ഇന്ത്യയിലേക്ക് പോകുന്നവർക്ക് Air Suvidha 2.0 സെൽഫ് ഡിക്ലറേഷൻ ഫോം നിർബന്ധമാക്കി

Pravasy Today Editorial Team

ജൂൺ 29, 2026

আবহাওয়া পশ্চিমবঙ্গ ভারত চাকরি রাশিফল আইপিএল আধ্যাত্মিক টাকা পয়সা স্বাস্থ্য লাইফস্টাইল মিউচুয়াল ফান্ড ব্যবসা অন্যান্য শেয়ার বাজার টিভি সিরিয়াল
MSN India makes Air Suvidha 2.0 mandatory for all arrivals

ദോഹ: വിദേശ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് യാത്ര തിരിക്കുന്ന എല്ലാ അന്താരാഷ്ട്ര യാത്രക്കാരും യാത്രയ്ക്ക് മുൻപായി Air Suvidha 2.0 Health Self-Declaration Form നിർബന്ധമായും പൂരിപ്പിച്ചിരിക്കണമെന്ന് ദോഹയിലെ ഇന്ത്യൻ എംബസി അറിയിച്ചു.

Ministry of Civil Aviation പ്രഖ്യാപിച്ച പുതിയ നടപടിയുടെ ഭാഗമായാണ് ഈ നിബന്ധന എന്ന് എംബസി തങ്ങളുടെ സോഷ്യൽ മീഡിയ വഴി വ്യക്തമാക്കി.

ആഗോള തലത്തിൽ Ebola രോഗവ്യാപന ഭീഷണി നിലനിൽക്കുന്ന പശ്ചാത്തലത്തിൽ പൊതുജനാരോഗ്യ നിരീക്ഷണം ശക്തമാക്കുക എന്നതാണ് ഇതിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്.

വിമാനത്താവളങ്ങളിലെ health screening, immigration clearance നടപടികൾ കൂടുതൽ സുഗമവും contactless ഉം ആക്കാനും ഈ സംവിധാനം സഹായിക്കും.

ഇന്ത്യയിൽ എത്തുന്ന എല്ലാ അന്താരാഷ്ട്ര യാത്രക്കാരും തങ്ങളുടെ യാത്ര തുടങ്ങുന്നതിന് മുൻപ് ഓൺലൈനായി SDF പൂരിപ്പിച്ച് നൽകേണ്ടതാണ്.

ഇന്ത്യയിൽ എത്തുന്നതിന് 24 മണിക്കൂർ മുൻപ് വരെ ഈ ഫോം സമർപ്പിക്കാനുള്ള സൗകര്യമുണ്ട്.

അവധിക്ക് നാട്ടിൽ പോകുന്നവർക്കും, അടിയന്തര ആവശ്യങ്ങൾക്കും കുടുംബസന്ദർശനങ്ങൾക്കും ജോലി സംബന്ധമായ യാത്രകൾക്കുമായി ഖത്തറിൽ നിന്ന് പുറപ്പെടുന്ന എല്ലാ ഇന്ത്യൻ പൗരന്മാർക്കും ഇത് ബാധകമാണ്.

ഓൺലൈൻ പോർട്ടൽ വഴി വിവരങ്ങൾ നൽകുമ്പോൾ യാത്രക്കാർ തങ്ങളുടെ കഴിഞ്ഞ 21 ദിവസത്തെ travel history കൃത്യമായി രേഖപ്പെടുത്തണമെന്ന് എംബസി ഓർമ്മിപ്പിച്ചു.

ഇതിനുപുറമെ, രോഗബാധിതരുമായി ഏതെങ്കിലും തരത്തിലുള്ള exposure ഉണ്ടായിട്ടുണ്ടോ, രോഗലക്ഷണങ്ങൾ (symptoms) എന്തെങ്കിലും ഉണ്ടോ എന്നീ കാര്യങ്ങളും ഫോമിൽ വ്യക്തമാക്കേണ്ടതുണ്ട്.

യാത്രാ രേഖകളിൽ തെറ്റായ വിവരങ്ങൾ നൽകുന്നത് യാത്രാ നടപടികളിൽ തടസ്സങ്ങൾ സൃഷ്ടിക്കാൻ ഇടയാക്കും. അതിനാൽ, വിമാന ടിക്കറ്റ് ബുക്ക് ചെയ്തയുടനെ തന്നെ portal സന്ദർശിച്ച് ആവശ്യമായ രേഖകൾ തയ്യാറാക്കി വെക്കുന്നതാണ് എല്ലാ യാത്രക്കാർക്കും സുരക്ഷിതം.

Leave a Comment