ദുബായ് എമിറേറ്റ്സ് റോഡ് അപകടം: മരിച്ച 7 പേരെയും തിരിച്ചറിഞ്ഞു; ആറുപേർ ഇന്ത്യക്കാർ,

Pravasy Today Editorial Team

ജൂൺ 11, 2026

আবহাওয়া পশ্চিমবঙ্গ ভারত চাকরি রাশিফল আইপিএল আধ্যাত্মিক টাকা পয়সা স্বাস্থ্য লাইফস্টাইল মিউচুয়াল ফান্ড ব্যবসা অন্যান্য শেয়ার বাজার টিভি সিরিয়াল

ദുബായ്: ദുബായ് എമിറേറ്റ്സ് റോഡ് അപകടം ത്തിൽ മരിച്ച ഏഴ് തൊഴിലാളികളുടെയും മൃതദേഹങ്ങൾ ഔദ്യോഗികമായി തിരിച്ചറിഞ്ഞു. മരിച്ചവരിൽ ആറ് പേർ ഇന്ത്യക്കാരും ഒരാൾ ശ്രീലങ്ക സ്വദേശിയുമാണ്. അപകടത്തിൻ്റെ ആഘാതത്തിൽ മൃതദേഹങ്ങൾ പലതും തിരിച്ചറിയാൻ കഴിയാത്ത വിധം തകർന്നിരുന്നു. അപകടത്തിൽ മലയാളികൾ ആരും ഉൾപ്പെട്ടിട്ടില്ല. ഗൾഫിലെ പ്രവാസി മലയാളി സമൂഹത്തെ ഒന്നടങ്കം സങ്കടത്തിലാഴ്ത്തിയ ദുരന്തമായിരുന്നു ഇത്.

മരിച്ച ഇന്ത്യക്കാരെ തിരിച്ചറിഞ്ഞു

ഷാർജ ആസ്ഥാനമായി പ്രവർത്തിക്കുന്ന മോട്ടീവ് ടെക്നിക്കൽ സർവീസ് കമ്പനിയിലെ ജീവനക്കാരാണ് അപകടത്തിൽപ്പെട്ടത്. മരിച്ച ആറ് ഇന്ത്യക്കാരിൽ മൂന്ന് പേർ ഉത്തർപ്രദേശ് സ്വദേശികളും മൂന്ന് പേർ തെലങ്കാന സ്വദേശികളുമാണ്. മാർക്കണ്ഡേയ ചൗഹാൻ (39), അബ്ദുൽ റഷീദ് (38), മുഹമ്മദ് സാഖിബ് (31) എന്നിവരാണ് ഉത്തർപ്രദേശിൽ നിന്നുള്ളവർ. സലീം സയ്യിദ് (51), അബ്ദുൽ റഫീഖ് (37), തിരുപ്പതി ഗൊല്ലപ്പള്ളി (23) എന്നിവരാണ് തെലങ്കാന സ്വദേശികൾ. മരിച്ച ശ്രീലങ്കൻ സ്വദേശി സാമുവൽ രംഗസാമി (34) ഉത്തർ പ്രവിശ്യയിൽ നിന്നുള്ളയാളാണ്.

ഞായറാഴ്ച ഉച്ചയ്ക്ക് ദുബായിലെ കൺസ്ട്രക്ഷൻ സൈറ്റിലെ ജോലി കഴിഞ്ഞ് ഷാർജയിലെ താമസസ്ഥലത്തേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. എമിറേറ്റ്സ് റോഡിൽ തകരാറിലായ ട്രക്കിന് പിന്നിലേക്ക് മിനിബസ് ഇടിച്ചുകയറുകയായിരുന്നു. ബസിൻ്റെ വലതുഭാഗത്താണ് ട്രക്ക് ഇടിച്ചത്. അതിനാൽ വലതുവശത്തെ സീറ്റുകളിൽ ഇരുന്ന യാത്രക്കാരാണ് മരണപ്പെട്ടത്. ബസിൽ ആകെ 17 തൊഴിലാളികളാണ് ഉണ്ടായിരുന്നത്.

പരുക്കേറ്റവർക്കും കുടുംബങ്ങൾക്കും ധനസഹായം

അപകടത്തിൽ പരുക്കേറ്റ ഒൻപത് പേരിൽ അഞ്ച് പേർ ആശുപത്രി വിട്ടു. ബാക്കി നാല് പേർ ഇപ്പോഴും ചികിത്സയിലാണ്. ഇതിൽ മൂന്ന് പേർ ഇന്ത്യക്കാരും ഒരാൾ നേപ്പാൾ സ്വദേശിയുമാണ്. ഇതിനിടെ ദുരന്തത്തിൽപ്പെട്ടവരുടെ കുടുംബങ്ങളെ സഹായിക്കാൻ പ്രമുഖ വ്യവസായിയും ബുർജീൽ ഹോൾഡിംഗ്സ് ചെയർമാനുമായ ഡോ. ഷംഷീർ വയലിൽ 10 ലക്ഷം ദിർഹത്തിൻ്റെ (ഏകദേശം 2.25 കോടി രൂപ) അടിയന്തര പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ട്.

ഇതനുസരിച്ച് മരിച്ച 7 പേരുടെ കുടുംബങ്ങൾക്ക് 1 ലക്ഷം ദിർഹം വീതവും (ഏകദേശം 22.5 ലക്ഷം രൂപ) പരുക്കേറ്റ ഒൻപത് പേർക്ക് ചികിത്സാ ആവശ്യങ്ങൾക്കായി ആകെ 1,80,000 ദിർഹവും ലഭിക്കും. ബാക്കി തുക കുട്ടികളുടെ വിദ്യാഭ്യാസത്തിനും കുടുംബാംഗങ്ങളുടെ അടിയന്തര യാത്രാച്ചെലവുകൾക്കുമായി വിനിയോഗിക്കും. ഇന്ത്യൻ, ശ്രീലങ്കൻ കോൺസുലേറ്റുകൾ വഴിയാണ് ഈ ധനസഹായം കൈമാറുക.

Leave a Comment