷണൽ സർവീസ് ചെയ്യാൻ അവസരമൊരുങ്ങുന്നത്:

  • നിർബന്ധിത ദേശീയ സേവന ബാധ്യതയില്ലാത്ത ഖത്തറി പൗരന്മാർ.
  • ഖത്തറി അമ്മമാർക്ക് ജനിച്ച നോൺ-ഖത്തറി (non-Qatari) മക്കൾ.
  • ഖത്തറിൽ ജനിച്ച നോൺ-ഖത്തറി റസിഡൻ്റ്സ് (ഖത്തറിൽ ജനിച്ച പ്രവാസികൾ).

ഈ വോളൻ്ററി സർവീസിനായി പുരുഷന്മാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാവുന്നതാണ്. അപേക്ഷകർക്ക് 18 നും 25 നും ഇടയിൽ പ്രായമുണ്ടായിരിക്കണം. മികച്ച ആരോഗ്യ യോഗ്യതയുള്ളവരും ക്രിമിനൽ പശ്ചാത്തലമോ മറ്റ് നിയമനടപടികളോ നേരിടാത്തവരുമായിരിക്കണം അപേക്ഷകർ എന്നതുമാണ് ഇതിലെ പ്രധാന വ്യവസ്ഥകൾ.

പ്രവാസി കുടുംബങ്ങൾക്ക് എങ്ങനെ പ്രയോജനപ്പെടും?

ഖത്തറിൽ ജനിച്ച് വളർന്ന ഇന്ത്യൻ പ്രവാസി കുടുംബങ്ങൾക്ക് ഈ വാർത്ത വലിയ പ്രാധാന്യമുള്ളതാണ്. പ്രധാനമായും രണ്ട് രീതിയിലാണ് ഇത് പ്രവാസികളെ സ്വാധീനിക്കുക. ഒന്നാമതായി, ഖത്തറിൽ ജനിച്ച രണ്ടാം തലമുറയിലെ പ്രവാസി യുവാക്കൾക്ക് രാജ്യത്തിൻ്റെ ഔദ്യോഗിക ഭരണ-സുരക്ഷാ സംവിധാനങ്ങളുടെ ഭാഗമാകാനുള്ള മികച്ചൊരു അവസരമാണിത്.

രണ്ടാമതായി, ഖത്തറി അമ്മമാരുടെ മക്കൾ, ഖത്തറിൽ ജനിച്ച പ്രവാസികൾ എന്നീ വിഭാഗങ്ങളിൽ പെട്ടവർ വിജയകരമായി സേവനം പൂർത്തിയാക്കുകയാണെങ്കിൽ അവർക്ക് ഖത്തറിൽ സ്ഥിരതാമസം ലഭിക്കാനുള്ള സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. പ്രവാസി കുടുംബങ്ങളുടെ റസിഡൻസി പ്ലാനിംഗിനെ ഈ തീരുമാനം വലിയ രീതിയിൽ സ്വാധീനിച്ചേക്കും.

അപേക്ഷിക്കുന്നതിന് മുൻപ് ശ്രദ്ധിക്കുക (Important Notice)

താല്പര്യമുള്ള അപേക്ഷകർ ഔദ്യോഗിക അപേക്ഷ നടപടികളിലേക്ക് കടക്കുന്നതിന് മുൻപ് ഖത്തർ പ്രതിരോധ മന്ത്രാലയത്തിൻ്റെയോ നാഷണൽ സർവീസ് അതോറിറ്റിയുടെയോ ഔദ്യോഗിക ചാനലുകൾ വഴി കൃത്യമായ വ്യവസ്ഥകളും നിയമങ്ങളും പരിശോധിച്ച് ഉറപ്പുവരുത്തേണ്ടത് നിർബന്ധമാണ്.

ADVERTISEMENT