ഉടുമുണ്ടിലെ നന്മ: അപകടത്തിൽ വസ്ത്രം നഷ്ടപ്പെട്ട യുവതിയ്ക്ക് ഉടുമുണ്ട് അഴിച്ച് നൽകി ചായവിൽപ്പനക്കാരൻ

Pravasy Today Editorial Team

ജൂൺ 17, 2026

আবহাওয়া পশ্চিমবঙ্গ ভারত চাকরি রাশিফল আইপিএল আধ্যাত্মিক টাকা পয়সা স্বাস্থ্য লাইফস্টাইল মিউচুয়াল ফান্ড ব্যবসা অন্যান্য শেয়ার বাজার টিভি সিরিয়াল
Brave tea seller M R Shaji helps woman accident victim at Thripunithura in Kerala

കൊച്ചി: അപകടത്തിൽ വസ്ത്രം നഷ്ടപ്പെട്ട യുവതിയ്ക്ക് സ്വന്തം ഉടുമുണ്ട് അഴിച്ച് നൽകി ചായവിൽപ്പനക്കാരൻ. ചൊവ്വാഴ്ച ഉച്ചയോടെ തൃപ്പൂണിത്തുറ സ്റ്റാച്യൂ ജംഗ്ഷനിൽവച്ചാണ് അപകടം നടന്നത്.

കിഴക്കേകോട്ച മരോട്ടിപറമ്പിൽ എം.ആർ.ഷാജിയാണ് കൃത്യസമയത്ത് രക്ഷാപ്രവർത്തനം നടത്തി യുവതിയുടെ മാനം കാത്തത്.

ബസ് അപകടവും രക്ഷാപ്രവർത്തനവും

സ്റ്റാച്യു ജങ്ഷനിലെ കടകളിൽ ചായ നൽകാനായി സൈക്കിളിൽ എത്തിയതായിരുന്നു ഷാജി. ഈ സമയത്താണ് ഒരു പ്രൈവറ്റ് ബസിൻ്റെ മുൻചക്രത്തിനടിയിലേക്ക് യുവതി വീണത്.

റോഡിലൂടെ മീറ്ററുകളോളം വലിച്ചിഴച്ചതിനെത്തുടർന്ന് യുവതിയുടെ വസ്ത്രങ്ങൾ പൂർണ്ണമായും കീറിപ്പോയിരുന്നു.

അപകടം കണ്ട് ഓടിയെത്തിയ ഷാജി യുവതിയുടെ അവസ്ഥ കണ്ട് രണ്ടാമത് ഒന്നാലോചിക്കാതെ സ്വന്തം ഉടുമുണ്ട് അഴിച്ച് നൽകുകയായിരുന്നു. തുടർന്ന് സമീപത്തെ കടയിൽ നിന്ന് ഷാജി ഒരു മുണ്ട് വാങ്ങിയുടുക്കുകയായിരുന്നു.

അപകടത്തിൽ പരിക്കേറ്റ സ്ത്രീയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ നിലവിൽ അവിടെ ചികിത്സയിലാണ്. സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.

Leave a Comment