আবহাওয়া পশ্চিমবঙ্গ ভারত চাকরি রাশিফল আইপিএল আধ্যাত্মিক টাকা পয়সা স্বাস্থ্য লাইফস্টাইল মিউচুয়াল ফান্ড ব্যবসা অন্যান্য শেয়ার বাজার টিভি সিরিয়াল

ദോഹ: ബലിപെരുന്നാൾ (ഈദ് അൽ അദ്ഹ) പ്രമാണിച്ച് ഖത്തറിലുടനീളം വിപുലമായ ഒരുക്കങ്ങൾ പൂർത്തിയാക്കിയതായി നഗരസഭ മന്ത്രാലയം (Ministry of Municipality) അറിയിച്ചു. പൊതുജനാരോഗ്യം ഉറപ്പാക്കുന്നതിനും പെരുന്നാൾ അവധി ദിനങ്ങളിൽ ജനങ്ങൾക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിനുമായി വിപുലമായ കർമ്മപദ്ധതിയാണ് മന്ത്രാലയം നടപ്പിലാക്കുന്നത്. ഇതിൻ്റെ ഭാഗമായി രാജ്യത്തെ മുഴുവൻ കശാപ്പുശാലകളിലും (Slaughterhouses) ശുചീകരണ-അണുനശീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയതായും തിരക്ക് നിയന്ത്രിക്കാൻ പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായും മന്ത്രാലയത്തിലെ കൺട്രോൾ ഡിപ്പാർട്ട്മെൻ്റ് അസിസ്റ്റൻ്റ് ഡയറക്ടർ ഡോ. നവാൽ മുഹമ്മദ് അബ്ദുള്ള വ്യക്തമാക്കി.

പെരുന്നാൾ ദിനങ്ങളിൽ വലിയ ഡിമാൻഡ് ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ പുലർച്ചെ 5:00 മണി മുതൽ ഉപഭോക്താക്കളുടെ ആവശ്യങ്ങൾ പൂർത്തിയാകുന്നത് വരെ കശാപ്പുശാലകൾ പ്രവർത്തിക്കും. മൃഗങ്ങൾക്ക് രോഗബാധയില്ലെന്നും മാംസം മനുഷ്യഉപയോഗത്തിന് അനുയോജ്യമാണെന്നും ഉറപ്പുവരുത്താൻ എല്ലാ കേന്ദ്രങ്ങളിലും പ്രത്യേക വെറ്ററിനറി ഡോക്ടർമാരെയും ഇൻസ്പെക്ടർമാരെയും 24 മണിക്കൂറും ഷിഫ്റ്റ് അടിസ്ഥാനത്തിൽ വിന്യസിച്ചിട്ടുണ്ട്. അംഗീകൃത കേന്ദ്രങ്ങളിൽ അല്ലാതെ നിയമവിരുദ്ധമായി മൃഗബലി നടത്തരുതെന്ന് അധികൃതർ കർശന നിർദേശം നൽകി. കൂടാതെ റെസ്റ്റോറന്റുകൾ, പരമ്പരാഗത അടുക്കളകൾ (Traditional kitchens), ഇറച്ചിക്കടകൾ, ബേക്കറികൾ എന്നിവ കേന്ദ്രീകരിച്ച് മന്ത്രാലയത്തിൻ്റെ പ്രത്യേക സ്ക്വാഡുകൾ പരിശോധന ശക്തമാക്കിയിട്ടുണ്ട്.

പെരുന്നാൾ അവധി ആഘോഷിക്കാൻ എത്തുന്ന പ്രവാസി മലയാളി കുടുംബങ്ങൾ ഉൾപ്പെടെയുള്ള സന്ദർശകരെ സ്വീകരിക്കുന്നതിനായി രാജ്യത്തെ പാർക്കുകൾ, ബീച്ചുകൾ, കളിസ്ഥലങ്ങൾ എന്നിവയെല്ലാം അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി സജ്ജമാക്കിയിട്ടുണ്ട്. ഈദ് ഗാഹുകൾ, പള്ളികൾ, പൊതുവിപണികൾ എന്നിവിടങ്ങളിൽ കീടനാശിനി പ്രയോഗവും ശുചീകരണവും പൂർത്തിയാക്കി. അവധി ദിവസങ്ങളിൽ ശുചിത്വ പരിപാലനവും അടിയന്തിര സേവനങ്ങളും ഉറപ്പാക്കാൻ മന്ത്രാലയത്തിൻ്റെ ഏകീകൃത കോൾ സെൻ്റർ (184) 24 മണിക്കൂറും പ്രവർത്തിക്കുമെന്നും അധികൃതർ അറിയിച്ചു.

Leave a Comment