Opens in a new tab
ADVERTISEMENT
● ലൈവ് എഡിഷൻ  |  2026 ഒക്ടോബർ 9, വെള്ളിയാഴ്ച
🔍 വാർത്തകൾ തിരയുക Search Newsfact
⚡ BREAKING
→
ഫോണ്ട്
Uncategorized
ഹോം / Uncategorized / വാർത്ത

ഖത്തറിൽ ജോലി, വിസ നടപടികൾ വേഗത്തിൽ; മെട്രാഷ് വഴി നടപടികൾ മുൻകൂട്ടി പൂർത്തിയാക്കാം

ഖത്തറിലേക്ക് പുതിയ ജോലി വിസയിൽ എത്തുന്ന പ്രവാസി തൊഴിലാളികൾക്കും തൊഴിലുടമകൾക്കും വിസ നടപടികൾ കൂടുതൽ എളുപ്പമാക്കുന്ന പുതിയ ഡിജിറ്റൽ പരിഷ്കാരങ്ങളുമായി ആഭ്യന്തര മന്ത്രാലയം
ADVERTISEMENT
Qatar Metrash App Pre Arrival Work Visa Contract QVC Booking Online Updates 2026

ദോഹ: ഖത്തറിലേക്ക് പുതിയ ജോലി വിസയിൽ എത്തുന്ന പ്രവാസി തൊഴിലാളികൾക്കും തൊഴിലുടമകൾക്കും (Employer) വിസ നടപടികൾ കൂടുതൽ എളുപ്പമാക്കുന്ന പുതിയ ഡിജിറ്റൽ പരിഷ്കാരങ്ങളുമായി ആഭ്യന്തര മന്ത്രാലയം (Ministry of Interior).

ഇനി മുതൽ പ്രവാസികൾ ഖത്തറിലേക്ക് എത്തുന്നതിന് മുൻപ് തന്നെ മെട്രാഷ് (Metrash) ആപ്ലിക്കേഷൻ വഴി തൊഴിൽ കരാറുകൾ പൂർത്തിയാക്കാനും ഖത്തർ വിസ സെൻ്റർ (QVC) അപ്പോയിൻ്റ്മെെൻ്റുകൾ ബുക്ക് ചെയ്യാനും സാധിക്കും.

മന്ത്രാലയം പുറത്തിറക്കിയ പുതിയ വീഡിയോ ഗൈഡ് പ്രകാരം, വിദേശി തൊഴിലാളിയുടെ വിവരങ്ങളും എംപ്ലോയ്മെൻ്റ് കോൺട്രാക്ട് വിവരങ്ങളും തൊഴിലാളി ഖത്തറിൽ എത്തുന്നതിന് മുൻപ് തന്നെ തൊഴിലുടമയ്ക്ക് മെട്രാഷ് വഴി സമർപ്പിക്കാനും അംഗീകാരം വാങ്ങാനും സാധിക്കും.

ഇതേ വർക്ക്ഫ്ലോയിലൂടെ തന്നെ ക്യുവിസി ഫീസുകൾ അടയ്ക്കാനും വിദേശത്തുള്ള മെഡിക്കൽ പരിശോധനയ്ക്കുള്ള അപ്പോയിൻ്റ്മെൻ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യാനും സാധിക്കുമെന്നത് നടപടിക്രമങ്ങളുടെ വേഗത വർധിപ്പിക്കും.

മെട്രാഷ് ആപ്പിലെ ‘വിസ’ വിഭാഗത്തിൽ നിന്ന് ക്യുവിസി തിരഞ്ഞെടുത്താണ് ഈ സേവനം പ്രയോജനപ്പെടുത്തേണ്ടത്.

അതിൽ ‘Add or Edit QVC Contract Details’ എന്ന ഓപ്ഷൻ വഴി ജീവനക്കാരൻ്റെ വിസ തിരഞ്ഞെടുത്ത് വിവരങ്ങൾ നൽകാം.

തൊഴിലാളിയുടെ വിദ്യാഭ്യാസ യോഗ്യത, കരാർ കാലാവധി, പ്രൊബേഷൻ കാലയളവ്, വിമാന ടിക്കറ്റിനുള്ള അർഹത, അടിസ്ഥാന ശമ്പളം തുടങ്ങിയ കൃത്യമായ വിവരങ്ങളാണ് ഇതിൽ രേഖപ്പെടുത്തേണ്ടത്.

ഖത്തറിലെ നിയമപ്രകാരം അടിസ്ഥാന ശമ്പളം കുറഞ്ഞത് 1,460 ഖത്തർ റിയാലായിരിക്കണം എന്ന നിബന്ധനയും ഈ പ്രക്രിയയിൽ ഉൾപ്പെടുന്നു.

ഈ വിവരങ്ങളെല്ലാം കൃത്യമായി രേഖപ്പെടുത്തി പേയ്‌മെൻ്റ് പൂർത്തിയാക്കുന്നതോടെ, ഉപയോക്താവിന് ക്യുവിസി അപ്പോയിൻ്റ്മെൻ്റ് ബുക്കിങ് ഘട്ടത്തിലേക്ക് നേരിട്ട് പ്രവേശിക്കാൻ സാധിക്കും.

ഇന്ത്യയിൽ നിന്ന് ഖത്തറിലേക്ക് പുതുതായി ജോലിക്ക് വരാൻ ഒരുങ്ങുന്ന പ്രവാസികൾക്കും, റിക്രൂട്ട്മെൻ്റ് ഏജൻസികൾക്കും, കമ്പനികളിലെ എച്ച്ആർ വിഭാഗങ്ങൾക്കും വലിയ ആശ്വാസമാണ് ഈ പുതിയ സംവിധാനം.

വിസ ഓൺബോർഡിങ് നടപടികൾ വേഗത്തിലാക്കാൻ ഈ ഡിജിറ്റൽ സംവിധാനം സഹായിക്കുമെങ്കിലും രേഖകളിൽ എന്തെങ്കിലും തരത്തിലുള്ള അപാകതകളോ തെറ്റായ വിവരങ്ങളോ ഉണ്ടായാൽ വിസ നടപടികൾ വൈകാൻ സാധ്യതയുണ്ട്.

അതിനാൽ തൊഴിലുടമകൾ നൽകുന്ന വിവരങ്ങൾ കൃത്യമാണെന്ന് തൊഴിലാളികളും ഉറപ്പുവരുത്തണം.

ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട്സ് അല്ലെങ്കിൽ യൂണിഫൈഡ് സർവീസ് സെൻ്ററുകൾ നേരിട്ട് സന്ദർശിക്കേണ്ടതില്ലാത്ത രീതിയിലേക്ക് നടപടികൾ മാറ്റുന്നതിൻ്റെ ഭാഗമായാണ് ഈ പരിഷ്കാരം നടപ്പിലാക്കിയിരിക്കുന്നത്.

ADVERTISEMENT