আবহাওয়া পশ্চিমবঙ্গ ভারত চাকরি রাশিফল আইপিএল আধ্যাত্মিক টাকা পয়সা স্বাস্থ্য লাইফস্টাইল মিউচুয়াল ফান্ড ব্যবসা অন্যান্য শেয়ার বাজার টিভি সিরিয়াল

ദുബായ്: ആഫ്രിക്കൻ രാജ്യങ്ങളിലെ എബോള രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആഗോളതലത്തിൽ വിവിധ രാജ്യങ്ങൾ യാത്രാ നിയന്ത്രണങ്ങളും പരിശോധനകളും കർശനമാക്കിയതോടെ, തങ്ങളുടെ യാത്രാ മാർഗ്ഗനിർദ്ദേശങ്ങൾ പുതുക്കി ദുബായ് ആസ്ഥാനമായുള്ള എമിറേറ്റ്‌സ് എയർലൈൻസ്. എബോള വ്യാപന പ്രതിരോധത്തിന്റെ ഭാഗമായി പല രാജ്യങ്ങളും വിമാനത്താവളങ്ങളിൽ പ്രത്യേക ഹെൽത്ത് സ്‌ക്രീനിംഗ് സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ, യാത്രാ തടസ്സങ്ങൾ ഒഴിവാക്കാൻ യാത്രക്കാർ തങ്ങൾ പോകുന്ന രാജ്യങ്ങളിലെ നിലവിലെ പ്രവേശന നിയമങ്ങളും ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങളും ഔദ്യോഗിക സർക്കാർ വെബ്‌സൈറ്റുകൾ വഴി മുൻകൂട്ടി പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന് എമിറേറ്റ്‌സ് നിർദ്ദേശിച്ചു. നിലവിൽ 72 രാജ്യങ്ങളിലെ 137 നഗരങ്ങളിലേക്ക് എമിറേറ്റ്‌സ് സർവീസ് നടത്തുന്നുണ്ട്.

ആരോഗ്യ ജാഗ്രതയ്ക്ക് പുറമെ, യൂറോപ്പ്, യുണൈറ്റഡ് കിംഗ്ഡം (UK) എന്നിവിടങ്ങളിലേക്ക് പോകുന്ന യാത്രക്കാർക്കായി ചില പ്രധാന അതിർത്തി നിയന്ത്രണ മാറ്റങ്ങളും എയർലൈൻ ഓർമ്മിപ്പിച്ചു. യൂറോപ്പിലെ ഷെങ്കൻ (Schengen) മേഖലയിലേക്ക് പോകുന്ന ഹ്രസ്വകാല സന്ദർശകർക്കായി യൂറോപ്യൻ യൂണിയൻ പുതിയ ഡിജിറ്റൽ അതിർത്തി സുരക്ഷാ സംവിധാനമായ ‘എൻട്രി എക്സിറ്റ് സിസ്റ്റം’ (EES) പൂർണ്ണമായി നടപ്പിലാക്കിയിട്ടുണ്ട്. ഇതനുസരിച്ച് വിരലടയാളവും മുഖചിത്രവും ഉൾപ്പെടെയുള്ള ബയോമെട്രിക് വിവരങ്ങൾ അതിർത്തികളിൽ രേഖപ്പെടുത്തേണ്ടതുണ്ട്. കൂടാതെ, യുകെയിലേക്ക് വിസയില്ലാതെ യാത്ര ചെയ്യുന്നവർ വിമാനം കയറുന്നതിന് മുൻപ് നിർബന്ധമായും ‘ഇലക്ട്രോണിക് ട്രാവൽ ഓതറൈസേഷൻ’ (ETA) ഡിജിറ്റൽ അനുമതി നേടിയിരിക്കണം. ജിസിസിക്ക് പുറത്തേക്ക് യാത്ര ചെയ്യുന്ന യുഎഇ സ്വദേശികളുടെ പാസ്‌പോർട്ടുകൾക്ക് കുറഞ്ഞത് ആറ് മാസത്തെ കാലാവധി ഉണ്ടായിരിക്കണമെന്ന നിയമവും കർശനമായി തുടരും.

എബോള പരിശോധനകൾ കാരണമായോ മറ്റ് അതിർത്തി പ്രശ്നങ്ങൾ മൂലമോ വിമാന സർവീസുകളിൽ എന്തെങ്കിലും തരത്തിലുള്ള തടസ്സങ്ങൾ നേരിട്ടാൽ യാത്രക്കാർക്ക് എമിറേറ്റ്‌സ് ആപ്പ് വഴിയോ വെബ്‌സൈറ്റിലെ ‘മാനേജ് യുവർ ബുക്കിംഗ്’ (Manage Your Booking) സൗകര്യം വഴിയോ തങ്ങളുടെ ടിക്കറ്റുകൾ അടുത്ത ലഭ്യമായ സർവീസുകളിലേക്ക് സജന്യമായി മാറ്റാൻ സാധിക്കും. ഗൾഫ് മേഖലയിൽ നിന്നും യൂറോപ്പിലേക്കും അമേരിക്കയിലേക്കും അവധിക്കാല യാത്രകൾ പ്ലാൻ ചെയ്യുന്ന മലയാളി പ്രവാസികൾ ഉൾപ്പെടെയുള്ള യാത്രക്കാർ പുതിയ ഹെൽത്ത് സ്‌ക്രീനിംഗ്, വിസ ചട്ടങ്ങൾ കൃത്യമായി മനസ്സിലാക്കി വേണം വിമാനത്താവളങ്ങളിലേക്ക് പുറപ്പെടാൻ. കൂടുതൽ വിവരങ്ങൾക്ക് എമിറേറ്റ്‌സിന്റെ കോൺടാക്റ്റ് സെന്ററുകളുമായോ ട്രാവൽ ഏജന്റുമാരുമായോ ബന്ധപ്പെടാവുന്നതാണ്.

Leave a Comment