കൊട്ടാരക്കരയിൽ ബസ് സ്റ്റോപ്പിലേക്ക് ടിപ്പർ ലോറി പാഞ്ഞുകയറി അപകടം; വിദ്യാർഥിയടക്കം 3 പേർക്ക് ദാരുണാന്ത്യം

Pravasy Today Editorial Team

ജൂൺ 23, 2026

আবহাওয়া পশ্চিমবঙ্গ ভারত চাকরি রাশিফল আইপিএল আধ্যাত্মিক টাকা পয়সা স্বাস্থ্য লাইফস্টাইল মিউচুয়াল ফান্ড ব্যবসা অন্যান্য শেয়ার বাজার টিভি সিরিয়াল
Kottarakkara tipper Lorry Accident 4 killed

കൊല്ലം: കൊട്ടാരക്കര നീലേശ്വരത്ത് നിയന്ത്രണം വിട്ട ടിപ്പർ ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി വൻ അപകടം. ബസ് കാത്തുനിൽക്കുകയായിരുന്ന കുട്ടികൾക്കും രക്ഷിതാക്കൾക്കും മുകളിലേക്കാണ് മണ്ണു കയറ്റിവന്ന ലോറി മറിഞ്ഞത്. ദാരുണമായ ഈ അപകടത്തിൽ ഒരു വിദ്യാർഥിയടക്കം നാല് പേർ മരിച്ചു.

ട്യൂട്ടോറിയൽ അധ്യാപകനായ ഹരിലാൽ (54), വിദ്യാർഥിയായ പാർഥിപ് (15), മകനെ ബസ് കയറ്റിവിടാൻ വന്ന അജയകുമാർ (45) എന്നിവരെയാണ് മരിച്ചവരിൽ തിരിച്ചറിഞ്ഞത്.

അപകടത്തിൽ കുശാൽ (15), നവനീത് (13), ജിബിമോൾ (15) എന്നീ വിദ്യാർഥികൾക്കും ടിപ്പർ ഡ്രൈവർക്കും പരിക്കേറ്റിട്ടുണ്ട്. ഇതിൽ ചില വിദ്യാർഥികളുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ.

ചൊവ്വാഴ്ച രാവിലെ 7.15-ഓടെയാണ് നാടിനെ നടുക്കിയ അപകടം സംഭവിച്ചത്.

അമിത വേഗതയിലെത്തിയ ടിപ്പർ ലോറി ആദ്യം ഒരു സ്കൂട്ടറിൽ ഇടിക്കുകയും തുടർന്ന് നിയന്ത്രണം വിട്ട് മതിലും തകർത്ത് ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു.

ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചുകയറിയ ലോറി പൂർണ്ണമായും മറിയുകയും, അതിലുണ്ടായിരുന്ന മണ്ണ് റോഡിലേക്ക് വീണ് ആളുകൾ മണ്ണിനടിയിൽ കുടുങ്ങുകയുമായിരുന്നു.

നാട്ടുകാരും പൊലീസും ഫയർഫോഴ്സും ചേർന്നാണ് മണ്ണുമാന്തി യന്ത്രത്തിന്റെ സഹായത്തോടെ രക്ഷാപ്രവർത്തനം നടത്തിയത്. പ

രിക്കേറ്റവരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും തിരുവനന്തപുരം മെഡിസിറ്റി ഉൾപ്പെടെയുള്ള ആശുപത്രികളിലേക്കും മാറ്റി. മെഡിസിറ്റിയിൽ പ്രവേശിപ്പിച്ച ഋഷഭ്, കൗശൽ എന്നീ വിദ്യാർഥികളിൽ ഒരാൾ നിലവിൽ വെൻ്റിലേറ്ററിലാണെന്നാണ് വിവരം.

അപകടത്തെ തുടർന്ന് പരിക്കേറ്റവർക്ക് അടിയന്തര ചികിത്സ ഉറപ്പാക്കുന്നതിനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ ആരോഗ്യ മന്ത്രി കെ. മുരളീധരൻ നിർദ്ദേശം നൽകി.

ഇതിനായി വിവിധ സർജറി വിഭാഗങ്ങളുടെ നേതൃത്വത്തിൽ പ്രത്യേക ടീമിനെ സജ്ജമാക്കിയിട്ടുണ്ട്. അതേസമയം, അപകടമുണ്ടാക്കിയ ലോറിക്ക് മണ്ണെടുക്കാനുള്ള പാസ്സുണ്ടായിരുന്നോ എന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ വിശദമായ അന്വേഷണം നടത്തുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

Leave a Comment